IPL 2026 Auction Live : ഐപിഎല്‍ താരലേലത്തിന് പരിസമാപ്തി, വിഗ്നേഷ് ഒഴികെയുള്ള മലയാളി താരങ്ങള്‍ക്ക് നിരാശ
IPL Auction 2026 Live Updates In Malayalam : 359 താരങ്ങളാണ് ലേലം പട്ടികയിൽ ഇടം നേടിട്ടുള്ളത്. അതിൽ 11 പേർ മലയാളികളാണ്. ഉച്ചയ്ക്ക് രണ്ട് മണിക്ക് ലേലം നടപടികൾ ആരംഭിക്കുക. അബുദാബിയിൽ വെച്ചാണ് ലേലം നടക്കുക.

Ipl Auction Live
അബുദാബി : ഐപിഎൽ മിനി താരലേലത്തിന് ഇന്ന് അബുദാബി വേദിയാകും. ഉച്ചയ്ക്ക് രണ്ട് മണി മുതലാണ് ലേലം നടപടികൾ ആരംഭിക്കുക. 359 താരങ്ങളാണ് ലേലം പട്ടികയിൽ ഇടം നേടിട്ടുള്ളത്. 11 പേർ മലയാളികളാണ്.
LIVE NEWS & UPDATES
-
അവസാന റൗണ്ടിൽ പല താരങ്ങൾക്കും ഐപിഎൽ കരാർ
അവസാന റൗണ്ടിൽ പല താരങ്ങൾക്കും ഐപിഎൽ കരാർ ലഭിച്ചു. ടോം ബാൻ്റൺ (ഗുജറാത്ത്), ആദം മിൽനെ (രാജസ്ഥാൻ), ലുക്ക് വുഡ് (ഗുജറാത്ത്), കെയിൽ ജമീസൺ (ഡൽഹി) എന്നിവരൊക്കെ വിവിധ ടീമുകളിലെത്തി.
-
ഒടുവിൽ 75 ലക്ഷം രൂപയ്ക്ക് പൃഥ്വി ഷാ ഡൽഹിയിൽ
പൃഥ്വി ഷാ ഡൽഹി ക്യാപിറ്റൽസിൽ തിരികെയെത്തി. ആക്സലറേറ്റഡ് ലേലത്തിൻ്റെ ഏറ്റവും അവസാന റൗണ്ടിലാണ് 75 ലക്ഷം രൂപയ്ക്ക് ഡൽഹി പൃഥ്വി ഷായെ ടീമിലെത്തിച്ചത്.
-
-
ഓസീസ് അൺകാപ്പ്ഡ് ഓൾറൗണ്ടർക്ക് മൂന്ന് കോടി; സ്വന്തമാക്കിയത് ഹൈദരാബാദ്
ഓസീസ് അൺകാപ്പ്ഡ് ഓൾറൗണ്ടർ ജാക്ക് എഡ്വാർഡ്സ് സൺറൈസേഴ്സ് ഹൈദരാബാദിൽ. മൂന്ന് കോടി രൂപയ്ക്ക് ആക്സലറേറ്റഡ് റൗണ്ടിലാണ് താരത്തെ ഹൈദരാബാദ് സ്വന്തമാക്കിയത്.
-
ജോഷ് ഇംഗ്ലിസിന് 8.6 കോടി രൂപ; ലുങ്കി എങ്കിഡിയ്ക്കും ഐപിഎൽ കരാർ
ആക്സിലറേറ്റഡ് റൗണ്ടിൽ ഓസീസ് വിക്കറ്റ് കീപ്പർ ജോഷ് ഇംഗ്ലിസിന് ലഭിച്ചത് 8.6 കോടി രൂപ. ലഖ്നൗ ആണ് ഇംഗ്ലിസിനെ ടീമിലെത്തിച്ചത്. ദക്ഷിണാഫ്രിക്കൻ പേസർ ലുങ്കി എങ്കിഡിയെ രണ്ട് കോടി രൂപയ്ക്ക് ഡൽഹി വിളിച്ചെടുത്തു.
