AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Lemon Peel Benefits: നാരങ്ങയുടെ തൊലി കളയാൻ വരട്ടെ; ഈ ആരോ​ഗ്യ പ്രശ്നങ്ങൾ പരിഹരിക്കാം

Lemon Peels Hidden Health Benefits: സിട്രസ് അടങ്ങിയ പഴങ്ങളുടെ തൊലിയിൽ പ്രകൃതിദത്ത ആന്റിഓക്‌സിഡന്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് വിട്ടുമാറാത്ത പല രോ​ഗങ്ങൾക്കുമുള്ള പരിഹാരമാണ്. നാരങ്ങയുടെ തൊലികളിലാകട്ടെ കാൽസ്യം, പൊട്ടാസ്യം, മഗ്നീഷ്യം, വിറ്റാമിൻ സി തുടങ്ങിയ ചില അവശ്യ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് ദഹനം, രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം, ഹൃദയാരോഗ്യം മെച്ചപ്പെടുത്തുക എന്നിവയ്ക്ക് വളരെയധികം ​ഗുണം ചെയ്യുന്നു.

Neethu Vijayan
Neethu Vijayan | Published: 26 Dec 2025 | 07:44 AM
‍‍നാരങ്ങയുടെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് നമുക്കെല്ലാവർക്കും അറിയാം. സാധാരണയായി ഒരു നാരങ്ങ പിഴിഞ്ഞെടുത്ത ശേഷം, നമ്മളിൽ പലരും അതിന്റെ തൊലി വലിച്ചെറിയുകയാണ് ചെയ്യുക. എന്നാൽ നാരങ്ങയുടെ തൊലിക്ക് എന്തെല്ലാം ​ഗുണങ്ങളുണ്ടെന്ന് നിങ്ങൾക്കറിയാമോ? അതിനാൽ എങ്ങനെ ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തി കഴിക്കാമെന്ന് നമുക്ക് നോക്കാം. (Image credits: Pexels)

1 / 5
നാരങ്ങയുടെ തൊലി ഭക്ഷണത്തിൽ ഉൾപ്പെടുത്തുമ്പോൾ അവ നന്നായി കഴുകണം. സലാഡുകൾ, മധുരപലഹാരങ്ങൾ, തൈര്, ചായ, മീൻ വറക്കുമ്പോൾ അതിൽ ചേർക്കുക, സൂപ്പുകൾ എന്നിവാണ് നാരങ്ങയുടെ തൊലി ചേർത്ത് കഴിക്കാൻ അനുയോജ്യം.  ഇന്റർനാഷണൽ ജേണൽ ഓഫ് ഫുഡ് പ്രോപ്പർട്ടീസിലെ റിപ്പോർട്ടനുസരിച്ച്, സിട്രസ് അടങ്ങിയ പഴങ്ങളുടെ തൊലിയിൽ പ്രകൃതിദത്ത ആന്റിഓക്‌സിഡന്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് വിട്ടുമാറാത്ത പല രോ​ഗങ്ങൾക്കുമുള്ള പരിഹാരമാണ്.

2 / 5
കൂടാതെ ഇത്തരം സിട്രസ് പഴങ്ങളുടെ തൊലികളിൽ നാരുകൾ ധാരാളമായി കാണപ്പെടുന്നു. നാരങ്ങയുടെ തൊലികളിലാകട്ടെ കാൽസ്യം, പൊട്ടാസ്യം, മഗ്നീഷ്യം, വിറ്റാമിൻ സി തുടങ്ങിയ ചില അവശ്യ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് ദഹനം, രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം, ഹൃദയാരോഗ്യം മെച്ചപ്പെടുത്തുക എന്നിവയ്ക്ക് വളരെയധികം ​ഗുണം ചെയ്യുന്നു.

3 / 5
നാരങ്ങ തൊലികൾക്ക് ആൻ്റി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. ജേണൽ ഓഫ് ഫുഡ് സയൻസ് ആൻ്റ് ടെക്നോളജിയിലെ പഠനമനുസരിച്ച്, നാരങ്ങ തൊലിയുടെ സത്ത് വായിലെ ദോഷകരമായ ബാക്ടീരിയകളുടെ വളർച്ചയെ തടയുകയും, ഇത് ശുചിത്വത്തിനും മോണയുടെ ആരോഗ്യത്തിനും സഹായകമാവുകയും ചെയ്യുന്നു.

4 / 5
നാരങ്ങ തൊലികളിലെ ബയോആക്ടീവ് സംയുക്തങ്ങളായ ഫ്ലേവനോയ്ഡുകൾ, നാരുകൾ എന്നിവ ഹൃദയ സംബന്ധമായ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ ഇവ ഹൃദയാരോ​ഗ്യം മെച്ചപ്പെടുത്താനും നല്ലതാണ്. നാരങ്ങയുടെ തൊലിയിൽ കാണപ്പെടുന്ന പല സംയുക്തങ്ങളും ശരീരത്തിലെ ആരോഗ്യകരമായ കോശങ്ങളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നവയാണ്.

5 / 5