AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

IND vs WI: കാര്യവട്ടത്ത് കസറാന്‍ ‘റോ-കോ’ എത്തുന്നു; മത്സരം എപ്പോള്‍, എവിടെ കാണാം?

When and where to watch India vs West Indies Trivandrum Live ODI match: വിരാട് കോലിയുടെയും, രോഹിത് ശര്‍മ്മയുടെയും ബാറ്റിങ് കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. റണ്ണൊഴുകുന്ന പിച്ചാണ് ഒരുക്കിയിരിക്കുന്നതെന്നാണ് സൂചന. മത്സരം എപ്പോള്‍, എവിടെ കാണാമെന്ന് പരിശോധിക്കാം.

IND vs WI: കാര്യവട്ടത്ത് കസറാന്‍ ‘റോ-കോ’ എത്തുന്നു; മത്സരം എപ്പോള്‍, എവിടെ കാണാം?
Rohit Sharma and Virat KohliImage Credit source: Getty Images
Jayadevan AM
Jayadevan AM | Published: 26 Sep 2026 | 02:07 PM

തിരുവനന്തപുരം: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പരയിലെ ആദ്യ മത്സരം നാളെ നടക്കും. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് രണ്ട് മണിക്ക് മത്സരം ആരംഭിക്കും. മൂന്ന് മത്സരങ്ങളാണ് ഏകദിന പരമ്പരയിലുള്ളത്. സെപ്തംബര്‍ 30, ഒക്ടോബര്‍ മൂന്ന് തീയതികളില്‍ പരമ്പരയിലെ മറ്റ് മത്സരങ്ങള്‍ നടക്കും. ഇതിന് ശേഷം അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിലും ഇരുടീമുകളും ഏറ്റുമുട്ടും. ഒക്ടോബര്‍ 6, 9, 11, 14, 17 തീയതികളിലാണ് ടി20 മത്സരങ്ങള്‍ നടക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം കേരളത്തിലേക്ക് അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം തിരികെയെത്തിയതിന്റെ ആവേശത്തിലാണ് മലയാളി ആരാധകര്‍. ടിക്കറ്റുകള്‍ മുഴുവന്‍ ഇതിനകം വിറ്റുതീര്‍ന്നു.

സൂപ്പര്‍ താരങ്ങളായ വിരാട് കോലിയുടെയും, രോഹിത് ശര്‍മ്മയുടെയും ബാറ്റിങ് കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. റണ്ണൊഴുകുന്ന പിച്ചാണ് ഒരുക്കിയിരിക്കുന്നതെന്നാണ് സൂചന. അതുകൊണ്ട് തന്നെ, ബാറ്റിങ് വെടിക്കെട്ട് പ്രതീക്ഷിക്കാം.

മത്സരം എപ്പോള്‍, എവിടെ കാണാം?

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന മത്സരം സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കില്‍ കാണാം. ജിയോഹോട്ട്‌സ്റ്റാറിലും മത്സരം സ്ട്രീം ചെയ്യും.

സാധ്യതാ പ്ലേയിംഗ് ഇലവന്‍:

ഇന്ത്യ: രോഹിത് ശർമ, യശസ്വി ജയ്‌സ്വാൾ, ശുഭ്മാൻ ഗിൽ, വിരാട് കോഹ്‌ലി, കെഎൽ രാഹുൽ, റുതുരാജ് ഗെയ്‌ക്‌വാദ്, രവീന്ദ്ര ജഡേജ, നിതീഷ് കുമാർ റെഡ്ഡി, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, പ്രസീദ് കൃഷ്ണ.

വെസ്റ്റ് ഇന്‍ഡീസ്: ഷായ് ഹോപ്, ജോണ്‍ കാംബെല്‍, കീസി കാര്‍ട്ടി, ജ്യൂവല്‍ ആന്‍ഡ്രൂ, ഷെര്‍ഫെയ്ന്‍ റുഥര്‍ഫോര്‍ഡ്, റോസ്റ്റണ്‍ ചേസ്, ജസ്റ്റിന്‍ ഗ്രീവ്‌സ്, മാത്യു ഫോര്‍ഡെ, ഗുദാകേഷ് മോട്ടി, ഷമാര്‍ ജോസഫ്, അല്‍സാരി ജോസഫ്

Alson Read: India vs West Indies: ഇന്ത്യയുടെ മത്സരം കാണാന്‍ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലേക്ക് പോകുന്നുണ്ടോ? നിര്‍ബന്ധമായും ഇതറിഞ്ഞിരിക്കണം

ഇന്ത്യ സ്‌ക്വാഡ്: രവീന്ദ്ര ജഡേജ, രോഹിത് ശര്‍മ്മ, വിരാട് കോലി, കെഎല്‍ രാഹുല്‍, കുല്‍ദീപ് യാദവ്, പ്രസിദ് കൃഷ്ണ, മുഹമ്മദ് സിറാജ്, റുതുരാജ് ഗെയ്ക്‌വാദ്, ശുഭ്മാന്‍ ഗില്‍, യശ്വസി ജയ്‌സ്വാള്‍, ആക്വിബ് നബി, ധ്രുവ് ജൂറല്‍, നിതീഷ് കുമാര്‍ റെഡ്ഡി, ഗുര്‍നൂര്‍ ബ്രാര്‍, നമാന്‍ ധിര്‍

വെസ്റ്റ് ഇന്‍ഡീസ് സ്‌ക്വാഡ്: ജസ്റ്റിന്‍ ഗ്രീവ്‌സ്, റോസ്റ്റണ്‍ ചേസ്, ജോണ്‍ കാംബെല്‍, ഷായ് ഹോപ്, ഗുദാകേഷ് മോട്ടി, അല്‍സാരി ജോസഫ്, ആമിര്‍ ജാങ്കൂ, കീസി കാര്‍ട്ടി, കീമോ പോള്‍, ഷെര്‍ഫെയ്ന്‍ റുഥര്‍ഫോര്‍ഡ്, ജയ്‌ഡെന്‍ സീല്‍സ്, മാത്യു ഫോര്‍ഡെ, ജ്യൂവല്‍ ആന്‍ഡ്രൂ, ഷമാര്‍ ജോസഫ്, വിടെല്‍ ഒര്‍ലാന്‍ഡോ ലോസ്‌

English Summary

India vs West Indies ODI series starts on September 27, 2026. First ODI will take place in Thiruvananthapuram. Fans in India can watch the series live on Star Sports Network or stream it online via JioHotstar

Follow Us