-
Ben Dwarshuis: ബെൻ ഡ്വാര്‍ഷുയിസിന് നാലു കോടി, പഞ്ചാബ് കൊണ്ടുപോയി
ബെൻ ഡ്വാര്‍ഷുയിസിസിനെ നാലു കോടി രൂപയ്ക്ക് പഞ്ചാബ് കിങ്‌സ് സ്വന്തമാക്കി. ജോര്‍ദാന്‍ കോക്‌സ് 75 ലക്ഷം രൂപയ്ക്ക് ആര്‍സിബിയിലെത്തി. ജോഷ് ഇംഗ്ലിസ് 8.60 കോടി ലഖ്‌നൗ പാളയത്തിലെത്തി. ലുങ്കി എന്‍ഗിഡിയെ രണ്ട് കോടി രൂപയ്ക്ക് ഡല്‍ഹി സ്വന്തമാക്കി. സല്‍മാന്‍ നിസാര്‍ രണ്ടാം റൗണ്ടിലും അണ്‍സോള്‍ഡായി.
-
CSK: ഹെന്റിയെയും, രാഹുല്‍ ചഹറിനെയും എത്തിച്ചു, ബൗളിങ് കരുത്ത് കൂട്ടി ചെന്നൈ
കീവിസ് പേസര്‍ മാറ്റ് ഹെന്റിയെ രണ്ട് കോടി രൂപയ്ക്കും, ഇന്ത്യന്‍ സ്പിന്നര്‍ രാഹുല്‍ ചഹറിനെ 5.20 കോടി രൂപയ്ക്കും ടീമിലെത്തിച്ച് ചെന്നൈ ബൗളിങ് കരുത്ത് കൂട്ടി. ശിവം മാവി 75 ലക്ഷത്തിന് സണ്‍റൈസേഴ്‌സിലെത്തി. ആകാസ് മധ്‌വാല്‍ വീണ്ടും അണ്‍സോള്‍ഡ്.
-
Rachin Ravindra: രചിന്‍ രവീന്ദ്രയെ ടീമിലെത്തിച്ച് കൊല്‍ക്കത്ത, മുടക്കിയത് ഇത്ര
കീവിസ് ഓള്‍ റൗണ്ടര്‍ രചിന്‍ രവീന്ദ്രയെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കി. അടിസ്ഥാനത്തുകയായ രണ്ട് കോടി രൂപയ്ക്കാണ് രചിന്‍ കൊല്‍ക്കത്തയിലെത്തിയത്. ആദ്യ റൗണ്ടില്‍ അണ്‍സോള്‍ഡായിരുന്നു. ഇംഗ്ലണ്ട് താരം ജാമി സ്മിത്ത് അണ്‍സോള്‍ഡായി. ഇന്ത്യന്‍ പേസര്‍ ആകാശ് ദീപ് ഒരു കോടിക്ക് കൊല്‍ക്കത്തയിലെത്തി.
-
Liam Livingstone: രണ്ടാം വരവില്‍ ലിവിംഗ്‌സ്റ്റണ്‍ കോടികള്‍ വാരി
ആദ്യ റൗണ്ടില്‍ അണ്‍സോള്‍ഡായിരുന്ന ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ ലിയാം ലിവിംഗ്‌സ്റ്റണ്‍ രണ്ടാം റൗണ്ടില്‍ കോടികള്‍ വാരി. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 13 കോടി രൂപയ്ക്കാണ് ലിവിംഗ്സ്റ്റണിനെ ടീമിലെത്തിച്ചത്.
-
Sarfaraz Khan: ഒടുവില്‍ സര്‍ഫറാസ് ഖാന്‍ സോള്‍ഡ്
ആദ്യം അണ്‍സോള്‍ഡായ താരങ്ങള്‍ക്ക് വീണ്ടും അവസരം, സര്‍ഫറാസ് ഖാന്‍ 75 ലക്ഷത്തിന് ചെന്നൈയിലെത്തി. ജേക്ക് ഫ്രേസര്‍ മക്ഗുര്‍ക്ക്, പൃഥി ഷാ, ദീപക് ഹൂഡ എന്നിവര്‍ വീണ്ടും അണ്‍സോള്‍ഡ്.
