AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

IPL 2026: ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തിന് ചെന്നൈ ഇന്നിറങ്ങും; സഞ്ജുവിനും സംഘത്തിനും പ്ലേ ഓഫ് സാധ്യതയുണ്ടോ?

Chennai Super Kings Eye Crucial Win in Final League Match : അവസാന ലീഗ് മത്സരത്തിന് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇന്ന് ഇറങ്ങുന്നു. ഗുജറാത്ത് ടൈറ്റന്‍സാണ് എതിരാളികള്‍. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ വൈകുന്നേരം 7.30-നാണ് ചെന്നൈ-ഗുജറാത്ത്‌ മത്സരം.

IPL 2026: ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തിന് ചെന്നൈ ഇന്നിറങ്ങും; സഞ്ജുവിനും സംഘത്തിനും പ്ലേ ഓഫ് സാധ്യതയുണ്ടോ?
റുതുരാജ് ഗെയ്‌ക്‌വാദും സഞ്ജു സാംസണുംImage Credit source: PTI
Jayadevan AM
Jayadevan AM | Updated On: 21 May 2026 | 11:10 AM

അഹമ്മദാബാദ്: ഐപിഎല്‍ 2026 സീസണിലെ അവസാന ലീഗ് മത്സരത്തിന് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇന്ന് ഇറങ്ങുന്നു. ഗുജറാത്ത് ടൈറ്റന്‍സാണ് എതിരാളികള്‍. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ വൈകുന്നേരം 7.30-നാണ് മത്സരം. പോയിന്റ് ടേബിളില്‍ രണ്ടാമതുള്ള ഗുജറാത്ത് ടൈറ്റന്‍സ് ഇതിനകം പ്ലേ ഓഫില്‍ പ്രവേശിച്ചിട്ടുണ്ട്. എങ്കിലും ഇന്നത്തെ മത്സരത്തില്‍ ജയിച്ച് പോയിന്റ് ടേബിളിലെ ആദ്യ രണ്ട് സ്ഥാനങ്ങള്‍ ഉറപ്പിക്കുകയാണ് ശുഭ്മാന്‍ ഗില്‍ നയിക്കുന്ന ഗുജറാത്തിന്റെ ലക്ഷ്യം. എന്നാല്‍ റുതുരാജ് ഗെയ്ക്‌വാദ് നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഇന്നത്തെ മത്സരം നിര്‍ണായകമാണ്.  മലയാളി താരം സഞ്ജു സാംസണ്‍, ഉര്‍വിള്‍ പട്ടേല്‍, ഡെവാള്‍ഡ് ബ്രെവിസ് എന്നിവരുടെ ബാറ്റിങ് മികവിലാണ് പ്രതീക്ഷ.

ഇന്ന്‌ തോറ്റാല്‍ ചെന്നൈ പുറത്താകും. ജയിച്ചാലും പ്ലേ ഓഫില്‍ പ്രവേശിക്കുമെന്ന് ഉറപ്പില്ല. മറ്റ് ടീമുകളുടെ മത്സരഫലങ്ങളും ആശ്രയിക്കേണ്ടി വരും. ഒപ്പം റണ്‍റേറ്റും നിര്‍ണായകമാണ്. നിലവില്‍ പോയിന്റ് ടേബിളില്‍ ഏഴാമതാണ് ചെന്നൈ. 13 മത്സരങ്ങളില്‍ ആറെണ്ണത്തില്‍ ജയിച്ചു. ഏഴിലും തോറ്റു. 12 പോയിന്റാണുള്ളത്. ഇന്ന് ഗുജറാത്തിനെ തോല്‍പിക്കാനായാല്‍ 14 പോയിന്റാകും.

എന്നാല്‍ പോയിന്റ് ടേബിളില്‍ നാലാമതുള്ള രാജസ്ഥാന്‍ റോയല്‍സിനും 14 പോയിന്റുണ്ട്. രാജസ്ഥാന്റെ റണ്‍റേറ്റിനെ (+0.083) മറികടക്കാനായാല്‍ ഇന്ന് ചെന്നൈയ്ക്ക് നാലാമതെത്താം. നിലവില്‍ -0.016 ആണ് ചെന്നൈയുടെ റണ്‍ റേറ്റ്.

