IPL 2026 LSG vs DC : സമീർ റിസ്വിയുടെ ഇംപാക്ട്; വൻ തകർച്ചയിൽ നിന്നും വിജയം കൊയ്ത് ഡൽഹി ക്യാപിറ്റൽസ്

IPL 2026 LSG vs DC Highlights : 26ന് നാല് എന്ന നിലയിൽ തകർന്ന ഡൽഹി ക്യാപിറ്റൽസിനെ സമീർ റിസ്വിയും ട്രിസ്റ്റൻ സ്റ്റബ്ബ്സും ചേർന്നാണ് വിജയത്തിലേക്കെത്തിച്ചത്. മൂന്ന് ഓവറുകൾ ബാക്കി നിർത്തികൊണ്ടാണ് ഡൽഹി ലഖ്നൗ സൂപ്പർ ജെയ്ൻ്റസിനെ തകർത്തത്. ആദ്യം ബാറ്റ് ചെയ്ത എൽഎസ്ജി 141 പുറത്തായി

IPL 2026 LSG vs DC : സമീർ റിസ്വിയുടെ ഇംപാക്ട്; വൻ തകർച്ചയിൽ നിന്നും വിജയം കൊയ്ത് ഡൽഹി ക്യാപിറ്റൽസ്

Sameer Rizvi

Updated On: 

01 Apr 2026 | 11:38 PM

ലഖ്നൗ : ഐപിഎല്ലിൽ ലഖ്നൗ സൂപ്പർ ജെയ്ൻ്റിസിനെതിരെ ഡൽഹി ക്യാപിറ്റൽസിന് ആറ് വിക്കറ്റ് ജയം. 26ന് നാല് എന്ന നിലയിൽ തകർന്ന ഡൽഹി ക്യാപിറ്റൽസിനെ ഇംപാക്ട് താരമായി എത്തിയ സമീർ റിസ്വിയാണ് ജയത്തിലേക്കെത്തിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ സൂപ്പർ ജയ്ൻ്റ്സ് 141 റൺസിന് പുറത്താകുകായയിരുന്നു. 17 പന്ത് ബാക്കി നിർത്തികൊണ്ട് നാല് വിക്കറ്റ് നഷ്ടത്തിൽ ഡൽഹി ജയം കണ്ടത്തി.  അഞ്ചാ വിക്കറ്റ് കൂട്ടുകെട്ടിൽ ദക്ഷിണാഫ്രിക്കൻ താരം ട്രിസ്റ്റൻ സ്റ്റബ്ബ്സിനോടൊപ്പം ചേർന്ന് 119 റൺസിൻ്റെ കൂട്ടിക്കെട്ടാണ് സമീർ റിസ്വി സൃഷ്ടിച്ചത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത എൽസിജിയിലും കൂട്ടപൊരിച്ചിലായിരുന്നു സംഭവിച്ചത്. ഓപ്പണർ മിച്ചൽ മാർഷും ഇന്ത്യൻ താരം അബ്ദുൽ സമദുമാണ് വൻ തകർച്ചയിൽ നിന്നും സുപ്പർ ജെയ്ൻ്റ്സിനെ കരകയറ്റിത്. ഡൽഹിക്കായി പേസർമാരായ ലുങ്കി എൻഗിടിയും ടി നടരാജനും മൂന്ന് വിക്കറ്റുകൾ വീതം നേടി. കുൽദീപ് യാദവും അക്സർ പട്ടേലുമാണ് മറ്റ് വിക്കറ്റുകൾ സ്വന്തമാക്കിയത്,

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഡൽഹിയുടെ തുടക്കം പഴിക്കുകായായിരുന്നു. എൽഎസ്ജിയുടെ പേസിൻ്റെ മുന്നിൽ ഡൽഹിയുടെ മുൻനിര ബാറ്റർമാർക്ക് അടിപതറി. ഓപ്പണർ  കെ എൽ രാഹുലും ക്യാപ്റ്റൻ അക്സർ പട്ടേലും ഗോൾഡൻ ഡക്കായിട്ടാണ് ഡ്രെസ്സിങ് റൂമിലേക്ക് മടങ്ങിയത്. എന്നാൽ ഇംപാക്ട് താരമായി ഡൽഹി ഇറക്കിയ സമീർ റിസ്വി എൽഎസ്ജിയുടെ പ്രതീക്ഷയെ ഒന്നടങ്കം തകർത്തു കളഞ്ഞു. ഡേവിഡ് മില്ലറെ പോലും ഇറക്കാതെയാണ് ഡിസി ടീം മാനേജ്മെൻ്റ് യുവതാരത്തെ ക്രീസിലേക്ക് ഇറക്കി വിട്ടത്.  47 പന്തിൽ അഞ്ച് ഫോറും നാല് സിക്സറുമായി 70 റൺസെടുത്ത താരം പുറത്താകാതെ നിന്നു. റിസ്വിക്ക് ദക്ഷിണാഫ്രിക്കൻ താരം സ്റ്റബ്ബ്സ് മികച്ച പിന്തുണ നൽകി. ഇരുവരും ചേർന്ന് 119 റൺസിൻ്റെ കൂട്ടുകെട്ടാണ് ഒരുക്കിയത്.   32 പന്തിൽ 39  റൺസെടുക്ക് ട്രിസ്റ്റ്നും പുറത്താകാതെ നിന്നും.

എൽഎസ്ജിക്കായി പ്രിൻസ് യാദവാണ് രണ്ട് വിക്കറ്റുകൾ നേടിയത്. മുഹമ്മദ് ഷമിയും മുഹസിൻ ഖാനുമാണ് മറ്റ് രണ്ട് വിക്കറ്റുകൾ വീഴ്ത്തിയത്.  നാളെ ഐപിഎല്ലിൽ മുൻ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും സൺറൈസേഴ്സ് ഹൈദരാബാദും തമ്മിലാണ് മത്സരം. വൈകിട്ട് 7.30ന് കൊൽക്കത്തയിൽ ഈഡൻ ഗാർഡൻസിൽ വെച്ചാണ് മത്സരം.  ഇരു ടീമും സീസണിലെ ആദ്യം ജയം തേടിയാണ് നാളെ മത്സരത്തിന് ഇറങ്ങുന്നത്.

Follow Us
വോട്ട് ചോദിച്ച് വന്ന രമേഷ് പിഷാരടിയെ തടഞ്ഞു ബിജെപി പ്രവർത്തകർ
രഞ്ജിത്ത് ജഡ്ജിന് മുൻപിൽ പറഞ്ഞത് എന്ത്?
പ്രധാനമന്ത്രി മാത്രമല്ല, തരൂരും ചെണ്ടകൊട്ടി
പാരാസെയിലിംഗിനിടെ കേബിള്‍ പൊട്ടി വിനോദസഞ്ചാരി കടലില്‍ വീണു; പിന്നാലെ രക്ഷപ്പെടുത്തി; സംഭവം ഗോവയില്‍