-
Jikku Bright: ജിക്കു ബ്രൈറ്റ് അണ്‍സോള്‍ഡ്, ലേല അപ്‌ഡേറ്റുകള്‍ ചുരുക്കത്തില്‍
മലയാളിതാരം ജിക്കു ബ്രൈറ്റ് അണ്‍സോള്‍ഡ്. ഡാനിയല്‍ ലോറന്‍സ്-അണ്‍സോള്‍ഡ്, ടസ്‌കിന്‍ അഹമ്മദ്-അണ്‍സോള്‍ഡ്, റിച്ചാര്‍ഡ് ഗ്ലീസണ്‍-അണ്‍സോള്‍ഡ്, അല്‍സാരി ജോസഫ്-അണ്‍സോള്‍ഡ്, റിലെ മെറിഡിത്ത്-അണ്‍സോള്‍ഡ്, ജെയ് റിച്ചാര്‍ഡ്‌സണ്‍-അണ്‍സോള്‍ഡ്, എം ധീരജ് കുമാര്‍-അണ്‍സോള്‍ഡ്, തനയ് ത്യാഗരാജന്‍-അണ്‍സോള്‍ഡ്, കോണർ എസ്റ്റെർഹുയിസെൻ-അണ്‍സോള്‍ഡ്, ഇര്‍ഫാന്‍ ഉമൈര്‍-അണ്‍സോള്‍ഡ്, ചിന്താല്‍ ഗാന്ധി-അണ്‍സോള്‍ഡ്, അമിത് കുമാര്‍-സണ്‍റൈസേഴ്‌സ്, വിശാല്‍ നിഷാദ്-അണ്‍സോള്‍ഡ്, നഥന്‍ സ്മിത്ത്-അണ്‍സോള്‍ഡ്, ഡാനിയല്‍ ലട്ടേഗന്‍-അണ്‍സോള്‍ഡ്, അഥര്‍വ അങ്കോലേക്കര്‍-മുംബൈ, മണിശങ്കര്‍ മുറാസിങ്-അണ്‍സോള്‍ഡ്, ദക്ഷ് കാമ്ര-കൊല്‍ക്കത്ത, സാര്‍തക് രഞ്ജന്‍-കൊല്‍ക്കത്ത, ക്രെയിന്‍സ് ഫുലേത്ര-സണ്‍റൈസേഴ്‌സ്, ഇസാസ് സവാരിയ-അണ്‍സോള്‍ഡ്, പ്രഫുല്‍ ഹിന്‍ജെ-സണ്‍റൈസേഴ്‌സ്, ആയുഷ് വര്‍തക്-അണ്‍സോള്‍ഡ്, ഉത്കര്‍ഷ് സിങ്-അണ്‍സോള്‍ഡ്, കരണ്‍ ലാല്‍-അണ്‍സോള്‍ഡ്.
-
ഇവര്‍ നേട്ടമുണ്ടാക്കി
കൂപ്പര്‍ കൊന്നോലി-പഞ്ചാബ് കിങ്‌സ് (മൂന്ന് കോടി), ഓങ്കാര്‍ തര്‍മലെ-സണ്‍റൈസേഴ്‌സ് (30 ലക്ഷം), മുഹമ്മദ് ഇസ്ഹാര്‍, സാക്കിബ് ഹുസൈന്‍-സണ്‍റൈസേഴ്‌സ് (30 ലക്ഷം), രവി സിങ്-രാജസ്ഥാന്‍ (95 ലക്ഷം), സാലില്‍ അറോറ-സണ്‍റൈസേഴ്‌സ് (1.50 കോടി), മങ്കേഷ് യാദവ്-ആര്‍സിബി (5.20 കോടി) തുടങ്ങിയവര്‍ നേട്ടമുണ്ടാക്കി.
-
KM Asif: അപ്രതീക്ഷിതം! കെഎം ആസിഫും അണ്‍സോള്‍ഡ്
മലയാളിതാരം കെഎം ആസിഫും അണ്‍സോള്‍ഡ്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മികച്ച പ്രകടനം പുറത്തെടുത്ത താരം ഐപിഎല്ലില്‍ തിരിച്ചെത്തുമെന്നായിരുന്നു പ്രതീക്ഷ. നേരത്തെ സല്‍മാന്‍ നിസാറും അണ്‍സോള്‍ഡായിരുന്നു. കെസി കരിയപ്പ, തേജസ് ബരോക്ക, മുരുകന്‍ അശ്വിന്‍, മയങ്ക് റാവത്ത്, വിക്കി ഓസ്വാല്‍ എന്നിവരും അണ്‍സോള്‍ഡായി.