Also Read: Sanju Samson: അനാവശ്യമായി സഞ്ജുവിനെ ചൊറിഞ്ഞു; ക്ലാസന്റെ പേജില്‍ ആരാധകരുടെ ‘പൊങ്കാല’

പ്രതിസന്ധി തീരുന്നില്ല

ഇന്ന് നാലാം സ്ഥാനത്തെത്തിയാലും ചെന്നൈയുടെ വെല്ലുവിളി തീരുന്നില്ല. നാളെ നടക്കുന്ന ആര്‍സിബി-എസ്ആര്‍എച്ച് മത്സരഫലം ചെന്നൈയ്ക്ക് അപ്രസക്തമാണ്. എന്നാല്‍ 23-ന്‌ നടക്കുന്ന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ പഞ്ചാബ് കിങ്‌സ് തോല്‍പിച്ചാല്‍ ചെന്നൈ പുറത്താകും. ലഖ്‌നൗ പഞ്ചാബിനെ തോല്‍പിച്ചാല്‍ ചെന്നൈയ്ക്ക് നേരിയ സാധ്യത നിലനിര്‍ത്താം.

24-ന് നടക്കുന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ മുംബൈ ഇന്ത്യന്‍സ് കീഴടക്കുകയും വേണം. രാജസ്ഥാന്‍ മുംബൈയെ തോല്‍പിച്ചാലും ചെന്നൈയുടെ സാധ്യതകളടയും. 24-ന് രണ്ടാമത് നടക്കുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്-ഡല്‍ഹി ക്യാപിറ്റല്‍സ് ഫലവും നിര്‍ണായകമാണ്. ഈ മത്സരത്തില്‍ കൊല്‍ത്ത ജയിച്ചാല്‍ ചെന്നൈയ്ക്ക് പുറത്തേക്ക് പോകാം. ഡല്‍ഹി നേരിയ റണ്‍റേറ്റിന് ജയിച്ചാല്‍ മാത്രമാണ് ചെന്നൈയ്ക്ക് സാധ്യത. ഡല്‍ഹി മികച്ച റണ്‍റേറ്റില്‍ ജയിച്ചാല്‍ അതും ചെന്നൈയ്ക്ക് വെല്ലുവിളിയാകും. എന്തായാലും, നിലവില്‍ ചെന്നൈയുടെ മുന്നോട്ടുപോക്ക് സങ്കീര്‍ണമാണ്.

പ്ലേ ഓഫ് പോരാട്ടം

ആദ്യ മൂന്നു സ്ഥാനങ്ങളിലുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, ഗുജറാത്ത് ടൈറ്റന്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നീ ടീമുകള്‍ മാത്രമാണ് നിലവില്‍ പ്ലേ ഓഫില്‍ കടന്നത്. അവശേഷിക്കുന്ന ഒരു സ്ഥാനത്തിന് വേണ്ടി അഞ്ച് ടീമുകളാണ് പോരാടുന്നത്. മുംബൈ ഇന്ത്യന്‍സും, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും മാത്രമാണ് നിലവില്‍ ഔദ്യോഗികമായി പുറത്തായത്.

ലീഗ് ഘട്ടത്തില്‍ എല്ലാ ടീമുകളും ഇതുവരെ 13 മത്സരങ്ങള്‍ വീതം പൂര്‍ത്തിയാക്കി. ഇനി ഒരു മത്സരം മാത്രമാണ് ബാക്കിയുള്ളത്. 13 മത്സരങ്ങളില്‍ ഒമ്പതും ജയിച്ച് 18 പോയിന്റുകള്‍ സ്വന്തമാക്കിയ ആര്‍സിബിയാണ് പോയിന്റ് ടേബിളില്‍ ഒന്നാമത്. രണ്ടാമതുള്ള ഗുജറാത്തിന് എട്ട് മത്സരങ്ങളില്‍ നേടിയ വിജയങ്ങളിലൂടെ 16 പോയിന്റ് സ്വന്തമാക്കാനായി. മൂന്നാമതുള്ള സണ്‍റൈസേഴ്‌സിനും 16 പോയിന്റുണ്ട്.

English Summary

Chennai Super Kings face Gujarat Titans today in a must-win final league match. Even if Chennai wins, their playoff qualification depends on net run rate and other match results. Currently, Bangalore, Gujarat, and Hyderabad have already qualified for the playoffs. Five teams are now competing for the single remaining playoff spot.

Follow Us