IND vs NZ T20 WC Final Live Score: ടി20 ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക്; ന്യൂസിലന്‍ഡിനെ തുരത്തി
India vs New Zealand T20 WC world cup 2026 Final Live Score in Malayalam: ടി20 ലോകകപ്പില്‍ മൂന്നാം കിരീടം സ്വന്തമാക്കി. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ഇന്ന് നടന്ന ഫൈനലില്‍ ന്യൂസിലന്‍ഡിനെ 96 റണ്‍സിന് ഇന്ത്യ കീഴടക്കി.

ഇന്ത്യ ജേതാക്കള്‍
അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-ന്യൂസിലന്‍ഡ് ടി20 ലോകകപ്പ് ഫൈനല്‍ മത്സരത്തിന്റെ ലൈവ് അപ്‌ഡേറ്റുകള്‍. കിരീടം നിലനിര്‍ത്താനാകുമെന്ന പ്രതീക്ഷയിലാണ് നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യ. ആതിഥേയരെ കീഴടക്കി ജേതാക്കളാകാമെന്ന പ്രതീക്ഷയില്‍ ന്യൂസിലന്‍ഡും കളത്തിലിറങ്ങുമ്പോള്‍ മത്സരത്തിന് വാശി കൂടുമെന്ന് ഉറപ്പ്. നിരവധി പേരാണ് മത്സരം നേരിട്ട് കാണാന്‍ സ്റ്റേഡിയത്തിലേക്ക് എത്തുന്നത്. കലാശപ്പോരാട്ടത്തിന്റെ തത്സമയ അപ്‌ഡേറ്റുകള്‍ ടിവി 9 മലയാളത്തിലൂടെ വായിക്കാം.
LIVE Cricket Score & Updates
-
Sanju Samson player of the tournament:
സഞ്ജു സാംസണ്‍ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ് READ MORE
-
Jasprit Bumrah: ജസ്പ്രീത് ബുംറ ഫൈനലിലെ താരം
ജസ്പ്രീത് ബുംറയെ ഫൈനലിലെ താരമായി തിരഞ്ഞെടുത്തു. നാലോവറില്‍ താരം നാലു വിക്കറ്റുകള്‍ വീഴ്ത്തി. നാലോവറില്‍ 15 റണ്‍സ് മാത്രമാണ് താരം വഴങ്ങിയത്.
-
-
India Champions: കാത്തിരുന്ന നിമിഷം; ഇന്ത്യ ടി20 ലോകകപ്പ് ജേതാക്കള്‍
ഫൈനലില്‍ ന്യൂസിലന്‍ഡിനെ തകര്‍ത്ത് ഇന്ത്യ കിരീടം സ്വന്തമാക്കി. ടി20 ലോകകപ്പിലെ ഇന്ത്യയുടെ മൂന്നാം കിരീടനേട്ടമാണിത് READ MORE
-
15 ഓവറുകള്‍ പൂര്‍ത്തിയായി, ന്യൂസിലന്‍ഡിന് ആറു വിക്കറ്റുകള്‍ നഷ്ടം
15 ഓവറുകള്‍ പൂര്‍ത്തിയാകുമ്പോള്‍ ന്യൂസിലന്‍ഡ് ആറു വിക്കറ്റിന് 139 എന്ന നിലയില്‍. ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നറും, ജെയിംസ് നീഷവും ക്രീസില്‍.
-
Tim Seifert Out: തകര്‍പ്പന്‍ അര്‍ധ സെഞ്ചുറി, പിന്നാലെ സെയ്‌ഫെര്‍ട്ടും പുറത്ത്
26 പന്തില്‍ 52 റണ്‍സ് നേടിയ ടിം സെയിഫെര്‍ട്ടും ഔട്ട്. ന്യൂസിലന്‍ഡ് ഒമ്പതോവറില്‍ അഞ്ച് വിക്കറ്റിന് 85 എന്ന നിലയില്‍.
-
ന്യൂസിലന്‍ഡിന് മൂന്ന് വിക്കറ്റുകള്‍ നഷ്ടം
ഫിന്‍ അലന്‍ (ഏഴ് പന്തില്‍ ഒമ്പത്), രചിന്‍ രവീന്ദ്ര (രണ്ട് പന്തില്‍ ഒന്ന്), ഗ്ലെന്‍ ഫിലിപ്‌സ് (അഞ്ച് പന്തില്‍ അഞ്ച്) എന്നിവര്‍ പുറത്ത്. ന്യൂസിലന്‍ഡ് ആറോവറില്‍ മൂന്ന് വിക്കറ്റിന് 52 എന്ന നിലയില്‍.