-
മംഗേഷ് യാദവിനായി ബിഡിങ് വാർ; അക്ഷന്ത് രഘുവൻശിയ്ക്കും നേട്ടം
മധ്യപ്രദേശ് ഓൾറൗണ്ടർ മംഗേഷ് യാദവിനായി ബിഡിങ് വാർ. ഒടുവിൽ 5.2 കോടി രൂപയ്ക്ക് മംഗേഷിനെ ആർസിബി സ്വന്തമാക്കി. മധ്യപ്രദേശ് വിക്കറ്റ് കീപ്പർ അക്ഷത് രഘുവൻശിയെ 2.2 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പർ കിംഗ്സും ടീമിലെത്തിച്ചു.
-
സൽമാൻ നിസാറിനെ വാങ്ങാൻ ആളില്ല; രാഹുൽ ത്രിപാഠിയ്ക്ക് 75 ലക്ഷം
കേരള താരം സൽമാൻ നിസാറിനെ വാങ്ങാൻ ആളില്ല. താരലേലത്തിൻ്റെ ആക്സിലറേറ്റഡ് റൗണ്ടിലെത്തിയ സൽമാനെ ഒരു ടീമും പരിഗണിച്ചില്ല. അതേസമയം, രാഹുൽ ത്രിപാഠിയെ 75 ലക്ഷം രൂപ മുടക്കി കൊൽക്കത്ത ടീമിലെത്തിച്ചു.
-
SOLD: നിസങ്ക ഡല്‍ഹിയില്‍, ത്രിപാഠി കൊല്‍ക്കത്തയില്‍
ശ്രീലങ്കന്‍ താരം പഥും നിസങ്ക നാല് കോടിക്ക് ഡല്‍ഹി ക്യാപിറ്റല്‍സിലെത്തി. രാഹുല്‍ ത്രിപാഠി-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് (75 ലക്ഷം), ജേസണ്‍ ഹോള്‍ഡര്‍-ഗുജറാത്ത് ടൈറ്റന്‍സ് (ഏഴ് കോടി), മാത്യു ഷോര്‍ട്ട്-ചെന്നൈ സൂപ്പര്‍ കിങ്‌സ് (1.5 കോടി), ടിം സെയിഫെര്‍ട്ട്-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് (1.5 കോടി) എന്നിവരും നേട്ടമുണ്ടാക്കി.
-
ജേസൻ ഹോൾഡറിന് അപ്രതീക്ഷിത ലോട്ടറി; പാത്തും നിസങ്കയ്ക്കും നേട്ടം
വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടർ ജേസൻ ഹോൾഡറിനെ ഏഴ് കോടി രൂപയ്ക്ക് സ്വന്തമാക്കി ഗുജറാത്ത് ടൈറ്റൻസ്. ശ്രീലങ്കൻ ഓപ്പണർ പാത്തും നിസങ്കയെ നാല് കോടി രൂപയ്ക്ക് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കി.
-
UNSOLD: അണ്‍സോള്‍ഡ് മേള, വമ്പന്‍മാര്‍ വീണു
ലുങ്കി എന്‍ഗിഡി, ആദം മില്‍നെ, കൈല്‍ ജാമിസണ്‍, ജോഷ് ഇംഗ്ലിസ്, ജോര്‍ദാന്‍ കോസ്, ടോം ബാന്റണ്‍, ദാസുന്‍ ശനക, ഡാരില്‍ മിച്ചല്‍, ബെന്‍ ഡ്വാര്‍ഷുയിസ്, മിച്ചല്‍ ബ്രേസ്‌വെല്‍, സീന്‍ അബോട്ട് എന്നിവരെല്ലാം അണ്‍സോള്‍ഡ്.
