Three People Found Dies:കൊച്ചു മകൻ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ; മനംനൊന്ത് മുത്തശ്ശിയും സഹോദരിയും ജീവനൊടുക്കി
Three Family Dies In Kannur: കിഷൻ ആദ്യം വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിൽ മനംനൊന്താണ് മുത്തശ്ശിയും മുത്തശ്ശിയുടെ സഹോദരിയും ജീവനൊടുക്കിയത് എന്നായിരുന്നു വിവരം.
കണ്ണൂർ: കൂത്തുപറമ്പിന് സമീപം നീർവേലിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നീർവേലി നിമിഷ നിവാസിൽ ഇ.കിഷൻ (20), മുത്തശ്ശി വി.കെ.റെജി, മുത്തശ്ശിയുടെ സഹോദരി റോജ എന്നിവരാണ് മരിച്ചത്. കിഷനെയാണ് ആദ്യം വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിൽ മനംനൊന്താണ് മുത്തശ്ശിയും മുത്തശ്ശിയുടെ സഹോദരിയും ജീവനൊടുക്കിയത് എന്നാണ് വിവരം.
കിഷനും മുത്തശ്ശിയും സഹോദരിയുമായിരുന്നു വീട്ടിൽ താമസം. തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ കിഷനെ തലശ്ശേരിയിലെ ആശുപത്രിയിൽ കൊണ്ടുപോയി തിരികെ എത്തിയപ്പോഴാണ് മുത്തശ്ശി റെജിയെയും സഹോദരി റോജയെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കൃഷൻ നേരത്തെ പോക്സോ കേസിൽ പ്രതിയാണ് എന്ന് പൊലീസ് പറയുന്നു.
സുനിലാണ് കിഷന്റെ പിതാവ് (പികെഎസ് ടൂർസ് ആൻഡ് ട്രാവൽസ്). മാതാവ്: നിമിഷ. സഹോദരൻ: അക്ഷയ് (ഹോട്ടൽ മാനേജ്മെന്റ് വിദ്യാർഥി, മയ്യിൽ).
Also Read:സൗജന്യമായി കുടിവെള്ളവുമായി ജല അതോറിറ്റി; ജനുവരി ഒന്ന് മുതൽ അപേക്ഷിക്കാം, നിബന്ധനകൾ ഇങ്ങനെ
ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)