AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

India T20I Captaincy: അവസാനം മണ്ണും ചാരി നിന്ന തിലക് ക്യാപ്റ്റന്‍സി കൊണ്ടുപോകുമോ? ബിസിസിഐയുടെ പുതിയ പ്ലാന്‍

Who Will Replace Suryakumar Yadav as India’s T20I Captain: ടി20 ടീമിനെ നയിക്കാന്‍ സൂര്യകുമാര്‍ യാദവിന്റെ പിന്‍ഗാമിയായി ബിസിസിഐയുടെ പരിഗണനയിലുള്ളത്‌ ശ്രേയസ് അയ്യർ, ശുഭ്‌മൻ ഗിൽ, തിലക് വർമ്മ, സഞ്ജു സാംസണ്‍ എന്നിവരെന്ന് റിപ്പോര്‍ട്ട്. സൂര്യകുമാറിനെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് മാറ്റാനാണ് ബിസിസിഐയുടെ ആലോചന.

India T20I Captaincy: അവസാനം മണ്ണും ചാരി നിന്ന തിലക് ക്യാപ്റ്റന്‍സി കൊണ്ടുപോകുമോ? ബിസിസിഐയുടെ പുതിയ പ്ലാന്‍
തിലക് വര്‍മ Image Credit source: PTI
Jayadevan AM
Jayadevan AM | Published: 24 May 2026 | 06:06 PM

BCCI Captaincy Hunt: ഇന്ത്യയുടെ ടി20 ടീമിനെ നയിക്കാന്‍ സൂര്യകുമാര്‍ യാദവിന്റെ പിന്‍ഗാമിയായി ബിസിസിഐയുടെ പരിഗണനയിലുള്ളത്‌ ശ്രേയസ് അയ്യർ, ശുഭ്‌മൻ ഗിൽ, തിലക് വർമ്മ, സഞ്ജു സാംസണ്‍ എന്നിവരെന്ന് റിപ്പോര്‍ട്ട്. സമീപകാലത്ത് മോശം ഫോമിലുള്ള സൂര്യകുമാറിനെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് മാറ്റാനാണ് ബിസിസിഐയുടെ ആലോചന. നിലവില്‍ 35-കാരനായ സൂര്യയ്ക്ക് പ്രായവും പ്രതികൂല ഘടകമാണ്. ടി20 ടീമിന്റെ ഭാവി മുന്‍നിര്‍ത്തി ബിസിസിഐയ്ക്ക് പുതിയ ക്യാപ്റ്റനെ കണ്ടെത്തേണ്ടതുണ്ട്. ഐപിഎല്ലിലും മോശം പ്രകടനമാണ് സൂര്യകുമാര്‍ പുറത്തെടുത്തത്.

ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പ്രധാനമായും പരിഗണിക്കുന്നവരില്‍ ഒരാള്‍ ശ്രേയസ് അയ്യരാണെന്ന്‌ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഐപിഎല്ലില്‍ മികച്ച ഫോമിലാണ് ശ്രേയസ്. 2023 ഡിസംബറിനു ശേഷം ഇന്ത്യയ്ക്കായി ടി20 കളിക്കാന്‍ സാധിക്കാത്തത് മാത്രമാണ് ശ്രേയസ് നേരിടുന്ന വെല്ലുവിളി. പുതിയ ക്യാപ്റ്റനെ തിരഞ്ഞെടുക്കുന്നതില്‍ പരിശീലകന്‍ ഗൗതം ഗംഭീറിന്റെ തീരുമാനം നിര്‍ണായകമാകും.

ശ്രേയസിനെ ഗംഭീര്‍ അംഗീകരിക്കുമോ?

ശ്രേയസിനെ ക്യാപ്റ്റനായി നിയമിക്കാന്‍ ഗംഭീര്‍ സമ്മതിക്കുമോയെന്നതാണ് പ്രശ്‌നം. ഇരുവര്‍ക്കുമിടയില്‍ ഭിന്നതയുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 2024-ലെ ഐപിഎൽ കിരീട വിജയത്തിന്റെ ഭൂരിഭാഗം ക്രെഡിറ്റും ടീം മെന്ററായിരുന്ന ഗംഭീറിന് ലഭിച്ചതിൽ അന്നത്തെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റനായിരുന്ന ശ്രേയസ് അയ്യർക്ക് അതൃപ്തിയുണ്ടായിരുന്നുവെന്നായിരുന്നു അന്ന് പ്രചരിച്ച റിപ്പോര്‍ട്ടുകള്‍.