-
വിഗ്നേഷ് പുത്തൂരിന് പുതിയ തട്ടകം; സഞ്ജുവിൻ്റെ പഴയ തട്ടകത്തിൽ കളിക്കും
കേരള സ്പിന്നർ വിഗ്നേഷ് പുത്തൂർ രാജസ്ഥാൻ റോയൽസിൽ കളിക്കും. കഴിഞ്ഞ സീസണിൽ മുംബൈ ഇന്ത്യൻസിൽ കളിച്ച വിഗ്നേഷിനെ ഇത്തവണ അടിസ്ഥാനവിലയായ 30 ലക്ഷം രൂപയ്ക്കാണ് രാജസ്ഥാൻ സ്വന്തമാക്കിയത്.
-
അൺകാപ്പ്ഡ് താരങ്ങളെ ഇരു കൈകൾ കൊണ്ടും സ്വീകരിച്ച് ഫ്രാഞ്ചൈസികൾ
അൺകാപ്പ്ഡ് താരങ്ങൾക്കായി ഫ്രാഞ്ചൈസികൾ പോരടിക്കുന്നു. പല അൺകാപ്പ്ഡ് താരങ്ങൾക്കും മികച്ച തുക ലഭിച്ചു.സുശാന്ത് മിശ്ര, നമൻ തിവാരി, കാർത്തിക് ത്യാഗി, അശോക് ശർമ്മ എന്നിവരൊക്കെ വിവിധ ടീമുകളിലെത്തി.
-
Sushant Mishra: സുശാന്ത് മിശ്ര 90 ലക്ഷത്തിന് പിങ്ക് കുപ്പായത്തില്‍
സുശാന്ത് മിശ്ര 90 ലക്ഷത്തിന് രാജസ്ഥാന്‍ റോയല്‍സില്‍. മുന്‍ രാജസ്ഥാന്‍ റോയല്‍സ് താരം ആകാശ് മധ്‌വാല്‍ അണ്‍സോള്‍ഡ്.
-
Kartik Tyagi: കാര്‍ത്തിക് ത്യാഗി കൊല്‍ക്കത്തയിലേക്ക്
കാര്‍ത്തിക് ത്യാഗിയെ അടിസ്ഥാന വിലയായ 30 ലക്ഷം രൂപയ്ക്ക് കൊല്‍ക്കത്ത ടീമിലെത്തിച്ചു. നമന്‍ തിവാരി ഒരു കോടി രൂപയ്ക്ക് ലഖ്‌നൗവിലെത്തി. രാജ് ലിംബാനി, സിമര്‍ജിത് സിങ് എന്നിവര്‍ അണ്‍സോള്‍ഡ്.
-
Tejasvi Singh: തേജസ്വി സിങിന് മൂന്ന് കോടി
തേജസ്വി സിങ് മൂന്ന് കോടി രൂപയ്ക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലെത്തി. ശിവാങ്ക് കുമാര്‍ 30 ലക്ഷത്തിന് സണ്‍റൈസേഴ്‌സില്‍. അശോക് ശര്‍മയെ 90 ലക്ഷത്തിന് ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കി. വാന്‍ഷ് ബേദി, തുഷാര്‍ രഹേജ, രുചിത് അഹിര്‍, സന്‍വിര്‍ സിങ്, കമലേഷ് നാഗര്‍കോട്ടി, തനുഷ് കൊട്ടിയാന്‍ എന്നിവര്‍ അണ്‍സോള്‍ഡ്.
-
Mukul Choudhary: മുകുല്‍ ചൗധരി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സില്‍
മുകുല്‍ ചൗധരി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സില്‍. ലഖ്‌നൗ മുടക്കിയത് 2.60 കോടി രൂപ
-
Kartik Sharma: കാര്‍ത്തിക് ശര്‍മയുടെ പിന്നാലെ ചെന്നൈ; മുടക്കിയത് 14.20 കോടി
സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മികച്ച പ്രകടനം പുറത്തെടുത്ത യുവ വിക്കറ്റ് കീപ്പര്‍ കാര്‍ത്തിക് ശര്‍മയെ ചെന്നൈ സൂപ്പര്‍ കിങ്‌സ് 14.20 കോടി രൂപയ്ക്ക് സ്വന്തമാക്കി. കൊല്‍ക്കത്തയും ചെന്നൈയുമായിരുന്നു താരത്തിനായി ലേലത്തില്‍ പോരാടിയത്. 30 ലക്ഷമായിരുന്നു അടിസ്ഥാനത്തുക.