-
ന്യൂസിലന്‍ഡ് ചേസിങ് തുടങ്ങി
ചേസിങ് ആരംഭിച്ച് ന്യൂസിലന്‍ഡ്. മറികടക്കേണ്ടത് 255 റണ്‍സ് READ MORE
-
അവസാന ഓവറില്‍ ശിവം ദുബെയുടെ മിന്നലാട്ടം; ന്യൂസിലന്‍ഡിന് വേണ്ടത് 256 റണ്‍സ്
ടി20 ലോകകപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിന് 256 റണ്‍സ് വിജയലക്ഷ്യം. ഇന്ത്യ 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 255 റണ്‍സ് നേടി. നീഷം എറിഞ്ഞ അവസാന ഓവറില്‍ ശിവം ദുബെ 24 റണ്‍സ് നേടി.
-
James Neesham: പതിനാറാം ഓവറില്‍ ഞെട്ടല്‍, നീഷം വീഴ്ത്തിയത് മൂന്ന് വിക്കറ്റുകള്‍
പതിനാറാം ഓവറില്‍ മാത്രം ഇന്ത്യയ്ക്ക് നഷ്ടമായത് മൂന്ന് വിക്കറ്റുകള്‍. സഞ്ജുവിന് പിന്നാലെ ഇഷാന്‍ കിഷന്‍ (25 പന്തില്‍ 54 റണ്‍സ്), സൂര്യകുമാര്‍ യാദവ് (ഗോള്‍ഡന്‍ ഡക്ക്) എന്നിവര്‍ പുറത്ത്. ജെയിംസ് നീഷമിന്റെ ബൗളിങ് മികവില്‍ ന്യൂസിലന്‍ഡിന് ആശ്വാസം. ഇന്ത്യ 16 ഓവറില്‍ നാല് വിക്കറ്റിന് 204 എന്ന നിലയില്‍.
-
Sanju Samson Out: ഒടുവില്‍ സഞ്ജു സാംസണ്‍ പുറത്ത്, 89 റണ്‍സ്
46 പന്തില്‍ 89 റണ്‍സ് നേടി സഞ്ജു സാംസണ്‍ പുറത്ത്. ജെയിംസ് നീഷമിന്റെ പന്തില്‍ സബ് ഫീല്‍ഡറായ മക്കോഞ്ചി ക്യാച്ചെടുക്കുകയായിരുന്നു. സഞ്ജു എട്ട് സിക്‌സും, അഞ്ച് ഫോറും നേടി. ഹാര്‍ദ്ദിക് പാണ്ഡ്യയും, ഇഷാന്‍ കിഷനും ക്രീസില്‍.
-
Ishan Kishan: ഇഷാന്‍ കിഷന് അര്‍ധ സെഞ്ചുറി
23 പന്തില്‍ അര്‍ധ ശതകം തികച്ച് ഇഷാന്‍ കിഷന്‍. 44 പന്തില്‍ 88 റണ്‍സുമായി സഞ്ജു സാംസണും, 23 പന്തില്‍ 50 റണ്‍സുമായി ഇഷാനും ക്രീസില്‍. ഇന്ത്യ 15 ഓവറില്‍ ഒരു വിക്കറ്റിന് 203 എന്ന നിലയില്‍.
-
Sanju Samson half-century: സഞ്ജു പൊളിയല്ലേ, തുടര്‍ച്ചയായ മൂന്നാം അര്‍ധ സെഞ്ചുറി
ടി20 ലോകകപ്പില്‍ മിന്നും ഫോം തുടര്‍ന്ന് സഞ്ജു സാംസണ്‍. തുടര്‍ച്ചയായി മൂന്നാം അര്‍ധ സെഞ്ചുറി നേടി. ന്യൂസിലന്‍ഡിനെതിരെ 33 പന്തിലാണ് സഞ്ജു അര്‍ധ സെഞ്ചുറി തികച്ചത്. ഇതുവരെ താരം നാല് ഫോറും, മൂന്ന് സിക്‌സും നേടി. ഇന്ത്യ 11 ഓവറില്‍ ഒരു വിക്കറ്റിന് 137 എന്ന നിലയില്‍.
-
ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടം, അഭിഷേക് ശര്‍മ പുറത്ത്
ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടം. 21 പന്തില്‍ 52 റണ്‍സെടുത്ത അഭിഷേക് ശര്‍മ പുറത്ത്. രചിന്‍ രവീന്ദ്രയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ടിം സെയിഫെര്‍ട്ട് ക്യാച്ചെടുക്കുകയായിരുന്നു. ഇഷാന്‍ കിഷന്‍ ക്രീസില്‍.
