AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

VHT 2025: കേരളത്തിന് പണികൊടുത്ത് മലയാളികളുടെ സെഞ്ചുറി; കർണാടകയുടെ ജയം 8 വിക്കറ്റിന്

Karnataka Wins Against Kerala: കർണാടകയ്ക്കെതിരെ ദയനീയ തോൽവി വഴങ്ങി കേരളം. വിജയ് ഹസാരെ ട്രോഫിയിലെ രണ്ടാം മത്സരത്തിൽ എട്ട് വിക്കറ്റിനാണ് കേരളം തോറ്റത്.

VHT 2025: കേരളത്തിന് പണികൊടുത്ത് മലയാളികളുടെ സെഞ്ചുറി; കർണാടകയുടെ ജയം 8 വിക്കറ്റിന്
ദേവ്ദത്ത് പടിക്കൽImage Credit source: Social Media
Abdul Basith
Abdul Basith | Published: 26 Dec 2025 | 05:10 PM

വിജയ് ഹസാരെ ട്രോഫിയിൽ കർണാടകയ്ക്കെതിരെ കേരളത്തിന് തോൽവി. എട്ട് വിക്കറ്റിനാണ് കേരളം പരാജയപ്പെട്ടത്. കേരളം മുന്നോട്ടുവച്ച 285 റൺസ് വിജയലക്ഷ്യം 48.2 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കർണാടക മറികടന്നു. കർണാടയ്ക്കായി ദേവ്ദത്ത് പടിക്കലും കരുൺ നായരും സെഞ്ചുറി നേടി. 130 റൺസ് നേടിയ കരുൺ നായർ ടോപ്പ് സ്കോററായി. ആദ്യ കളി ത്രിപുരയെ 145 റൺസിന് പരാജയപ്പെടുത്തിയ കേരളത്തിന് ഈ തോൽവി വൻ തിരിച്ചടിയായി.

ക്യാപ്റ്റൻ മായങ്ക് അഗർവാളിനെ (1) വേഗം നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന ദേവ്ദത്തും കരുണും കർണാടകയുടെ വിജയം ഉറപ്പിച്ചിരുന്നു. കേരള ബൗളിംഗ് അറ്റാക്കിനെ സമർത്ഥമായി നേരിട്ട ഇരുവരും അനായാസം സ്കോർ ഉയർത്തി. 223 റൺസിൻ്റെ വമ്പൻ കൂട്ടുകെട്ടിലാണ് ഇരുവരും ചേർന്ന് പങ്കാളികളായത്. ഇതിനിടെ ദേവ്ദത്ത് സെഞ്ചുറിയും കരുൺ ഫിഫ്റ്റിയും കടന്നു. 124 റൺസ് നേടി പുറത്താവുമ്പോൾ ദേവ്ദത്ത് കേരളത്തിൻ്റെ വിജയം ഉറപ്പിച്ചിരുന്നു.

Also Read: VHT 2025: എട്ടാം വിക്കറ്റിൽ 99 റൺസ് കൂട്ടുകെട്ട്!; കേരളത്തെ രക്ഷിച്ച് അസ്ഹറുദ്ദീൻ്റെ കൗണ്ടർ അറ്റാക്ക്

പിന്നാലെ കരുൺ നായർ തൻ്റെ സെഞ്ചുറി തികച്ചു. നാലാം നമ്പരിലെത്തിയ സ്മരൺ രവിചന്ദ്രനും (25 നോട്ടൗട്ട്) ആക്രമിച്ചുകളിച്ചതോടെ കർണാടകയ്ക്ക് കാര്യങ്ങൾ എളുപ്പമായി. ഇതോടെ കർണാടക വിജയ് ഹസാരെ ട്രോഫിയിൽ തുടർച്ചയായ രണ്ടാം വിജയമാണ് കുറിച്ചത്. ആദ്യ കളി ഝാർഖണ്ഡിനെ റെക്കോർഡ് സ്കോർ പിന്തുടർന്ന് കർണാടക പരാജയപ്പെടുത്തിയിരുന്നു.

ആദ്യം ബാറ്റ് ചെയ്ത കേരളത്തിനായി മുഹമ്മദ് അസ്ഹറുദ്ദീനാണ് തിളങ്ങിയത്. ഏഴാം നമ്പറിലിറങ്ങി 58 പന്തിൽ 84 റൺസുമായി പുറത്താവാതെ നിന്ന അസ്ഹറുദ്ദീൻ എട്ടാം വിക്കറ്റിൽ നിധീഷ് എംഡിയുമായി ചേർന്ന് 99 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. ഏഴ് വിക്കറ്റ് നഷ്ടത്തിൽ 185 റൺസെന്ന നിലയിൽ പതറിയ കേരളത്തെ 284 റൺസിലെത്തിച്ചത് അസ്ഹറുദ്ദീൻ്റെയും നിധീഷിൻ്റെയും കൂട്ടുകെട്ടാണ്. 34 റൺസ് നേടിയ നിധീഷും നോട്ടൗട്ടായിരുന്നു.