IPL 2026: കറുത്ത ആംബാന്‍ഡ് ധരിച്ച് ലഖ്‌നൗ, ചെന്നൈ താരങ്ങള്‍; ഒരു മിനിറ്റ് മൗനം; കാരണം ആ ദുരന്തം

LSG vs CSK IPL 2026 : ഉത്തര്‍പ്രദേശിലുണ്ടായ ശക്തമായ കൊടുങ്കാറ്റില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ആദരമര്‍പ്പിച്ച് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് താരങ്ങള്‍. കറുത്ത ആംബാന്‍ഡ് ധരിച്ചാണ് താരങ്ങള്‍ കളിക്കളത്തിലെത്തിയത്.ഇരു ടീമിലെയും താരങ്ങൾ ഒരു മിനിറ്റ് മൗനം ആചരിച്ചു.

IPL 2026: കറുത്ത ആംബാന്‍ഡ് ധരിച്ച് ലഖ്‌നൗ, ചെന്നൈ താരങ്ങള്‍; ഒരു മിനിറ്റ് മൗനം; കാരണം ആ ദുരന്തം

മത്സരത്തിന്റെ ടോസ് ഇടുന്നു

Published: 

15 May 2026 | 10:22 PM

ലഖ്‌നൗ: ഉത്തര്‍പ്രദേശിലുണ്ടായ ശക്തമായ കൊടുങ്കാറ്റില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ആദരമര്‍പ്പിച്ച് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് താരങ്ങള്‍. കറുത്ത ആംബാന്‍ഡ് ധരിച്ചാണ് താരങ്ങള്‍ കളിക്കളത്തിലെത്തിയത്. ലഖ്‌നൗവിലെ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെള്ളിയാഴ്ച നടന്ന മത്സരത്തിന് മുന്നോടിയായി ഇരു ടീമിലെയും താരങ്ങൾ ഒരു മിനിറ്റ് മൗനം ആചരിച്ചു. “മത്സരം ആരംഭിക്കുന്നതിന് മുമ്പ് ഒരു മിനിറ്റ് മൗനം ആചരിച്ചു. ഉത്തർപ്രദേശിലെ കൊടുങ്കാറ്റിൽ ജീവൻ നഷ്ടപ്പെട്ടവരോടുള്ള ആദരസൂചകമായി താരങ്ങളും മാച്ച് ഒഫീഷ്യല്‍സും കറുത്ത ആം ബാൻഡ് ധരിച്ചു”-ഐപിഎല്ലിന്റെ ഔദ്യോഗിക എക്‌സ് ഹാന്‍ഡിലില്‍ കുറിച്ചു.

മത്സരത്തില്‍, ടോസ് നേടിയ ലഖ്‌നൗ ഫീല്‍ഡിങ് തിരഞ്ഞെടുത്തിരുന്നു. ആദ്യം ബാറ്റു ചെയ്ത ചെന്നൈ 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 187 റണ്‍സെടുത്തു. 42 പന്തില്‍ 71 റണ്‍സെടുത്ത കാര്‍ത്തിക് ശര്‍മയാണ് ടോപ് സ്‌കോറര്‍. പുറത്താകാതെ 16 പന്തില്‍ 32 റണ്‍സെടുത്ത ശിവം ദുബെയും മികച്ച പ്രകടനം പുറത്തെടുത്തു. മറ്റ് ബാറ്റര്‍മാര്‍ നിരാശപ്പെടുത്തി.

മൗനമാചരിച്ച് താരങ്ങള്‍

സഞ്ജു സാംസണ്‍-20 പന്തില്‍ 20, റുതുരാജ് ഗെയ്ക്‌വാദ്-ഒമ്പത് പന്തില്‍ 13, ഉര്‍വിള്‍ പട്ടേല്‍-ഏഴു പന്തില്‍ 6, ഡെവാള്‍ഡ് ബ്രെവിസ്-16 പന്തില്‍ 25, പ്രശാന്ത് വീര്‍-10 പന്തില്‍ 13 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റ് ചെന്നൈ ബാറ്റര്‍മാരുടെ സ്‌കോറുകള്‍. ലഖ്‌നൗവിനു വേണ്ടി ആകാസ് സിങ് മൂന്ന് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് ഷമിയും, ഷഹബാസ് അഹമ്മദും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

