Kevin Pietersen: കെവിന്‍ പീറ്റേഴ്‌സണ്‍ ഒരുക്കിയ ‘റബാഡ’ ചലഞ്ച്; ക്ലബ് ക്രിക്കറ്റര്‍ക്ക് ലഭിച്ചത് വന്‍ തുക
Kagiso Rabada IPL 2026: കെവിൻ പീറ്റേഴ്സൺ ഒരുക്കിയ കൗതുകകരമായ ഒരു വെല്ലുവിളിയിലൂടെ ഒരു ക്ലബ് ക്രിക്കറ്റർ 1,000 യുഎസ് ഡോളർ സ്വന്തമാക്കി. ദക്ഷിണാഫ്രിക്കൻ ബൗളർ കാഗിസോ റബാഡയെ ഒരേ ഓവറിൽ മൂന്ന് സിക്സറുകൾ അടിച്ച് ഡിലന്‍ എന്ന ക്ലബ് ക്രിക്കറ്റ് താരമാണ് സമ്മാനം നേടിയത്.
മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം കെവിൻ പീറ്റേഴ്സൺ ഒരുക്കിയ കൗതുകകരമായ ഒരു വെല്ലുവിളിയിലൂടെ ഒരു ക്ലബ് ക്രിക്കറ്റർ 1,000 യുഎസ് ഡോളർ സ്വന്തമാക്കി. ദക്ഷിണാഫ്രിക്കൻ ബൗളർ കാഗിസോ റബാഡയെ ഒരേ ഓവറിൽ മൂന്ന് സിക്സറുകൾ അടിച്ച് ഡിലന്‍ എന്ന ക്ലബ് ക്രിക്കറ്റ് താരമാണ് സമ്മാനം നേടിയത്. ഒരു ക്ലബ് ക്രിക്കറ്റ് താരം ലോകോത്തര ബൗളറെ സിക്‌സര്‍ പറത്തിയത് വാര്‍ത്തകളിലും ഇടം നേടി. ‘ഈസി’, ‘ഇന്റർമീഡിയറ്റ്’, ‘ഇംപോസിബിൾ’ എന്നിങ്ങനെ മൂന്ന് ലെവലുകളില്‍ റബാഡയെ സിക്സറുകൾ അടിക്കുക എന്നതായിരുന്നു പീറ്റേഴ്‌സണ്‍ മുന്നോട്ടുവെച്ച ചലഞ്ച്.
ഈ മൂന്ന് ലെവലുകളിലും റബാഡയെ സിക്സർ അടിക്കുന്നവർക്ക് ആയിരം ഡോളര്‍ നല്‍കുമെന്നായിരുന്നു പീറ്റേഴ്‌സന്റെ വാഗ്ദാനം. പീറ്റേഴ്സന്റെ ഔദ്യോഗിക യൂട്യൂബ് ചാനലായ ‘കെപി ദി സ്വിച്ചി’ല്‍ ഈ ചലഞ്ചിന്റെ വീഡിയോ പുറത്തുവിട്ടിട്ടുണ്ട്. തന്റെ കരിയറില്‍ ഇതുവരെ ഇത്രയും വലിയ സമ്മര്‍ദ്ദം അനുഭവിച്ചിട്ടില്ലെന്നായിരുന്നു ഇതേക്കുറിച്ച് റബാഡ പറഞ്ഞത്.
ആദ്യ ഘട്ടമായ ‘ഈസി’ ലെവലിൽ റബാഡ വളരെ എളുപ്പമുള്ള പന്തുകളാണ് എറിഞ്ഞത്. പങ്കെടുത്ത ആറ് ബാറ്റര്‍മാരില്‍ നാല് പേർ ഈ ഘട്ടം കടന്ന് ‘ഇന്റർമീഡിയറ്റ്’ റൗണ്ടിലെത്തി. മൂന്ന് പേർ അവസാന റൗണ്ടായ ‘ഇംപോസിബിൾ’ തലത്തിലെത്തി.