-
Prashant Veer: പ്രശാന്ത് വീര്‍ 14.20 കോടിക്ക് ചെന്നൈയില്‍
യുവ ഓള്‍ റൗണ്ടര്‍ പ്രശാന്ത് വീറിനെ ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്വന്തമാക്കി. 14.20 കോടി രൂപയാണ് പ്രശാന്തിന് ലഭിച്ചത്. സണ്‍റൈസേഴ്‌സും ചെന്നൈയും തമ്മിലായിരുന്നു പ്രശാന്തിന് വേണ്ടി പോരാടിയത്. യുപി താരമായ ഈ 20കാരന്‍ യുപി ടി20 ലീഗിലും, സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഈ പ്രകടനം ശ്രദ്ധയില്‍പെട്ട ചെന്നൈ താരത്തെ ട്രയല്‍സിന് വിളിച്ചിരുന്നു. രവീന്ദ്ര ജഡേജയുടെ പകരക്കാരനായി പ്രശാന്തിനെ വളര്‍ത്തിയെടുക്കാനാണ് ചെന്നൈയുടെ നീക്കം.
-
Edhen Tom: ഈഡന്‍ ടോം അണ്‍സോള്‍ഡ്
മലയാളി താരം ഈഡന്‍ ടോം, വിജയ് ശങ്കര്‍, രാജ്‌വര്‍ധന്‍ ഹങ്കരേക്കര്‍, മഹിപാല്‍ ലോമ്രോര്‍ എന്നിവര്‍ അണ്‍സോള്‍ഡ്
-
Auqib Dar: ആക്വിബ് ദാര്‍ മിന്നിച്ചു
ജമ്മു കശ്മീര്‍ പേസര്‍ ആക്വിബ് ദാറിന് 8.40 കോടി രൂപ. വാശിയേറിയ ലേല പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സാണ് ആക്വിബിനെ സ്വന്തമാക്കിയത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ആക്വിബ് പുറത്തെടുത്ത മികച്ച പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു
-
രവി ബിഷ്ണോയിയെ സ്വന്തമാക്കി രാജസ്ഥാൻ്റെ സർജിക്കൽ സ്ട്രൈക്ക്; സ്റ്റീൽ ഡീലെന്ന് നിരീക്ഷണം
ഇന്ത്യൻ സ്പിന്നർ രവി ബിഷ്ണോയിയെ സ്വന്തമാക്കി രാജസ്ഥാൻ റോയൽസ്. 7.2 കോടി രൂപയാണ് രാജസ്ഥാൻ റോയൽസ് ബിഷ്ണോയ്ക്കായി മുടക്കിയത്.
-
ബേബി മലിംഗയെ റാഞ്ചി കൊൽക്കത്ത; മുടക്കിയത് 18 കോടിരൂപ
ശ്രീലങ്കൻ പേസർ മതീഷ പതിരനയെ സ്വന്തമാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ചെന്നൈ സൂപ്പർ കിംഗ്സ് മുൻ താരമായ പതിരനയ്ക്കായി 18 കോടി രൂപയാണ് കൊൽക്കത്ത മുടക്കിയത്.
-
ആകാശ് ദീപും ശിവം മവിയും അൺസോൾഡ്; ജേക്കബ് ഡഫിയ്ക്ക് ആദ്യ കരാർ
ആകാശ് ദീപിനെയും ശിവം മവിയെയും വാങ്ങാൻ ആളില്ല. ജേക്കബ് ഡഫി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിലെത്തി. അടിസ്ഥാന വിലയായ രണ്ട് കോടി രൂപയ്ക്കാണ് ആർസിബി താരത്തെ സ്വന്തമാക്കിയത്.
-
Ben Duckett: ബെന്‍ ഡക്കറ്റ് ഡല്‍ഹിയില്‍
ഇംഗ്ലണ്ട് താരം ബെന്‍ ഡക്കറ്റ് ഡല്‍ഹി ക്യാപിറ്റല്‍സില്‍. രണ്ട് കോടി രൂപയ്ക്കാണ് ഡല്‍ഹി ഡക്കറ്റിനെ ടീമിലെത്തിച്ചത്. ഫിന്‍ അലന്‍ രണ്ട് കോടിക്ക് കൊല്‍ക്കത്തയിലെത്തി.