Also Read: Kevin Pietersen: കെവിന്‍ പീറ്റേഴ്‌സണ്‍ ഒരുക്കിയ ‘റബാഡ’ ചലഞ്ച്; ക്ലബ് ക്രിക്കറ്റര്‍ക്ക് ലഭിച്ചത് വന്‍ തുക

പ്ലേഓഫ് സാധ്യതകൾ സജീവമാക്കാൻ ഈ മത്സരത്തിൽ വിജയം സിഎസ്‌കെക്ക് അനിവാര്യമാണ്. ജയിച്ചാൽ പോയിന്റ് പട്ടികയിൽ ആദ്യ നാലിൽ ഇടംപിടിക്കാൻ സാധിക്കും. പ്ലേഓഫ് റേസിൽ നിന്ന് നേരത്തെ തന്നെ പുറത്തായ ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് അഭിമാന പോരാട്ടത്തിനാണ് ഇറങ്ങുന്നത്. നിലവില്‍ പോയിന്റ് ടേബിളില്‍ അഞ്ചാമതാണ് ചെന്നൈ. 11 മത്സരങ്ങളില്‍ ആറെണ്ണം ജയിച്ചു. അഞ്ചെണ്ണം തോറ്റു. 11 മത്സരങ്ങളില്‍ മൂന്നു തോറ്റ ലഖ്‌നൗ ഏറ്റവും പിന്നിലാണ്. എട്ടിലും തോറ്റ ലഖ്‌നൗവിന് വെറും ആറു പോയിന്റ് മാത്രമാണുള്ളത്.

ലഖ്‌നൗ മൂന്നു മാറ്റങ്ങള്‍ വരുത്തി. ആകാശ് സിങ്, അബ്ദുല്‍ സമദ്, മുകുള്‍ ചൗധരി എന്നിവര്‍ പ്ലേയിങ് ഇലവനിലെത്തി. പരിക്ക് മൂലം പുറത്തായ ജാമി ഓവർട്ടണ് പകരം സ്പെൻസർ ജോൺസൺ സിഎസ്‌കെക്കായി അരങ്ങേറ്റം കുറിച്ചു.

പ്ലേയിങ് ഇലവന്‍

ചെന്നൈ സൂപ്പർ കിംഗ്‌സ്: സഞ്ജു സാംസൺ, റുതുരാജ് ഗെയ്‌ക്‌വാദ്, ഉർവിൽ പട്ടേൽ, കാർത്തിക് ശർമ്മ, ഡെവാൾഡ് ബ്രെവിസ്, ശിവം ദുബെ, പ്രശാന്ത് വീർ, അൻഷുൽ കംബോജ്, നൂർ അഹമ്മദ്, സ്പെൻസർ ജോൺസൺ, മുകേഷ് ചൗധരി.

ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്: മിച്ചൽ മാർഷ്, നിക്കോളാസ് പൂരൻ, ഐഡൻ മാർക്രം, ഋഷഭ് പന്ത്, മുകുൾ ചൗധരി, അബ്ദുൾ സമദ്, ഷഹബാസ് അഹമ്മദ്, മുഹമ്മദ് ഷാമി, മായങ്ക് യാദവ്, ആകാശ് മഹാരാജ് സിംഗ്, പ്രിൻസ് യാദവ്.

English Summary

LSG and CSK players wore black armbands to honor victims of the recent Uttar Pradesh storms. LSG captain Rishabh Pant won the toss and chose to bowl first against Chennai. A victory is crucial for CSK’s playoff hopes, while LSG is already out of contention. Spencer Johnson made his debut for CSK as both teams introduced several lineup changes.

Follow Us
ഗ്യാസിനും അസിഡിറ്റിക്കും ഇഞ്ചി കഴിക്കുന്നവരാണോ? ഇതറിഞ്ഞോളൂ
മഴക്കാല രോഗങ്ങളെ തുരത്താൻ കരിഞ്ചീരകം ഉപയോഗിക്കാം
പച്ചക്കറി പച്ചയ്ക്ക് കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്..
വിഡി സതീശന്റെ ആസ്തി ഒരു കോടിയിലേറെ, കടം ലക്ഷങ്ങളും
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്