IPL 2026: മുംബൈയെ തകര്‍ത്ത് രാജസ്ഥാന്‍ പ്ലേ ഓഫില്‍; പഞ്ചാബിനും, കൊല്‍ക്കത്തയ്ക്കും മടങ്ങാം

Rajasthan Royals beat Mumbai Indians: ഐപിഎല്ലിലെ പ്ലേ ഓഫ് ചിത്രം തെളിഞ്ഞു. ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ് പ്ലേ ഓഫില്‍ പ്രവേശിക്കുന്ന നാലാമത്തെ ടീമായി. ഇതോടെ പഞ്ചാബ് കിങ്‌സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും പുറത്തായി.

IPL 2026: മുംബൈയെ തകര്‍ത്ത് രാജസ്ഥാന്‍ പ്ലേ ഓഫില്‍; പഞ്ചാബിനും, കൊല്‍ക്കത്തയ്ക്കും മടങ്ങാം

Rajasthan Royals

Updated On: 

24 May 2026 | 08:34 PM

മുംബൈ: ഐപിഎല്‍ 2026-ലെ പ്ലേ ഓഫ് ചിത്രം തെളിഞ്ഞു. ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ് പ്ലേ ഓഫില്‍ പ്രവേശിക്കുന്ന നാലാമത്തെ ടീമായി. ഇതോടെ പ്ലേ ഓഫ് പ്രതീക്ഷകളുമായി കാത്തിരുന്ന പഞ്ചാബ് കിങ്‌സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും പുറത്തായി. മുംബൈ നേരത്തെ തന്നെ പുറത്തായിരുന്നു. മുംബൈയെ 30 റണ്‍സിനാണ് റോയല്‍സ് തകര്‍ത്തത്. 206 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈയുടെ പോരാട്ടം 175 റണ്‍സില്‍ അവസാനിച്ചു. സ്‌കോര്‍: രാജസ്ഥാന്‍ റോയല്‍സ് 20 ഓവറില്‍ എട്ടു വിക്കറ്റിന് 205, മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 175.

മുംബൈയുടെ ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ പൂര്‍ണമായും പരാജയമായി. ഇമ്പാക്ട് പ്ലയറായെത്തിയ രോഹിത് ശര്‍മ പൂജ്യത്തിന് പുറത്തായി. നാലു പന്തുകള്‍ നേരിട്ട രോഹിത് ജോഫ്ര ആര്‍ച്ചറിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ധ്രുവ് ജൂറലിന് ക്യാച്ച് നല്‍കി പുറത്താവുകയായിരുന്നു.

വണ്‍ ഡൗണായെത്തിയ നമാന്‍ ധിറിനെ ആര്‍ച്ചര്‍ ക്ലീന്‍ ബൗള്‍ഡ് ചെയ്തു. ആറു പന്തില്‍ അഞ്ച് റണ്‍സെടുക്കാനെ ധിറിന് സാധിച്ചുള്ളൂ. ഏഴു പന്തില്‍ 12 റണ്‍സെടുത്ത റിയാന്‍ റിക്കല്‍ട്ടണെ നാന്ദ്രെ ബര്‍ഗര്‍ പുറത്താക്കിയതോടെ മുംബൈ പ്രതിരോധത്തിലായി.

തിലക് വര്‍മയും വന്നപോലെ മടങ്ങി. ഏഴു പന്തില്‍ മൂന്ന് റണ്‍സെടുത്ത തിലകിനെ ബ്രിജേഷ് ശര്‍മ ക്ലീന്‍ ബൗള്‍ഡ് ചെയ്യുകയായിരുന്നു. ആറാം ഓവറിലെ ആദ്യ പന്തില്‍ തിലക് മടങ്ങുമ്പോള്‍ നാലു വിക്കറ്റിന് 38 എന്ന നിലയിലായിരുന്നു റോയല്‍സ്.