-
Abhishek Sharma: വിമര്‍ശകരുടെ വായടപ്പിച്ച് അഭിഷേക് ശര്‍മ, മിന്നും അര്‍ധ സെഞ്ചുറി
അഭിഷേക് ശര്‍മയ്ക്ക് തകര്‍പ്പന്‍ അര്‍ധ സെഞ്ചുറി. താരം 19 പന്തിലാണ് അര്‍ധ ശതകം തികച്ചത്. ആറോവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ വിക്കറ്റ് നഷ്ടപ്പെടാതെ 92 റണ്‍സ് എടുത്തിട്ടുണ്ട്. 17 പന്തില്‍ 33 റണ്‍സുമായി സഞ്ജു സാംസണും, 19 പന്തില്‍ 51 റണ്‍സുമായി അഭിഷേക് ശര്‍മയും ക്രീസില്‍.
-
ഇന്ത്യയ്ക്ക് മികച്ച തുടക്കം, അഞ്ചോവറില്‍
ഇന്ത്യയ്ക്ക് ഓപ്പണര്‍മാരായ സഞ്ജു സാംസണും, അഭിഷേക് ശര്‍മയും നല്‍കിയത് മികച്ച തുടക്കം. അഞ്ചോവര്‍ പിന്നിടുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 72 എന്ന നിലയില്‍. 17 പന്തില്‍ 33 റണ്‍സുമായി സഞ്ജുവും, 13 പന്തില്‍ 31 റണ്‍സുമായി അഭിഷേകും ക്രീസില്‍.
-
കരുതലോടെ ഇന്ത്യ, ആദ്യ ഓവറില്‍ ഒരു സിക്‌സ്
മാറ്റ് ഹെന്റി എറിഞ്ഞ ആദ്യ ഓവറില്‍ ഇന്ത്യ നേടിയത് ഏഴു റണ്‍സ്. സഞ്ജു സാംസണ്‍ ഒരു സിക്‌സ് നേടി.
-
Ricky Martin: അഹമ്മദാബാദിനെ ആവേശത്തിലാഴ്ത്തി റിക്കി മാർട്ടിൻ
ടോസിന് മുമ്പ് പ്യൂര്‍ട്ടോ റിക്കന്‍ ഗായകന്‍ റിക്കി മാര്‍ട്ടിന്‍ അവതരിപ്പിച്ച സംഗീത പരിപാടി ഉണ്ടായിരുന്നു. കാണികളെ ഇത് ആവേശത്തിലാഴ്ത്തി.
-
ടോസ് സമയത്ത് എന്താണ് സംഭവിച്ചത്? കാണാം
ഫൈനലിലെ ടോസില്‍ സംഭവിച്ചത്. ഐസിസി പുറത്തുവിട്ട വീഡിയോ
-
Toss Updates: ടോസ് ന്യൂസിലന്‍ഡിന്, ഇന്ത്യയ്ക്ക് ബാറ്റിങ്
ടോസ് നേടിയ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നര്‍ ബൗളിങ് തിരഞ്ഞെടുത്തു READ MORE
-
Sanju Samson: സഞ്ജു ഇന്ന് മിന്നിക്കുമോ? പ്രതീക്ഷയില്‍ ആരാധകര്‍
സഞ്ജു സാംസണ്‍ ഇന്ന് മികച്ച പ്രകടനം പുറത്തെടുക്കുമെന്ന പ്രതീക്ഷയില്‍ ആരാധകര്‍. പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ് പുരസ്‌കാരം നേടുമെന്ന് പ്രതീക്ഷ READ MORE
-
ഇന്ത്യ ഫൈനലില്‍ എങ്ങനെയെത്തി? ഈ വീഡിയോ കാണൂ
ടി20 ലോകകപ്പില്‍ ഫൈനലില്‍ വരെ എത്തിയ ഇന്ത്യന്‍ ടീമിന്റെ യാത്രയെക്കുറിച്ചുള്ള വീഡിയോ പുറത്തുവിട്ട് ബിസിസിഐ
-
Playing XI: പ്ലേയിങ് ഇലവനില്‍ മാറ്റമില്ല? സൂചനകള്‍ ഇങ്ങനെ
സെമി ഫൈനലിലെ അതേ പ്ലേയിങ് ഇലവന്‍ തന്നെയാകും ഫൈനലിലും കളിക്കുകയെന്ന് സൂചന. വിന്നിങ് കോമ്പിനേഷന്‍ പൊളിക്കുന്ന പതിവ് ഇന്ത്യന്‍ ടീമിനില്ല READ MORE
-
IND vs NZ Preview: കാലാവസ്ഥ എങ്ങനെ? പിച്ചിന്റെ സ്വഭാവം അറിയാം; മത്സരത്തിന്റെ പ്രിവ്യൂ
മത്സരത്തിന് മഴ ഭീഷണിയില്ല. ആദ്യം ബാറ്റു ചെയ്യുന്നവരെ തുണയ്ക്കുന്ന പിച്ചാണിത്. വിശദാംശങ്ങള്‍ വായിക്കാം READ MORE