MS Dhoni: സിഎസ്‌കെയില്‍ സംഭവിക്കുന്നതെന്ത്? ധോണി ടീം ക്യാമ്പ് വിട്ടു; സ്ഥിരീകരിച്ച് ഹസി

MS Dhoni Returns Home to Ranchi: എംഎസ് ധോണി ചെന്നൈ സൂപ്പര്‍ കിങ്‌സ്‌ ക്യാമ്പ് വിട്ടെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. സ്വദേശമായ റാഞ്ചിയിലേക്കാണ് താരം മടങ്ങിയത്. ടീം പ്ലേ ഓഫിലേക്ക് യോഗ്യത നേടിയാൽ മാത്രമേ ധോണി ഇനി ടീമിനൊപ്പം ചേരുകയുള്ളൂവെന്നാണ് റിപ്പോര്‍ട്ട്.

MS Dhoni: സിഎസ്‌കെയില്‍ സംഭവിക്കുന്നതെന്ത്? ധോണി ടീം ക്യാമ്പ് വിട്ടു; സ്ഥിരീകരിച്ച് ഹസി

എംഎസ് ധോണി

Published: 

21 May 2026 | 03:33 PM

ചെന്നൈ: ഈ ഐപിഎല്‍ സീസണില്‍ ലീഗ് ഘട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഇനി ഒരു മത്സരം മാത്രമാണ് ബാക്കിയുള്ളത്. ഇതുവരെ കളിച്ച 13 മത്സരങ്ങളിലും മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിക്ക് കളിക്കാന്‍ സാധിച്ചിട്ടില്ല. പരിക്കാണ് താരത്തിന് വിനയായത്. പരിക്ക് ഏറെക്കുറെ മാറിയ താരം പരിശീലനത്തില്‍ സജീവമായി പങ്കെടുത്തിരുന്നു. എന്നാല്‍ ഫിറ്റ്‌നസ് പൂര്‍ണമായും വീണ്ടെടുക്കാത്തതിനാല്‍ മത്സരങ്ങളില്‍ നിന്നു വിട്ടുനിന്നു. ചെന്നൈ മാനേജ്‌മെന്റും ധോണിയും തമ്മില്‍ ഭിന്നതയിലാണെന്ന് അഭ്യൂഹങ്ങളും ഇതിനിടെ പരന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല. ഇപ്പോഴിതാ, ധോണി ടീം ക്യാമ്പ് വിട്ടെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. സ്വദേശമായ റാഞ്ചിയിലേക്കാണ് താരം മടങ്ങിയത്.

ഇന്ന് ഗുജറാത്ത് ടൈറ്റന്‍സിനെതിരെ നടക്കുന്ന മത്സരം ചെന്നൈയ്ക്ക് നിര്‍ണായകമാണ്. ഇന്നത്തെ മത്സരത്തില്‍ തോറ്റാല്‍ ചെന്നൈ പുറത്താകും. ജയിച്ചാലും നേരിയ പ്ലേ ഓഫ് സാധ്യതകള്‍ മാത്രമാണ് ബാക്കിയുള്ളത്. ഇതിനിടെ തള്ളവിരലിന് പരിക്കേറ്റതാണ് ധോണി ടീം ക്യാമ്പ് വിടാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്. ടീം പ്ലേ ഓഫിലേക്ക് യോഗ്യത നേടിയാൽ മാത്രമേ ധോണി ഇനി ടീമിനൊപ്പം ചേരുകയുള്ളൂവെന്ന് ഇഎസ്പിഎൻ ക്രിക്ഇൻഫോ റിപ്പോർട്ടിൽ പറയുന്നു.

ധോണി നിലവിൽ ടീമിനൊപ്പമില്ല എന്ന കാര്യം ചെന്നൈ സൂപ്പർ കിങ്സിന്റെ ബാറ്റിങ് കോച്ചായ മൈക്കൽ ഹസ്സി ബുധനാഴ്ച നടന്ന പ്രീ-മാച്ച് വാർത്താസമ്മേളനത്തിൽ സ്ഥിരീകരിച്ചിരുന്നു. ധോണി ഇപ്പോൾ ടീമിനൊപ്പമില്ല.പ്ലേ ഓഫിലേക്ക് യോഗ്യത നേടുകയാണെങ്കിൽ അദ്ദേഹം തീർച്ചയായും ടീമിലേക്ക് തിരിച്ചെത്തും. അദ്ദേഹത്തിന്റെ തള്ളവിരലിന് ചെറിയൊരു പരിക്കുണ്ട്. അത് ഭേദമായി വരുന്നുണ്ടെങ്കിലും ഈ മത്സരത്തിന് അദ്ദേഹം സജ്ജനാകില്ലെന്ന്‌ മൈക്കൽ ഹസ്സി പറഞ്ഞു.