Also Read: Arshdeep Singh: തിലകിനെതിരെ ആ വാക്ക് ഉപയോഗിച്ചത് വളരെ മോശം; അര്‍ഷ്ദീപ് സിങിനെ വിലക്കണം
അവസാന റൗണ്ടിൽ റബാഡ ബുദ്ധിമുട്ടേറിയ പന്തുകളാണ് എറിഞ്ഞത്. അതിവേഗ യോർക്കറുകളും സ്ലോ ബൗൺസറുകളും വൈഡ് യോർക്കറുകളും എറിഞ്ഞ് അദ്ദേഹം ബാറ്റര്‍മാരെ വട്ടംചുറ്റിച്ചു. പക്ഷേ, ഡിലൻ എന്ന വലങ്കയ്യൻ ബാറ്റര്‍ ചലഞ്ചിനെ അതിജീവിച്ച് ആയിരം ഡോളര്‍ സ്വന്തമാക്കി. തോൽവി സമ്മതിച്ച കാഗിസോ റബാഡ തമാശരൂപേണ കെവിൻ പീറ്റേഴ്സനോട് “കെപി, ഐ ആം സോറി മാൻ” എന്ന് പറയുകയും ചെയ്തു.
വീഡിയോ കാണാം
പര്‍പ്പിള്‍ ക്യാപ് പോരാട്ടം
ക്ലബ് ക്രിക്കറ്ററോട് തോല്‍വി സമ്മതിച്ചെങ്കിലും ഐപിഎല്ലില്‍ മികച്ച പ്രകടനമാണ് റബാഡ പുറത്തെടുക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ അദ്ദേഹം പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരവും സ്വന്തമാക്കിയിരുന്നു.
“ടീമിന് വേണ്ടി എന്റെ പരമാവധി നൽകുക എന്നത് മാത്രമാണ് ചെയ്യുന്നത്. ബൗളിംഗിൽ താളം കണ്ടെത്തുക എന്നത് വളരെ പ്രധാനമാണ്. പിച്ചിന്റെ സ്വഭാവം അനുസരിച്ച് പന്തെറിയുക എന്നതാണ് പ്രധാനം. ഓരോ ബൗളർക്കും അവരുടേതായ പ്രത്യേക കഴിവുകളുണ്ട്, അത് പരമാവധി പ്രയോജനപ്പെടുത്താനാണ് ശ്രമിക്കുന്നത്. ഒരു തന്ത്രം വിജയിച്ചില്ലെങ്കിൽ മറ്റൊന്ന് പരീക്ഷിക്കും”-തന്റെ വിജയരഹസ്യത്തെക്കുറിച്ച് റബാഡ പറഞ്ഞത് ഇപ്രകാരമായിരുന്നു.
പര്‍പ്പിള്‍ ക്യാപിനുള്ള പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് താരമായ കാഗിസോ റബാഡ രണ്ടാമതാണ്. 12 മത്സരങ്ങളില്‍ നിന്ന് 21 വിക്കറ്റുകള്‍ വീഴ്ത്തി. 22 വിക്കറ്റുകളുമായി ആര്‍സിബിയുടെ ഭുവനേശ്വര്‍ കുമാറാണ് ഒന്നാമത്. 12 മത്സരങ്ങളില്‍ നിന്ന് 19 വിക്കറ്റുകള്‍ വീഴ്ത്തിയ അന്‍ഷുല്‍ കാംബോജാണ് മൂന്നാമത്. 16 വിക്കറ്റുകളുമായി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ പ്രിന്‍സ് യാദവ് നാലാമതാണ്.
English Summary
A club cricketer won $1,000 by hitting Kagiso Rabada for three sixes. Kevin Pietersen organized the three-level challenge on his YouTube channel. Despite the loss, Rabada is currently dominating IPL 2026 for Gujarat Titans. The pacer has already claimed 21 wickets in just 12 matches.