AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

IND vs NZ Toss: ടോസ് ഭാഗ്യം ന്യൂസിലന്‍ഡിന്, ഇന്ത്യ ആദ്യം ബാറ്റു ചെയ്യും

India vs New Zealand Toss Updates: ടി20 ലോകകപ്പ് ഫൈനലില്‍ ടോസ് നേടിയ ന്യൂസിലന്‍ഡ് ബൗളിങ് തിരഞ്ഞെടുത്തു. ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളില്ല.

IND vs NZ Toss: ടോസ് ഭാഗ്യം ന്യൂസിലന്‍ഡിന്, ഇന്ത്യ ആദ്യം ബാറ്റു ചെയ്യും
IND vs NZ FansImage Credit source: PTI
Jayadevan AM
Jayadevan AM | Updated On: 08 Mar 2026 | 06:52 PM

അഹമ്മദാബാദ്: ടി20 ലോകകപ്പ് ഫൈനലില്‍ ടോസ് നേടിയ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നര്‍ ബൗളിങ് തിരഞ്ഞെടുത്തു. ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളില്ല. ന്യൂസിലന്‍ഡ് ടീമില്‍ മാറ്റമുണ്ട്. കോള്‍ മക്കോഞ്ചിക്ക് പകരം ജേക്കബ് ഡഫി കളിക്കും. ആദ്യം ബാറ്റ് ചെയ്യുന്നതില്‍ സന്തോഷമേയുള്ളൂവെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് പറഞ്ഞു. മികച്ച സ്‌കോര്‍ നേടാനാകുമെന്നാണ് പ്രതീക്ഷയെന്നും താരം വ്യക്തമാക്കി.

‘ഡിഫന്‍ഡിങ് ചാമ്പ്യന്‍സ്’ എന്ന ടാഗ് നല്ലതാണ്. പക്ഷേ, അത് ഇപ്പോള്‍ ചരിത്രമായി. നിരവധി ആരാധകര്‍ മത്സരം കാണാനെത്തിയിട്ടുണ്ട്. അവര്‍ക്കായി മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും താരം പറഞ്ഞു.

മികച്ച വിക്കറ്റായി തോന്നുന്നുവെന്നും, ചേസിങിന് പറ്റിയ സ്‌കോറില്‍ ഇന്ത്യയുടെ സ്‌കോര്‍ ഒതുക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ മിച്ചൽ സാന്റ്നർ പറഞ്ഞു. മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിയുമെന്നും അദ്ദേഹം പറയുന്നു. സെമിയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മികച്ച പ്രകടനം കാഴ്ചവെച്ചു. എന്നാല്‍ ഇത് പുതിയ വെല്ലുവിളിയാണെന്നും സാന്റ്‌നര്‍ വ്യക്തമാക്കി. ഇരുടീമുകളുടെയും പ്ലേയിങ് ഇലവന്‍ വിശദമായി പരിശോധിക്കാം.

Also Read: IND vs NZ T20 WC Final Live Score: ടോസ് ന്യൂസിലന്‍ഡ് കൊണ്ടുപോയി, ഇന്ത്യയ്ക്ക് ബാറ്റിങ്‌

പ്ലേയിങ് ഇലവന്‍

ഇന്ത്യ: സൂര്യകുമാർ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശർമ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പര്‍), ഇഷാൻ കിഷൻ, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ (വൈസ് ക്യാപ്റ്റന്‍), ശിവം ദുബെ, വരുൺ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്.

ന്യൂസിലൻഡ്: മിച്ചൽ സാന്റ്നർ (ക്യാപ്റ്റന്‍), ടിം സീഫെർട്ട് (വിക്കറ്റ് കീപ്പര്‍), ഫിൻ അലൻ, രചിൻ രവീന്ദ്ര, ഗ്ലെൻ ഫിലിപ്സ്, മാർക്ക് ചാപ്മാൻ, ഡാരിൽ മിച്ചൽ, ജെയിംസ് നീഷാം, ജേക്കബ് ഡഫി, മാറ്റ് ഹെൻറി, ലോക്കി ഫെർഗൂസൺ.

Follow Us