AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

India T20 World Champions: ഇത് നീലപ്പടയുടെ വിശ്വവിജയം; കിവികളെ തകർത്ത് ഇന്ത്യ ടി20 ലോകചാമ്പ്യന്മാർ

India vs New Zealand T20 World Cup Final 2026: ഇന്ത്യയ്ക്ക് മൂന്നാം ടി20 ലോകകപ്പ് കിരീടം. അഹമ്മദാബാദില്‍ നടന്ന കലാശപ്പോരാട്ടത്തില്‍ ന്യൂസിലന്‍ഡിനെ നിഷ്പ്രഭമാക്കി. ഇന്ത്യ ഉയര്‍ത്തിയ 256 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യം മറികടക്കാന്‍ ന്യൂസിലന്‍ഡിന് സാധിച്ചില്ല.

India T20 World Champions: ഇത് നീലപ്പടയുടെ വിശ്വവിജയം; കിവികളെ തകർത്ത് ഇന്ത്യ ടി20 ലോകചാമ്പ്യന്മാർ
ഇന്ത്യ ടി20 ജേതാക്കള്‍ Image Credit source: PTI
Jayadevan AM
Jayadevan AM | Updated On: 08 Mar 2026 | 10:56 PM

അഹമ്മദാബാദ്: 145 കോടി ജനങ്ങളുടെ പ്രാര്‍ത്ഥന സഫലമായി. 256 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലന്‍ഡ് പോരാടാന്‍ പോലുമാകാതെ തോല്‍വി സമ്മതിച്ചപ്പോള്‍, ഇന്ത്യയ്ക്ക് സ്വന്തമായത് ടി20 ലോകകപ്പിലെ മൂന്നാം കിരീടം. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ‘നീലക്കടല്‍’ തീര്‍ത്ത ആയിരക്കണക്കിന് ജനങ്ങളുടെയും, ടിവിയിലൂടെയും ഫോണിലൂടെയും കണ്ണിമ ചിമ്മാതെ മത്സരം വീക്ഷിച്ച കോടിക്കണക്കിന് ജനതയുടെയും മനം നിറഞ്ഞ നിമിഷം.

ടി20 ലോകകപ്പിലെ ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാം കിരീടനേട്ടത്തിനാണ്‌ മോദി സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചത്. സ്‌കോര്‍: ഇന്ത്യ 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 255, ന്യൂസിലന്‍ഡ്: 19 ഓവറില്‍ 159-ന് ഓള്‍ ഔട്ട്.

ഓപ്പണര്‍ ടിം സെയ്‌ഫെര്‍ട്ട് ഒഴികെ മറ്റൊരു ന്യൂസിലന്‍ഡ് ബാറ്റര്‍ക്കും ഇന്ത്യയ്ക്ക് തലവേദന സൃഷ്ടിക്കാനായില്ല. 26 പന്തില്‍ 52 റണ്‍സാണ് സെയിഫെര്‍ട്ട് അടിച്ചുകൂട്ടിയത്. അപടകാരിയായ ഓപ്പണര്‍ ഫിന്‍ അലനെ (ഏഴ് പന്തില്‍ ഒമ്പത്) 2.4 ഓവറില്‍ അക്‌സര്‍ പട്ടേല്‍ പുറത്താക്കിയപ്പോള്‍ തന്നെ ഇന്ത്യ വിജയം ഉറപ്പിച്ചിരുന്നു. ഗ്ലെന്‍ ഫിലിപ്‌സും (അഞ്ച് പന്തില്‍ അഞ്ച്), രചിന്‍ രവീന്ദ്രയുമൊക്കെ (രണ്ട് പന്തില്‍ ഒന്ന്) വന്നപോലെ മടങ്ങിയതോടെ ആ ഉറപ്പ് 100 ശതമാനമായി.

Also Read: IND vs NZ T20 WC Final Live Score: ടി20 ലോകകപ്പ് കിരീടം ഇന്ത്യയ്ക്ക്; ന്യൂസിലന്‍ഡിനെ തുരത്തി

മാര്‍ക്ക് ചാപ്മാനും (എട്ട് പന്തില്‍ മൂന്ന്) കാര്യമായൊന്നും ചെയ്യാനായില്ല. ഡാരില്‍ മിച്ചലും (11 പന്തില്‍ 17), മിച്ചല്‍ സാന്റ്‌നറും (35 പന്തില്‍ 43) അവസാന നിമിഷം പൊരുതിനോക്കി, പക്ഷേ, എന്ത് കാര്യം? ജെയിംസ് നീഷം-ഏഴ് പന്തില്‍ എട്ട്, മാറ്റ് ഹെന്റി-ഗോള്‍ഡന്‍ ഡക്ക്, ലോക്കി ഫെര്‍ഗൂസണ്‍-ഏഴു പന്തില്‍ 6 നോട്ടൗട്ട്, ജേക്കബ് ഡഫി-അഞ്ച് പന്തില്‍ മൂന്ന് എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ പ്രകടനം.

നാലു വിക്കറ്റെടുത്ത ജസ്പ്രീത് ബുംറയുടെ പേസ് കരുത്തും, മൂന്ന് വിക്കറ്റ് വീഴ്ത്തിയ വൈസ് ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേലിന്റെ സ്പിന്‍ മികവുമാണ് കീവിസ് ബാറ്റര്‍മാരെ തളച്ചത്. ഹാര്‍ദ്ദിക് പാണ്ഡ്യ, വരുണ്‍ ചക്രവര്‍ത്തി, അഭിഷേക് ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

46 പന്തില്‍ 89 റണ്‍സ് നേടിയ സഞ്ജു സാംസണ്‍, 21 പന്തില്‍ 52 റണ്‍സ് നേടിയ അഭിഷേക് ശര്‍മ, 25 പന്തില്‍ 54 റണ്‍സ് നേടിയ ഇഷാന്‍ കിഷന്‍, പുറത്താകാതെ എട്ട് പന്തില്‍ 26 റണ്‍സ് നേടിയ ശിവം ദുബെ എന്നിവരുടെ ബാറ്റിങ് മികവിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

Follow Us