Sanju Samson : എല്ലാവർക്കുമുള്ള മറുപടി ഉണ്ടേ! സെഞ്ചുറി നഷ്ടമായെങ്കിലും തകർത്താടി സഞ്ജു സാംസൺ

Sanju Samson India vs West Indies Batting : 41 പന്തിൽ 82 റൺസെടുത്താണ് സഞ്ജു സാംസൺ പുറത്തായത്. ടി20 ലോകകപ്പിന് ശേഷം സഞ്ജു സാംസൺ നേടുന്ന ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറാണിത്. ഏഷ്യൻ ഗെയിംസിൽ ഉൾപ്പെടെ സഞ്ജുവിൻ്റെ പ്രകടനം നിറം മങ്ങിയിരുന്നു.

Sanju Samson : എല്ലാവർക്കുമുള്ള മറുപടി ഉണ്ടേ! സെഞ്ചുറി നഷ്ടമായെങ്കിലും തകർത്താടി സഞ്ജു സാംസൺ

Sanju Samson India Vs West Indies Ranchi T20

Updated On: 

09 Oct 2026 | 08:59 PM

റാഞ്ചി : വിമർശനങ്ങൾക്കെല്ലാം വീണ്ടും ബാറ്റ് കൊണ്ടുള്ള മറുപടിയുമായി സഞ്ജു സാംസൺ. വെസ്റ്റ് ഇൻസീസിനെതിരെ റാഞ്ചി ടി20യിൽ 82 റൺസെടുത്താണ് താരം തനിക്കെതിരെയുള്ള വിമർശനങ്ങൾക്കെല്ലാം മറുപടി നൽകിയത്. ഓപ്പണിങ് ഇറങ്ങിയ താരം 41 പന്തിലാണ് 82 റൺസെടുത്തത്. സഞ്ജുവിൻ്റെ മികച്ച ഇന്നിങ്സിൽ സെഞ്ചുറി പിറന്നില്ല നിരാശ മാത്രമാണ് ആരാധകർക്കുള്ളത്. അതേസമയം മത്സരത്തിൽ ഇന്ത്യ വെസ്റ്റ് ഇൻഡീസിനെതിരെ 250 റൺസിൻ്റെ വലിയ ലക്ഷ്യം ഒരുക്കുകയും ചെയ്തു.

42 പന്തിൽ നാല് സിക്സറും ഒമ്പത് ഫോറുകളുടെ അകമ്പടിയോടെയാണ് സഞ്ജുവിൻ്റെ 82 റൺസ് ഇന്നിങ്സ്. മത്സരത്തിൻ്റെ മൂന്നാമത്തെ ഓവറിൽ കാമിൽ പുരാൻ കൈവിട്ട ക്യാച്ചിൽ നിന്നും ലഭിച്ച അവസരം മുതലെടുത്താണ് സഞ്ജു മികച്ച ഇന്നിങ്സ പടുത്തുയർത്തിയത്. അഫ്ഗാനിസ്ഥാനെതിരെയുള്ള പരമ്പരയ്ക്ക് പിന്നാലെ മോശം ഫോമിലേക്ക് പോയ സഞ്ജുവിൻ്റെ തിരിച്ചുവരവായിരുന്നു ഇന്ന് റാഞ്ചിയിൽ കാണാനായത്.

ഏഷ്യൻ ഗെയിംസിലും ജപ്പാനെതിരെയുള്ള ഏക മത്സരത്തിലും നിറം മങ്ങിയതിന് പിന്നാലെ മലയാളി താരം വലിയ വിമർശനങ്ങളാണ് നേരിട്ടത്. കൂടാതെ വിൻഡീസിനെതിരെയുള്ള ലഖ്നൗവിൽ വെച്ച് നടന്ന ആദ്യ ടി20യിൽ സഞ്ജു നിരാശപ്പെടുത്തയപ്പോൾ താരത്തിൻ്റെ സ്ഥാനം തെറിച്ചേക്കുമെന്ന് എല്ലാവരും കരുതിയിരുന്നു. എന്നാൽ അതിനെല്ലാം ഒരു മറുപടി ഇന്ന് റാഞ്ചിയിൽ സഞ്ജു നൽകിയത്.

Loading...
Unable to load recommendations.
Follow Us
കുട്ടികൾക്ക് ആപ്പിൾ തൊലിയോടെ കൊടുക്കാമോ?
സ്വര്‍ണം ഇഎംഐക്ക് കിട്ടും, ഇത് വാങ്ങിയാല്‍ കല്യാണം കളറാക്കാം
മുട്ടയെക്കാൾ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ
മഞ്ഞളും തേനും ചാലിച്ച് ദിവസവും കഴിച്ചാൽ സംഭവിക്കുന്നത് എന്ത്?
റോഡിൽ രൂപപ്പെട്ട വലിയ ഗർത്തത്തിലേക്ക് കാർ
ഷൂവിടുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ
മെമ്പറിനെ വെള്ളത്തിലേക്ക് തള്ളിയിട്ട് എംഎൽഎ, വൈറൽ
എനിക്കിഷ്ടപ്പെട്ടു, ഞാൻ എടുക്കുന്നു