Also Read: India T20I Captaincy: അവസാനം മണ്ണും ചാരി നിന്ന തിലക് ക്യാപ്റ്റന്‍സി കൊണ്ടുപോകുമോ? ബിസിസിഐയുടെ പുതിയ പ്ലാന്‍

ഒടുവില്‍ ചെറുത്തുനില്‍പ്‌

അഞ്ചാം വിക്കറ്റില്‍ സൂര്യകുമാര്‍ യാദവും, വില്‍ ജാക്ക്‌സും നടത്തിയ ചെറുത്തുനില്‍പ് മുംബൈയ്ക്ക് അല്‍പം ആശ്വാസമായി. 63 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പാണ് ഇവര്‍ മുംബൈയ്ക്ക് സമ്മാനിച്ചത്. 18 പന്തില്‍ 33 റണ്‍സാണ് ജാക്ക്‌സ് നേടിയത്. ഫോമിലേക്ക് തിരികെയെത്തിയ സൂര്യകുമാര്‍ 42 പന്തില്‍ 60 റണ്‍സെടുത്ത് മുംബൈയുടെ ടോപ് സ്‌കോററായി.

15 പന്തില്‍ 34 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയും മുംബൈയ്ക്കായി പൊരുതി. ശാര്‍ദ്ദുല്‍ താക്കൂര്‍-11 പന്തില്‍ 10 നോട്ടൗട്ട്, കോര്‍ബിന്‍ ബോഷ്-നാലു പന്തില്‍ രണ്ട്, ദീപക് ചാഹര്‍-അഞ്ച് പന്തില്‍ എട്ട്, അല്ലാ ഗസന്‍ഫര്‍-മൂന്ന് പന്തില്‍ രണ്ട് നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റ് മുംബൈ ബാറ്റര്‍മാരുടെ സ്‌കോറുകള്‍. നാലോവറില്‍ 17 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ജോഫ്ര ആര്‍ച്ചറാണ് മുംബൈയെ തകര്‍ത്തത്. നാന്ദ്രെ ബര്‍ഗറും, ബ്രിജേഷ് ശര്‍മയും, യാഷ് പുഞ്ചയും രണ്ട് വിക്കറ്റു വീതം വീഴ്ത്തി.

ജൂറല്‍ ടോപ് സ്‌കോറര്‍

രാജസ്ഥാന്‍ നിരയില്‍ ഒരാള്‍ക്ക് പോലും അര്‍ധ ശതകം നേടാനായില്ല. 26 പന്തില്‍ 38 റണ്‍സെടുത്ത ധ്രുവ് ജൂറലാണ് ടോപ് സ്‌കോറര്‍. 15 പന്തില്‍ 32 റണ്‍സെടുത്ത ആര്‍ച്ചര്‍, 17 പന്തില്‍ 27 റണ്‍സെടുത്ത യശ്വസി ജയ്‌സ്വാള്‍, പുറത്താകാതെ 11 പന്തില്‍ 19 റണ്‍സെടുത്ത രവീന്ദ്ര ജഡേജ എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ആര്‍സിബി, ഗുജറാത്ത് ടൈറ്റന്‍സ്, സണ്‍റൈസേഴ്‌സ് എന്നീ ടീമുകള്‍ നേരത്തെ തന്നെ പ്ലേ ഓഫില്‍ പ്രവേശിച്ചിരുന്നു.

English Summary

Rajasthan Royals secured the final IPL 2026 playoff spot by defeating Mumbai Indians by 30 runs. Chasing a target of 206, Mumbai Indians were restricted to 175 for 9 as Jofra Archer dismantled their top order with a brilliant three-wicket haul. Suryakumar Yadav top-scored for Mumbai with a fighting 60 runs, but received little support from the other batsmen.With this result, Rajasthan joins RCB, Gujarat Titans, and Sunrisers Hyderabad in the playoffs, while Punjab Kings and KKR are officially eliminated.

Follow Us
വെളുത്തുള്ളി ഫ്രിഡ്ജിലാണോ പുറത്താണോ വെക്കേണ്ടത്?
58 മണിക്കൂറില്‍ 100 കോടി തൂക്കി ദൃശ്യം
പ്രഭാതഭക്ഷണം സ്കിപ്പ് ചെയ്യേണ്ട, ഇതാ ഒരു പകരക്കാരൻ
ഈച്ചയെ കൊണ്ട് പൊറുതിമുട്ടിയോ? തുരത്താൻ വഴിയുണ്ട്
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്