-
Quinton De Kock: ക്വിന്റോണ്‍ ഡി കോക്ക് മുംബൈയില്‍
ക്വിന്റോണ്‍ ഡി കോക്കിനെ അടിസ്ഥാന തുകയായ ഒരു കോടി രൂപയ്ക്ക് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കി. അവസാന നിമിഷം പട്ടികയില്‍ ഉള്‍പ്പെട്ട താരമാണ് ഡി കോക്ക്. റഹ്‌മാനുല്ല ഗുര്‍ബാസ്, ജോണി ബെയര്‍സ്‌റ്റോ, ജാമി സ്മിത്ത് എന്നിവര്‍ അണ്‍സോള്‍ഡ്.
-
Deepak Hooda: ദീപക് ഹൂഡ അണ്‍സോള്‍ഡ്
ദീപക് ഹൂഡ, കെഎസ് ഭരത് എന്നിവര്‍ അണ്‍സോള്‍ഡ്. സംശയാസ്പദമായ ബൗളിങ് ആക്ഷനുള്ള താരങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടത് ഹൂഡയ്ക്ക് തിരിച്ചടിയായെന്ന് കരുതുന്നു.
-
Venkatesh Iyer: വെങ്കടേഷ് അയ്യര്‍ക്ക് ഏഴ് കോടി
വെങ്കടേഷ് അയ്യരെ ആര്‍സിബി സ്വന്തമാക്കി. ഏഴ് കോടിയാണ് താരത്തിന് ലഭിച്ചത്. കഴിഞ്ഞ സീസണില്‍ 23.75 കോടി രൂപയ്ക്കാണ് കൊല്‍ക്കത്ത അയ്യരെ സ്വന്തമാക്കിയത്. എന്നാല്‍ മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. തുടര്‍ന്ന് താരത്തെ ഈ സീസണില്‍ ഒഴിവാക്കി. അയ്യരെ വീണ്ടും ടീമിലെത്തിക്കാന്‍ കൊല്‍ക്കത്ത ശ്രമിച്ചിരുന്നു.
-
Wanindu Hasaranga: ഹസരങ്ക ലഖ്‌നൗവില്‍
ശ്രീലങ്കന്‍ ഓള്‍ റൗണ്ടര്‍ വനിന്ദു ഹസരങ്ക ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സില്‍. അടിസ്ഥാന തുകയായ രണ്ട് കോടിക്കാണ് ഹസരങ്ക ലഖ്‌നൗവിലെത്തിയത്.
-
ഇതെന്ത് മറിമായം? രചിന്‍ രവീന്ദ്രയ്ക്കും ആളില്ല
രചിന്‍ രവീന്ദ്ര, ഗസ് അറ്റ്കിന്‍സണ്‍, ലിയാം ലിവിംഗ്‌സ്റ്റണ്‍, വിയാന്‍ മള്‍ഡര്‍ എന്നിവരും അണ്‍സോള്‍ഡ്. ലിവിംഗ്‌സ്റ്റണ്‍ വന്‍ തുക സ്വന്തമാക്കുമെന്നായിരുന്നു പ്രതീക്ഷ.
-
Sarfaraz Khan: സര്‍ഫറാസിന് ഞെട്ടല്‍, ആര്‍ക്കും വേണ്ട
പൃഥി ഷായെ പോലെ സര്‍ഫറാസ് ഖാനും അണ്‍സോള്‍ഡ്. ഒരു ഫ്രാഞ്ചെസിയും സര്‍ഫറാസിനായി രംഗത്തെത്തിയില്ല. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മികച്ച ഫോമിലാണ് താരം. മഹാരാഷ്ട്രയ്‌ക്കെഥിരെ ഇന്ന് നടന്ന മത്സരത്തില്‍ മുംബൈ താരമായ സര്‍ഫറാസ് 22 പന്തില്‍ 73 റണ്‍സെടുത്തിരുന്നു. എന്നാല്‍ ഈ പ്രകടനമൊന്നും ഫ്രാഞ്ചെസികള്‍ ശ്രദ്ധിച്ച മട്ടില്ല.
