IPL 2026: ചുളുവിലയ്ക്ക് സ്വന്തമാക്കിയ മികച്ച താരങ്ങൾ; ഡൽഹി ക്യാപിറ്റൽസിൻ്റെ ഫൈനൽ ഇലവൻ വെൽ ബാലൻസ്ഡ്
Delhi Capitals Predicted XI: ബാലൻസ്ഡായ ടീമിനെ കെട്ടിപ്പടുത്ത് ഡൽഹി ക്യാപിറ്റൽസ്. ടീമിൻ്റെ ഫൈനൽ ഇലവൻ എങ്ങനെയാണെന്ന് പരിശോധിക്കാം.
കഴിഞ്ഞ ഏതാനും വർഷങ്ങളിലേതുപോലെ ഇത്തവണയും ഡൽഹി തങ്ങൾക്ക് വേണ്ട താരങ്ങളെ ചുളുവിലയ്ക്ക് ടീമിലെത്തിച്ചു. ടോപ്പ് ഓർഡർ ശക്തമാക്കാനായിരുന്നു ഡൽഹിയുടെ ശ്രമം. ജേക്ക് ഫ്രേസർ മക്കർക്ക്, ഫാഫ് ഡുപ്ലെസി തുടങ്ങിയ താരങ്ങൾ ടീം വിട്ടതോടെ ടോപ്പ് ഓർഡറിലേക്ക് താരങ്ങൾ അത്യാവശ്യമായിരുന്നു. ഇത് അവർക്ക് ലഭിക്കുകയും ചെയ്തു.
പൃഥ്വി ഷാ, പാത്തും നിസങ്ക, ഡേവിഡ് മില്ലർ, ബെൻ ഡക്കറ്റ്, ആഖിബ് നബി, കെയിൽ ജമീസൺ, ലുങ്കി എങ്കിഡി എന്നിവരാണ് ഇക്കൊല്ലം ഡൽഹിയിലെത്തിയവരിൽ പ്രമുഖർ. രാഹുലിനൊപ്പം ആര് ഓപ്പണിങ് എന്നതാണ് പ്രധാനപ്പെട്ട ചോദ്യം. ഓപ്പണിംഗിൽ മാത്രമല്ല, ഏതാണ്ടെല്ലാ പൊസിഷനുകളിലേക്കും അതിശക്തരായ താരങ്ങളുണ്ട്. ഇവർക്ക് അനായാസം പകരക്കാരാകാൻ കഴിവുള്ള ബെഞ്ച് സ്ട്രെങ്തും ഡൽഹിയുടെ സവിശേഷതയാണ്.
Also Read: ICC Rankings: ഐസിസി റാങ്കിംഗിൽ തിലക് വർമ്മയ്ക്ക് നേട്ടം; സൂര്യകുമാർ യാദവ് വീണ്ടും പിന്നിലേക്ക്
അഭിഷേക് പോറൽ, ബെൻ ഡക്കറ്റ്, പാത്തും നിസങ്ക, പൃഥ്വി ഷാ എന്നിങ്ങനെ ഓപ്ഷനുകളുണ്ട്. പോറൽ തന്നെ ഓപ്പൺ ചെയ്തേക്കും. നിതീഷ് റാണയാവും മൂന്നാം നമ്പറിൽ. നിസങ്കയെയും മൂന്നാം നമ്പറിൽ പരിഗണിച്ചേക്കാം. അതല്ലെങ്കിൽ നിസങ്കയോ ഡക്കറ്റോ ഓപ്പണിംഗ്, പോറൽ മൂന്നാം നമ്പർ. നിസങ്കയും പോറലും ഓപ്പൺ ചെയ്ത് രാഹുൽ മൂന്നാം നമ്പറിൽ കളിക്കാനും സാധ്യതയുണ്ട്. ട്രിസ്റ്റൻ സ്റ്റബ്സ്, അക്സർ പട്ടേൽ, ഡേവിഡ് മില്ലർ, അശുതോഷ് ശർമ്മ, വിപ്രജ് നിഗം/സമീർ റിസ്‌വി, ആഖിബ് നബി/ടി നടരാജൻ, മിച്ചൽ സ്റ്റാർക്ക്, കുൽദീപ് യാദവ് എന്നിങ്ങനെയാവും മറ്റ് താരങ്ങൾ.
ഇതിൽ വിപ്രജ് നിഗം, ആഖിബ് നബി, ടി നടരാജൻ, ഡേവിഡ് മില്ലർ തുടങ്ങിയവർ ഇംപാക്ട് സബ് ആവാൻ സാധ്യതയുണ്ട്. ലുങ്കി എങ്കിഡി, സമീർ റിസ്‌വി, മാധവ് തിവാരി തുടങ്ങിയവരും ഇംപാക്ട് സബ് ആയി കളിച്ചേക്കും.