Also Read: Shreyas Iyer: ആ റെക്കോഡില്‍ ശ്രേയസ് ഇനി സഞ്ജുവിനും കോലിക്കുമൊപ്പം; പഞ്ചാബ് ക്യാപ്റ്റന് വമ്പന്‍ നേട്ടം

നേരത്തെ സഞ്ജു സാംസണെയും ക്യാപ്റ്റന്‍സിയിലേക്ക് പരിഗണിക്കുന്നതായി സൂചനകളുണ്ടായിരുന്നു. ടി20 ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റായിരുന്നു സഞ്ജു. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെ നയിച്ച് പരിചയവുമുണ്ട്. എന്നാല്‍ ഇപ്പോള്‍ ഒരു ടീമിന്റെയും ക്യാപ്റ്റനല്ലാത്തതാണ് വെല്ലുവിളി.

ഗില്ലും തിലകും

ക്യാപ്റ്റന്‍സിയിലേക്ക് പരിഗണിക്കുന്ന മറ്റ് രണ്ട് ഓപ്ഷനുകളാണ് ശുഭ്‌മൻ ഗില്ലും തിലക് വർമ്മയും. ഏകദിന, ടെസ്റ്റ് ടീമുകളുടെ ക്യാപ്റ്റനാണെന്നത് ഗില്ലിന് അനുകൂല ഘടകമാണ്. ഒപ്പം ഐപിഎല്ലില്‍ ക്യാപ്റ്റനെന്ന നിലയിലും, ബാറ്ററായും ഗുജറാത്ത് ടൈറ്റന്‍സിനായി മികച്ച പ്രകടനമാണ് ഗില്‍ പുറത്തെടുക്കുന്നത്. അതുകൊണ്ട് ഗില്‍ സൂര്യകുമാറിന്റെ പിന്‍ഗാമിയാകാനുള്ള സാധ്യത കൂടുതലാണ്. എല്ലാ ഫോര്‍മാറ്റുകളിലും ഒറ്റ ക്യാപ്റ്റന്‍ മതിയെന്ന തീരുമാനമെടുത്താല്‍ ഗില്ലിന് നറുക്ക് വീഴും.

ടി20 ലോകകപ്പില്‍ ഗില്ലിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. ഗില്‍ ടി20 ടീമിലേക്ക് തിരിച്ചെത്തിയാല്‍ താരത്തിന് സ്വഭാവികമായും ഓപ്പണിങ് സ്ഥാനം ലഭിക്കും. അഭിഷേക് ശര്‍മയായിരിക്കും സഹ ഓപ്പണര്‍. അങ്ങനെ വന്നാൽ സഞ്ജു സാംസൺ മൂന്നാം നമ്പറിലേക്കും, ഇഷാൻ കിഷൻ നാലാം നമ്പറിലേക്കും ഇറങ്ങേണ്ടി വരും

തിലക് വര്‍മയുടെ പേരും ക്യാപ്റ്റന്‍സിയിലേക്ക് പരിഗണിക്കുന്നുണ്ട്. ഐപിഎല്ലില്‍ അത്ര മികച്ച പ്രകടനം പുറത്തെടുക്കാന്‍ തിലകിന് സാധിച്ചിട്ടില്ല. സൂര്യകുമാർ യാദവ് പുറത്താക്കപ്പെടുകയാണെങ്കിൽ തിലക് വർമ്മയ്ക്കുള്ള സാധ്യതകൾ തള്ളിക്കളയാനാകില്ലെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. വരാനിരിക്കുന്ന എ ടീമുകളുടെ ത്രിരാഷ്ട്ര പരമ്പരയിൽ തിലകിനെ ക്യാപ്റ്റനാക്കിയതിന് പിന്നിൽ കൃത്യമായ കാരണമുണ്ടെന്നും, അദ്ദേഹത്തിന്റെ നേതൃപാടവം വിലയിരുത്താൻ സെലക്ടർമാർക്ക് ഇതിലൂടെ സാധിക്കുമെന്നും ഒരു ബിസിസിഐ വൃത്തത്തെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു.

English Summary

BCCI is considering replacing Suryakumar Yadav as T20I captain due to poor form. Shreyas Iyer is a top contender, but his equation with coach Gautam Gambhir remains uncertain. Shubman Gill and Tilak Varma are also being strongly considered for the leadership role. Additionally, a captaincy change could reshuffle the batting positions of Sanju Samson and Ishan Kishan.

Follow Us