AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

India Women vs Srilanka Women: കാര്യവട്ടത്ത് ഷോ ഇറക്കി ഇന്ത്യ ബൗളർമാർ; തകർന്നടിഞ്ഞ് ശ്രീലങ്ക

Srilanka Score vs India: മൂന്നാം ടി20യിൽ ഇന്ത്യയുടെ വിജയലക്ഷ്യം 113 റൺസ്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ഏഴ് വിക്കറ്റ് നഷ്ടത്തിൽ 112 റൺസാണ് നേടിയത്.

India Women vs Srilanka Women: കാര്യവട്ടത്ത് ഷോ ഇറക്കി ഇന്ത്യ ബൗളർമാർ; തകർന്നടിഞ്ഞ് ശ്രീലങ്ക
ഇന്ത്യൻ വനിതാ ടീംImage Credit source: BCCI Women X
Abdul Basith
Abdul Basith | Published: 26 Dec 2025 | 08:33 PM

കാര്യവട്ടം ടി20യിൽ ഇന്ത്യക്കെതിരെ തകർന്നടിഞ്ഞ് ശ്രീലങ്ക. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തി 112 റൺസ് ആണ് നേടിയത്. 25 റൺസ് നേടിയ ഹാസിനി പെരേരയാണ് ശ്രീലങ്കയുടെ ടോപ്പ് സ്കോറർ. ഇന്ത്യക്കായി രേണുക സിംഗ് നാല് വിക്കറ്റ് വീഴ്ത്തി.

മികച്ച തുടക്കത്തിന് ശേഷമാണ് ശ്രീലങ്ക തകർന്നത്. ഹാസിനി പെരേരയും ചമരി അത്തപ്പത്തുവും ചേർന്ന് ശ്രീലങ്കയ്ക്ക് മികച്ച തുടക്കം നൽകി. ഹാസിനി പെരേര ആക്രമണത്തിൻ്റെ പാത സ്വീകരിച്ചു. തുടർ ബൗണ്ടറികൾ നേടി ഹാസിനി ഇന്ത്യയെ സമ്മർദ്ദത്തിലാക്കിയപ്പോൾ ചമരി അത്തപ്പത്തുവിന് താളം കണ്ടെത്താനായില്ല. 12 പന്തിൽ 3 റൺസ് നേടിയ അത്തപ്പത്തുവിനെ വീഴ്ത്തി ദീപ്തി ശർമ്മ ഇന്ത്യക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചു. പിന്നീട് രേണുക സിംഗിൻ്റെ ഊഴമായിരുന്നു.

Also Read: India Women vs Srilanka Women: കാര്യവട്ടം ടി20യിൽ ശ്രീലങ്കയ്ക്ക് ബാറ്റിങ്; ഇന്ത്യൻ ടീമിന് പിന്തുണയുമായി ഗ്യാലറി

ആദ്യ ഓവറിൽ തല്ലുവാങ്ങിയ രേണുക സിംഗ് തൻ്റെ രണ്ടാം ഓവറിൽ ഹാസിനി പെരേരയെയും (18 പന്തിൽ 25) ഹർഷിത സമരവിക്രമയെയും (2) മടക്കി അയച്ച് ശ്രീലങ്കൻ ടോപ്പ് ഓർഡറിനെ തകർത്തെറിഞ്ഞു. നിലക്ഷിക ഡിസിൽവയെ വീഴ്ത്തി രേണുക സിംഗ് തൻ്റെ മൂന്നാം വിക്കറ്റ് കണ്ടെത്തിയതിന് പിന്നാലെ ഇമേഷ ദുലനിയും കവിഷ ദിൽഹരിയും ചേർന്ന് ശ്രീലങ്കൻ ഇന്നിംഗ്സ് താങ്ങിനിർത്താൻ ശ്രമം നടത്തി. 40 റൺസിൻ്റെ കൂട്ടുകെട്ടുയർത്തിയ സഖ്യം വൻ തകർച്ചയിൽ നിന്ന് ശ്രീലങ്കയെ കരകയറ്റി.

കവിഷ ദിൽഹരിയെ (13 പന്തിൽ 20) മടക്കി ദീപ്തി ശർമ്മ ഈ കൂട്ടുകെട്ട് പൊളിച്ചു. ഇമേഷ ദുലനി (32 പന്തിൽ 27) രേണുക സിംഗിൻ്റെ നാലാം ഇരയായി. മൽഷ ശേഹാനിയിലൂടെ (5) ദീപ്തി ശർമ്മ തൻ്റെ മൂന്നാം വിക്കറ്റ് കണ്ടെത്തിയപ്പോൾ 16 പന്തിൽ 19 റൺസുമായി പുറത്താവാതെ നിന്ന കൗഷനി നുത്യൻഗനയാണ് ശ്രീലങ്കയെ മാന്യമായ സ്കോറിലെത്തിച്ചത്.