Sanju Samson: ‘സഞ്ജുവിനോട് ബഹുമാനം മാത്രം; പക്ഷേ, ഘട്ടത്തില്‍ ചെന്നൈയ്ക്ക് ധോണിയാണ് ആവശ്യം’

Chennai Super Kings: ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഇപ്പോള്‍ വേണ്ടത് എംഎസ് ധോണിയെ പോലൊരു താരത്തെയാണെന്ന് ആദിത്യ താരെ. ധോണിയെ ഇപ്പോള്‍ സിഎസ്‌കെയ്ക്ക് വളരെ അത്യാവശ്യമാണ്. ഞ്ജു സാംസണിന്റെ വിക്കറ്റ് കീപ്പിംഗിനെ ബഹുമാനിച്ചു കൊണ്ട് തന്നെയാണ് താനിത് പറയുന്നതെന്നും ആദിത്യ താരെ.

Sanju Samson: സഞ്ജുവിനോട് ബഹുമാനം മാത്രം; പക്ഷേ, ഘട്ടത്തില്‍ ചെന്നൈയ്ക്ക് ധോണിയാണ് ആവശ്യം

സഞ്ജു സാംസണും എംഎസ് ധോണിയും

Published: 

19 Apr 2026 | 05:49 PM

ചെന്നൈ: ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഇപ്പോള്‍ വേണ്ടത് എംഎസ് ധോണിയെ പോലൊരു താരത്തെയാണെന്ന് മുന്‍ മുംബൈ താരം ആദിത്യ താരെ. ധോണിയെ ഇപ്പോള്‍ സിഎസ്‌കെയ്ക്ക് വളരെ അത്യാവശ്യമാണ്. സ്റ്റമ്പിന് പിന്നില്‍ ധോണി വളരെ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. 20 ഓവറും അദ്ദേഹം വിക്കറ്റ് കീപ്പറായി കളിക്കുന്നത് കാണാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ആദിത്യ താരെ പറഞ്ഞു.

സഞ്ജു സാംസണിന്റെ വിക്കറ്റ് കീപ്പിംഗിനെ ബഹുമാനിച്ചു കൊണ്ട് തന്നെയാണ് താനിത് പറയുന്നത്. ഈ ഘട്ടത്തില്‍ ധോണിയെ പോലൊരു താരത്തെയാണ് ചെന്നൈയ്ക്ക് ആവശ്യമെന്നും താരെ ജിയോസ്റ്റാറിനോട് പറഞ്ഞു.

“സി‌എസ്‌കെ നിരയിൽ ധാരാളം യുവതാരങ്ങളുണ്ട്. പുതുമുഖങ്ങളായ കാർത്തിക് ശർമ്മയ്ക്കും പ്രശാന്ത് വീറിനും മഹി ഭായിയെപ്പോലെ പരിചയസമ്പന്നനായ ഒരാളുടെ മാർഗനിർദേശം ആവശ്യമാണ്. അദ്ദേഹത്തിന്റെ സാന്നിധ്യം കാർത്തിക്കിനെയും പ്രശാന്തിനെയും സമ്മർദ്ദം നന്നായി കൈകാര്യം ചെയ്യാൻ സഹായിക്കും,” അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: CSK vs SRH: ആദ്യ പന്ത് സിക്‌സ്, പിന്നാലെ ഔട്ട്! സഞ്ജുവിന് നിരാശ

റുതുരാജിനും ബൗളർമാർക്കും ധോണി എപ്പോഴും മികച്ച പിന്തുണ നൽകിയിട്ടുണ്ട്. അദ്ദേഹം നിരന്തരം ബൗളർമാരുമായി സംസാരിക്കുകയും അവരെ നയിക്കുകയും ചെയ്യുന്നത് നാം കാണുന്നതല്ലേയെന്നും താരെ ചോദിച്ചു.

ധോണി എന്ന് തിരിച്ചെത്തും?

പരിക്ക് മൂലം ഐപിഎല്‍ 2026 സീസണില്‍ ഇതുവരെ ഒരു മത്സരം പോലും കളിക്കാന്‍ ധോണി സാധിച്ചിട്ടില്ല. താരത്തിന്റെ തിരിച്ചുവരവ് ഉടനെയുണ്ടാകുമെന്നാണ് സൂചന. ധോണി പരിശീലനം പുനഃരാരംഭിച്ചിട്ടുണ്ട്. ധോണിയുടെ തിരിച്ചുവരവ് എന്നാണെന്ന് സിഎസ്‌കെ വ്യക്തമാക്കിയിട്ടില്ല. 23-ന് മുംബൈ ഇന്ത്യന്‍സിനെതിരെ നടക്കുന്ന മത്സരത്തില്‍ ധോണി കളിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ചെന്നൈയുടെ പ്രകടനം

ഈ സീസണില്‍ പരിതാപകരമായ പ്രകടനമാണ് ചെന്നൈ പുറത്തെടുക്കുന്നത്. ആദ്യ മൂന്ന് മത്സരങ്ങളിലും തോറ്റു. തുടര്‍ന്ന് ഡല്‍ഹി ക്യാപിറ്റല്‍സിനെയും, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെയും തോല്‍പിച്ചു. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് തോറ്റു. ആറു മത്സരങ്ങളില്‍ നിന്ന് രണ്ട് ജയവും, നാല് തോല്‍വിയുമായി പോയിന്റ് ടേബിളില്‍ ഏഴാമതാണ്.

Loading...
Unable to load recommendations.
Follow Us
ഐ.ആർ.സി.ടി.സിയുടെ ബാലി ടൂർ പാക്കേജിനെ കുറിച്ച് അറിഞ്ഞിരുന്നോ?
മുഖക്കുരു മാറാൻ ഈ ഇല അരച്ച് തേച്ചാൽ മതി
പുഴുങ്ങിയ മുട്ട എത്ര നേരം കേടുകൂടാതെ സൂക്ഷിക്കാം?
ബീറ്റ്റൂട്ട് മതി, ടേസ്റ്റി ഹൽവ ഉണ്ടാക്കാം
മൂന്നാറിൽ ഇറങ്ങിയ കടുവ
Viral Video | കൺമുൻപിൽ ഞെട്ടിക്കുന്ന ലോറി അപകടം
Viral Video | കഴുത്തിൽ ട്രാക്ടർ ടയർ കുടുങ്ങിയ ആന
പെട്രോൾ അടിച്ച് തീരൂം മുമ്പ് കാർ എടുത്തൂ, വയോധികന് ഗുരുതര പരിക്ക്