ED Vacancies: എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിൽ ജോലി നേടാം; ഒഴിവുകൾ, അപേക്ഷ സമർപ്പിക്കേണ്ടത് എപ്പാൾ?
Enforcement Directorate Job Vacancies: ഡിസംബർ 30 വരെയാണ് അപേക്ഷാ ഫോം സമർപ്പിക്കാനുള്ള അവസാന തീയതി. താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാം. നിയമ ബിരുദം ഉള്ളവർക്കാണ് അപേക്ഷിക്കാൻ അവസരം.
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ലീഗൽ കൺസൾട്ടന്റ് തസ്തികകളിലേക്ക് ജോലി നേടാൻ അവസരം. ഈ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. അകെ 75 ഒഴിവുകളാണ് നിലവിലുള്ളത്. നിയമ ബിരുദം ഉള്ളവർക്കാണ് അപേക്ഷിക്കാൻ അവസരം. തിരഞ്ഞെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 80,000 രൂപ വരെ ശമ്പളം ലഭിക്കും. ഡിസംബർ 30 വരെയാണ് അപേക്ഷാ ഫോം സമർപ്പിക്കാനുള്ള അവസാന തീയതി. താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കാം.
യോഗ്യതാ മാനദണ്ഡം
അപേക്ഷിക്കുന്ന വ്യക്തി ഒരു നാഷണൽ ലോ സ്കൂളിൽ നിന്നോ അംഗീകൃത സർവകലാശാലയിൽ നിന്നോ തത്തുല്യമായ നിയമ ബിരുദം നേടിയിരിക്കണം.
ബാർ അസോസിയേഷൻ സാക്ഷ്യപ്പെടുത്തിയ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് കൈവശമുണ്ടായിരിക്കണം.
എൽഎൽഎം ബിരുദമുള്ള ഉദ്യോഗാർത്ഥികൾക്ക് അധിക പരിഗണന ലഭിക്കുന്നതാണ്.
ഏതെങ്കിലും ക്രിമിനൽ, ധനകാര്യ നിയമം കൈകാര്യം ചെയ്യുന്ന ബാർ/കോടതിയിൽ കുറഞ്ഞത് മൂന്ന വർഷത്തെ പരിചയമുണ്ടായിരിക്കണം.
അപേക്ഷകരിൽ നിന്ന് ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികളെ നേരിട്ട് അഭിമുഖത്തിനായി ക്ഷണിക്കും. ഉദ്യോഗാർത്ഥികൾ രജിസ്റ്റർ ചെയ്ത ഇ-മെയിൽ ഐഡിയിലേക്കാണ് ഇത്തരം അറിയിപ്പുകൾ ലഭിക്കുക. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഈ മാസം 30 ആണ്. കൂടുതൽ വിവരങ്ങൾക്ക് https://enforcementdirectorate.gov.in/sites/default/files/2025-12/Advertisement.pdf എന്ന വെബ്സൈറ്റ് സന്ദർശിക്കുക.