Ayush Badoni: ബദോനി ആറാം ബൗളിങ് ഓപ്ഷന്‍; സുന്ദറിന്റെ പകരക്കാരനെ തിരഞ്ഞെടുത്തതിന് പിന്നില്‍
Sitanshu Kotak explains the reason behind Ayush Badoni’s selection: പാര്‍ട്ട്‌ടൈം ബൗളറെന്ന നിലയിലുള്ള മികവാണ് ആയുഷ് ബദോനിയെ ഇന്ത്യന്‍ ടീമിലെത്തിച്ചത്. ഇന്ത്യയുടെ ബാറ്റിങ് പരിശീലകന്‍ ഇക്കാര്യം സൂചിപ്പിച്ചത്. അഞ്ച് ബൗളര്‍മാരുമായി മാത്രം ഇന്ത്യയ്ക്ക് കളിക്കാനാകില്ലെന്ന് ബാറ്റിങ് പരിശീലകന്‍ സിതാന്‍ഷു കൊട്ടക്.

Ayush Badoni
പരിക്കേറ്റ വാഷിങ്ടണ്‍ സുന്ദറിന് പകരം ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ ആയുഷ് ബദോനിയെ ഉള്‍പ്പെടുത്തിയത് ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്. സമീപകാലത്ത് ആഭ്യന്തര ക്രിക്കറ്റില്‍ അത്ര മികച്ച ഫോമിലല്ല ബദോനി. വിജയ് ഹസാരെ ട്രോഫിയില്‍ നിരാശജനകമായ പ്രകടനമാണ് ബദോനി ബാറ്റിങില്‍ പുറത്തെടുത്തത്. എന്നിട്ടും ബദോനി എങ്ങനെ പകരക്കാരന്റെ റോളില്‍ ഇന്ത്യന്‍ ടീമിലെത്തിയെന്നാണ് ആരാധകര്‍ ഉന്നയിക്കുന്ന ചോദ്യം.
വഡോദരയില്‍ നടന്ന ആദ്യ ഏകദിനത്തിനിടെ ബൗള്‍ ചെയ്യുന്നതിനിടെയാണ് വാഷിങ്ടണ്‍ സുന്ദറിന് പരിക്കേറ്റത്. തുടര്‍ന്ന് മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ അവശേഷിക്കുന്ന പോരാട്ടങ്ങളില്‍ നിന്നു സുന്ദറിനെ ഒഴിവാക്കി ബദോനിയെ ഉള്‍പ്പെടുത്തുകയായിരുന്നു.
വിജയ് ഹസാരെ ട്രോഫിയിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് എട്ട് ശരാശരിയിൽ 16 റൺസ് മാത്രമാണ് ബദോനി നേടിയത്. എന്നാല്‍ പാര്‍ട്ട്‌ടൈം ബൗളറെന്ന നിലയില്‍ ഭേദപ്പെട്ട പ്രകടനമാണ് ബദോനി പുറത്തെടുത്തത്. റെയില്‍വേസിനെതിരെ നടന്ന മത്സരത്തില്‍ ഡല്‍ഹി താരമായ ബദോനി പത്തോവറില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയിരുന്നു.
Also Read: Harshit Rana: സോഷ്യല്‍ മീഡിയയിലെ പരിഹാസങ്ങള്‍ ഹര്‍ഷിത് റാണയെ അലട്ടി; വെളിപ്പെടുത്തലുമായി രഹാനെ
പാര്‍ട്ട്‌ടൈം ബൗളറെന്ന നിലയിലുള്ള ബദോനിയുടെ മികവാണ് താരത്തെ ഇന്ത്യന്‍ ടീമിലെത്തിച്ചത്. ഇന്ത്യയുടെ ബാറ്റിങ് പരിശീലകന്‍ സിതാന്‍ഷു കൊട്ടക് ആണ് ഇക്കാര്യം സൂചിപ്പിച്ചത്. അഞ്ച് ബൗളര്‍മാരുമായി മാത്രം ഇന്ത്യയ്ക്ക് കളിക്കാനാകില്ലെന്ന് സിതാന്‍ഷു കൊട്ടക് പറഞ്ഞു. ഒരു ബൗളർക്ക് പരിക്കേറ്റാൽ ടീമിന് ഓപ്ഷനുകൾ കുറവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബദോനി ഇന്ത്യ എയ്ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. സാധാരണയായി ഒരു ടീമും അഞ്ച് ബൗളർമാരുമായി ഇറങ്ങില്ല. അങ്ങനെ കളിച്ചാല്‍ ഒരാള്‍ക്ക് പരിക്കേറ്റാല്‍ എങ്ങനെ 50 ഓവറും പൂര്‍ത്തിയാക്കാനാകുമെന്ന് സിതാന്‍ഷു കൊട്ടക് ചോദിച്ചു. 4-5 ഓവറുകൾ എറിയാൻ കഴിയുന്ന ഒരു താരത്തെ വേണം. അതിനാണ് ബദോനിയെ ടീമിലെടുത്തതെന്നും സിതാന്‍ഷു കൊട്ടക് വിശദീകരിച്ചു.