-
Cameron Green: കാമറൂണ്‍ ഗ്രീനിന് 25.20 കോടി
ഓസീസ് ഓള്‍ റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിന് 25.20 കോടി രൂപ ലഭിച്ചു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് ഗ്രീനിനെ സ്വന്തമാക്കിയത്. ഗ്രീനിന് വേണ്ടി പൊരിഞ്ഞ പോരാട്ടമാണ് നടന്നത്. മുംബൈ, രാജസ്ഥാന്‍, കൊല്‍ക്കത്ത, ചെന്നൈ ടീമുകള്‍ താരത്തിനായി രംഗത്തെത്തി. രണ്ട് കോടിയായിരുന്നു അടിസ്ഥാനത്തുക. അവസാനം ചെന്നൈയും കൊല്‍ക്കത്തയും തമ്മിലായി പോരാട്ടം. ഒടുവില്‍ കൊല്‍ക്കത്ത സ്വന്തമാക്കി. ഓള്‍ റൗണ്ട് മികവാണ് ഗ്രീനിന്റെ ഡിമാന്‍ഡ് വര്‍ധിപ്പിച്ചത്. കഴിഞ്ഞ സീസണില്‍ പരിക്ക് മൂലം താരം കളിച്ചിരുന്നില്ല.
-
David Miller: ഡേവിഡ് മില്ലര്‍ ഡല്‍ഹിയില്‍
ഡേവിഡ് മില്ലര്‍ രണ്ട് കോടി രൂപയ്ക്ക് ഡല്‍ഹി ക്യാപിറ്റല്‍സിലെത്തി. പൃഥി ഷാ, ഡെവോണ്‍ കോണ്‍വെ എന്നിവര്‍ അണ്‍സോള്‍ഡ്
-
Jake Fraser-McGurk: ജെയ്ക്ക് ഫ്രേസർ മക്ഗുർക്ക് അണ്‍സോള്‍ഡ് !
ലേലം ആരംഭിച്ചു. ഓസീസ് താരം ജെയ്ക്ക് ഫ്രേസർ മക്ഗുർക്ക് അണ്‍സോള്‍ഡ്. മുന്‍ ഡല്‍ഹി ക്യാപിറ്റല്‍സ് താരമാണ്.
He remains unsold!#TATAIPLAuction https://t.co/edgaKkHjqg
— IndianPremierLeague (@IPL) December 16, 2025
-
ഫ്രാഞ്ചൈസികളെ സ്വാഗതം ചെയ്ത് അരുൺ ധുമാൽ
ലേലം ആരംഭിക്കുന്നു. അരുണ്‍ ധുമാല്‍ ഫ്രാഞ്ചെസികളെ സ്വാഗതം ചെയ്യുന്നു
-
ലേലം അല്‍പസമയത്തിനകം ആരംഭിക്കും
ലേലം ആരംഭിക്കാന്‍ ഇനി മിനിറ്റുകള്‍ മാത്രം ബാക്കി. പ്രതീക്ഷയോടെ 369 താരങ്ങള്‍
We’re all set at the Etihad Arena in Abu Dhabi 🤩#TATAIPL | #TATAIPLAuction pic.twitter.com/IGHGyuICAE
— IndianPremierLeague (@IPL) December 16, 2025
-
വേദി സര്‍വസജ്ജം, ലേലം ആരംഭിക്കാന്‍ ഇനി മിനിറ്റുകള്‍ മാത്രം
ഐപിഎല്‍ ലേലവേദി സജ്ജം. ഫ്രാഞ്ചെസികള്‍ ലേലത്തിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി
-
Updated Auction List: ലേലത്തില്‍ പങ്കെടുക്കുന്നത് 369 താരങ്ങള്‍
ഐപിഎല്‍ ലേലത്തിലേക്ക് ബിസിസിഐ 19 പേരെ കൂടി ഉള്‍പ്പെടുത്തി. പട്ടികയില്‍ ആകെ 369 താരങ്ങള്‍ Read More