Also Read: IPL 2026: ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തിന് ചെന്നൈ ഇന്നിറങ്ങും; സഞ്ജുവിനും സംഘത്തിനും പ്ലേ ഓഫ് സാധ്യതയുണ്ടോ?

പ്രതീക്ഷയില്‍ ആരാധകര്‍

ഈ സീസണിൽ ധോണി ഒരു മത്സരത്തിൽ പോലും പാഡണിഞ്ഞിട്ടില്ലെങ്കിലും, അദ്ദേഹത്തെ ഒരുനോക്ക്‌ കാണാൻ വേണ്ടി മാത്രം ആരാധകർ കൂട്ടത്തോടെയാണ് സ്റ്റേഡിയങ്ങളിലേക്ക് ഒഴുകിയെത്തുന്നത്.

കഴിഞ്ഞ കുറച്ചുകാലങ്ങളായി ധോണിയുടെ വിരമിക്കലിനെക്കുറിച്ചുള്ള ചർച്ചകൾ സജീവമാണ്. കഴിഞ്ഞ സീസണുകളിലും ഇത്തരം അഭ്യൂഹങ്ങൾ പരന്നിരുന്നെങ്കിലും താരം ഔദ്യോഗികമായി വിരമിക്കൽ പ്രഖ്യാപിച്ചിരുന്നില്ല. അടുത്ത വർഷം അദ്ദേഹം കളിക്കളത്തിലുണ്ടാകുമോ എന്ന കാര്യത്തിലും ഇതുവരെ വ്യക്തത വന്നിട്ടില്ല. എങ്കിലും വിരമിക്കൽ പ്രഖ്യാപിക്കാത്തതിനാൽ തന്നെ അടുത്ത സീസണിലും ധോണി കളിക്കാൻ ഇറങ്ങുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

ചെന്നൈയുടെ ലക്ഷ്യം

നിലവിലെ സാഹചര്യത്തിൽ പ്ലേ ഓഫ് യോഗ്യത നേടുക എന്നത് മാത്രമാണ് ചെന്നൈക്ക് മുന്നിലുള്ള പ്രധാന ലക്ഷ്യം. പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്താൻ ചെന്നൈക്ക് ഇന്നത്തെ മത്സരത്തിൽ വിജയം അനിവാര്യമാണ്. നിലവിൽ 13 മത്സരങ്ങളിൽ നിന്ന് 12 പോയിന്റോടെ പട്ടികയിൽ ഏഴാം സ്ഥാനത്താണ് ചെന്നൈ. എന്നാൽ ഗുജറാത്തിനെതിരെ വിജയിച്ചാൽ മാത്രം ചെന്നൈക്ക് അടുത്ത ഘട്ടത്തിലേക്ക് കടക്കാനാകില്ല. വൻ മാർജിനിൽ വിജയിക്കുന്നതിനൊപ്പം ഡൽഹി ക്യാപിറ്റൽസ്, രാജസ്ഥാൻ റോയൽസ്, പഞ്ചാബ് കിങ്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് എന്നീ ടീമുകൾ വൻ പരാജയം ഏറ്റുവാങ്ങുകയും വേണം.

English Summary

MS Dhoni has returned home to Ranchi after suffering a thumb injury. He has not played a single match this IPL season due to fitness issues. Chennai Super Kings must win their final league game against Gujarat Titans. Dhoni will only rejoin the squad if CSK qualifies for the playoffs.

Follow Us
തുളസിയിൽ നിന്ന് കസ്കസ് ഉണ്ടാകാം, വളരെ സിമ്പിളാണേ
അസിഡിറ്റിയുടെ വില്ലൻ നിങ്ങൾ! ഈ തെറ്റുകൾ ചെയ്യരുത്
അത്ഭുതശക്തിയുണ്ട് ഈ പ്രഭാത ദിനചര്യകൾക്ക്... ശീലിച്ചു നോക്കൂ
കഫക്കെട്ട് അലിഞ്ഞുപോകും! ചെറിയ ഉള്ളിയും ശർക്കരയും കഴിക്കേണ്ടത്
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്