Sanju Samson: അവസാന ടി20യിൽ സഞ്ജുവിന് വിശ്രമം? വൈഭവ് സൂര്യവംശി തിരിച്ചെത്തിയേക്കും
Sanju Samson Under Pressure as Vaibhav Sooryavanshi Eyes India Comeback: അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 3-1ന് മുന്നിലാണ്. എന്നാല്‍ നാലാം ടി20യില്‍ 87 റണ്‍സിന്റെ തോല്‍വി വഴങ്ങിയത് ടീമിന് തിരിച്ചടിയായി. ബാറ്റിങ്ങിലും ബൗളിങ്ങിലും പിഴവുകള്‍ സംഭവിച്ച മത്സരത്തിന് പിന്നാലെ അവസാന പോരാട്ടത്തില്‍ മികച്ച പ്രകടനം നടത്താനായിരിക്കും ഇന്ത്യയുടെ ശ്രമം.

സഞ്ജു സാംസണ്
ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലെ അവസാന ടി20 മത്സരത്തില്‍ ഇന്ത്യന്‍ ടീമില്‍ അഴിച്ചുപണിക്ക് സാധ്യത. പരമ്പര സ്വന്തമാക്കിയ സാഹചര്യത്തില്‍ ഇതുവരെ അവസരം ലഭിക്കാത്ത താരങ്ങളെ പരീക്ഷിക്കാന്‍ ടീം മാനേജ്മെന്റ് തയാറായേക്കും. അതിനിടെ മലയാളി താരം സഞ്ജു സാംസണിന്റെ മോശം ഫോമും യുവതാരം വൈഭവ് സൂര്യവംശിയുടെ തിരിച്ചുവരവുമാണ് പ്രധാന ചര്‍ച്ചാവിഷയം.
അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 3-1ന് മുന്നിലാണ്. എന്നാല്‍ നാലാം ടി20യില്‍ 87 റണ്‍സിന്റെ തോല്‍വി വഴങ്ങിയത് ടീമിന് തിരിച്ചടിയായി. ബാറ്റിങ്ങിലും ബൗളിങ്ങിലും പിഴവുകള്‍ സംഭവിച്ച മത്സരത്തിന് പിന്നാലെ അവസാന പോരാട്ടത്തില്‍ മികച്ച പ്രകടനം നടത്താനായിരിക്കും ഇന്ത്യയുടെ ശ്രമം.
സഞ്ജുവിന്റെ ഫോമില്‍ ആശങ്ക
പരമ്പരയിലെ ആദ്യ മത്സരത്തില്‍ 67 റണ്‍സ് നേടി മികച്ച തുടക്കം കുറിച്ച സഞ്ജുവിന് പിന്നീട് സ്ഥിരത പുലര്‍ത്താനായിട്ടില്ല. തുടര്‍ന്നുള്ള മൂന്ന് മത്സരങ്ങളില്‍ 14, 18, 4 എന്നിങ്ങനെയാണ് താരത്തിന്റെ സ്കോറുകള്‍. തുടര്‍ച്ചയായ കുറഞ്ഞ സ്കോറുകള്‍ സഞ്ജുവിന്റെ ടീമിലെ സ്ഥാനത്തെക്കുറിച്ച് ചോദ്യങ്ങളുയര്‍ത്തുന്നുണ്ട്. അവസാന മത്സരത്തില്‍ സഞ്ജുവിന് വിശ്രമം നല്കി വൈഭവ് സൂര്യവംശിയെ തിരിച്ചുകൊണ്ടുവരാനുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സഞ്ജുവിനെ ഒഴിവാക്കുമെന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല.
Also Read: Sanju Samson: സഞ്ജുവും, വൈഭവും കളിക്കണം; മാറ്റേണ്ടത് മറ്റൊരു താരത്തെ! തുറന്നുപറഞ്ഞ് മുന്‍താരം
വൈഭവിന് വീണ്ടും അവസരം ലഭിക്കുമോ?
രണ്ടാം ടി20യില്‍ നാല് റണ്‍സ് മാത്രമാണ് വൈഭവ് നേടിയത്. എന്നാല്‍ മൂന്നാം മത്സരത്തില്‍ 19 പന്തില്‍ 45 റണ്‍സുമായി താരം തിളങ്ങി. അഭിഷേക് ശര്‍മയ്ക്കൊപ്പം ആക്രമണാത്മക തുടക്കം നല്‍കാനും വൈഭവിന് കഴിഞ്ഞിരുന്നു. നാലാം മത്സരത്തില്‍ ഇഷാന് കിഷന് ടീമിലേക്ക് തിരിച്ചെത്തിയതോടെയാണ് വൈഭവിന് പുറത്തിരിക്കേണ്ടിവന്നത്. പരമ്പര ഇന്ത്യ സ്വന്തമാക്കിയതിനാല്‍ അവസാന മത്സരത്തില്‍ യുവതാരത്തിന് വീണ്ടും അവസരം നല്‍കണമെന്ന് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ് അഭിപ്രായപ്പെട്ടിരുന്നു. തുടര്‍ച്ചയായി അവസരങ്ങള്‍ നല്‍കുന്നത് താരത്തിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബൗളിങ് നിരയിലും മാറ്റങ്ങള്‍ക്ക് സാധ്യത
നാലാം മത്സരത്തിലെ തോല്‍വിക്ക് പിന്നാലെ ബൗളിങ് വിഭാഗത്തിലും മാറ്റങ്ങള്‍ ഉണ്ടായേക്കും. ഇതുവരെ പരമ്പരയില്‍ കളിക്കാന്‍ അവസരം ലഭിക്കാത്ത കുല്‍ദീപ് യാദവിനെ ടീമില്‍ ഉള്‍പ്പെടുത്തുന്നത് പരിഗണിച്ചേക്കാം. അതേസമയം, മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒരു വിക്കറ്റ് മാത്രം നേടിയ ഭുവനേശ്വര്‍ കുമാറിന് അവസാന മത്സരത്തില്‍ വിശ്രമം നല്‍കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
English Summary
India may make changes to its playing XI for the fifth T20I against New Zealand after securing the series. Sanju Samson’s inconsistent form has raised questions about his place, while young batter Vaibhav Sooryavanshi could get another opportunity. However, the final team selection is yet to be confirmed.