IPL 2026 RR vs GT : വൈഭവിൻ്റെ വൈബേറ്റില്ല; ഗില്ലാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസ് ഫൈനലിൽ

IPL 2026 RR vs GT Qualifier 2 : വെറും നാല് റൺസ് വ്യത്യാസത്തിലാണ് താരം പുറത്തായത്. കഴിഞ്ഞ ദിവസം നടന്ന എലിമിനേറ്ററിൽ വൈഭവ് സൂര്യവംശി 97 റൺസിന് പുറത്തായിരുന്നു. മത്സരത്തിൽ ടോസ് നേടിയ രാജസ്ഥാൻ റോയൽസ് ഗുജറാത്ത് ടൈറ്റൻസിനെതിരെ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

IPL 2026 RR vs GT : വൈഭവിൻ്റെ വൈബേറ്റില്ല; ഗില്ലാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസ് ഫൈനലിൽ

Shubman Gill

Updated On: 

30 May 2026 | 12:29 AM

ഐപിഎൽ 2026 സീസണിൻ്റെ ഫൈനലിൽ പ്രവേശിച്ച് ഗുജറാത്ത് ടൈറ്റൻസ്. രണ്ടാം ക്വാളിഫയറിൽ രാജസ്ഥാൻ റോയൽസിനെ ഏഴ് വിക്കറ്റിന് തോൽപ്പിച്ചാണ് ഗുജറാത്ത് ടൈറ്റൻസ് ഫൈനലിൽ പ്രവേശിച്ചത്.  ഫൈനലിൽ ഗുജറാത്ത് നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നേരിടും. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത് രാജസ്ഥാൻ കൗമാര താരം വൈഭവ് സൂര്യവംശിയുടെ 96 റൺസ് ഇന്നിങ്സിൻ്റെ പിൻബലത്തിലാണ് 214 റൺസ് സ്വന്തമാക്കിയത്. എന്നാൽ രാജസ്ഥാൻ ഉയർത്തിയ വിജയലക്ഷം ക്യാപ്റ്റൻ ശുഭ്മൻ ഗിൽ തൻ്റെ സെഞ്ചുറി നേട്ടത്തിലൂടെ അനയാസം മറികടക്കാൻ അവസരം ഒരുക്കുകയായിരുന്നു. മെയ് 31-ാം തീയതി ഞായറാഴ്ച അഹമ്മദബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വെച്ചാണ് ഫൈനൽ.

ആദ്യം ബാറ്റ് ചെയ്ത് രാജസ്ഥാൻ

ടോസ് നേടിയ രാജസ്ഥാൻ റോയൽസ് ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. വൈഭവ് ഒഴികെ ബാക്കിയുള്ള മുന്നേറ്റ താരങ്ങൾ നിറം മങ്ങിയതോടെ രാജസ്ഥാൻ്റെ സ്കോറിങ് വേഗത കുറഞ്ഞു. എന്ത് തരം പ്രതിസന്ധിയിലാണെങ്കിൽ അടിച്ചുകൂട്ടി റൺസ് നേടുക എന്ന ശൈലിയോടെ തന്നെയായിരുന്നു വൈഭവ് സൂര്യവംശിയുടെ ബാറ്റിങ്. മുന്നേറ്റ താരങ്ങൾ വേഗത്തിൽ തന്നെ ഡ്രെസ്സിങ് റൂമിലേക്ക് മടങ്ങിയപ്പോൾ കൗമാര താരത്തിന് പിന്തുണ നൽകിയത് വെറ്ററാൻ താരം രവീന്ദ്ര ജഡേജ മാത്രമാണ്. നിർണായകമായ ഘട്ടത്തിൽ സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് നൽകി ജഡേജ വൈഭവിൻ്റെ ഇന്നിങ്സിന് പിന്തുണ നൽകി.

ALSO READ : Yashasvi Jaiswal : യശ്വസ്വി ജയ്സ്വാൾ രാജസ്ഥാൻ വിടുന്നതാണ് നല്ലത്, അല്ലെങ്കിൽ വൈഭവ് സൂര്യവംശിയുടെ നിഴലായി പോകും

എന്നാൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെയുള്ള എലിമിനേറ്ററിലെ പോലെ തന്നെ സെഞ്ചുറി നാല് റൺസ് അകലെ വൈഭവും പുറത്തായി. എസ്ആർഎച്ചിനെതിരെയുള്ള മൂന്ന് റൺസിന് വൈഭവ് സൂര്യവംശിക്ക് സെഞ്ചുറി നഷ്ടമായത്. വൈഭവ് പുറത്തായതിന് ശേഷം ടീം സ്കോർ ബോർഡ് 200 കടക്കുമോ എന്ന ആശങ്കയിൽ നിൽക്കവെ അവസാന ഓവറിൽ റഷിദ് ഖാൻ അടിച്ച് തകർത്ത് ഡൊണാവാൻ ഫെരേര ഗുജറാത്ത് ടൈറ്റൻസിനുള്ള വിജയലക്യം 215ലേക്കെത്തിച്ചത്.  ദക്ഷിണാഫ്രിക്കൻ പേസർ കഗീസോ റബാഡ രണ്ട് വിക്കറ്റ് സ്വന്തമാക്കി പർപ്പിൾ ക്യാപ്പ് തൻ്റെ പേരിലാക്കി. സീസണിൽ ഇതുവരെ താരം നേടിയത് 28 വിക്കറ്റുകളാണ്. റബാഡയ്ക്ക് പുറമെ വെസ്റ്റ് ഇൻഡീസ് താരം ജേസൺ ഹോൾഡറും രണ്ട് വിക്കറ്റ് നേടി. മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയുമാണ് ബാക്ക് രണ്ടി വിക്കറ്റുകൾ വീഴ്ത്തിയത്.

167 റൺസിൻ്റെ ഓപ്പിങ് കൂട്ടുകെട്ടുമായി സായി സുദർശനും ഗില്ലും

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്ത് ടൈറ്റൻസിൻ്റെ ഓപ്പണർമാരായ സായി സുദർശൻ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ എന്നിവർക്കെതിരെ ഒരു തരത്തിൽ പോലും സമ്മർദ്ദം ചെലുത്താൻ രാജസ്ഥാൻ ബോളർമാർക്കായില്ല. ഇരുവരും ചേർന്ന് ഓപ്പണിങ്ങിൽ 167 റൺസിൻ്റെ കൂട്ടുകെട്ടാണ് ഒരുക്കിയത്. അർധ സെഞ്ചുറി നേടിയ സായി സുദർശൻ ഹിറ്റ് വിക്കറ്റിലൂടെയാണ് പുറത്തായത്. ആർസിബിക്കെതിരെയുള്ള ആദ്യ ക്വാളിഫയറിലും സായി സുദർശൻ സമാനമായ രീതിയിൽ ഹിറ്റ് വിക്കറ്റായി പുറത്തായിരുന്നു. തുടർന്നാണ് ഗിൽ ഈ സീസണിലെ തൻ്റെ ആദ്യ സെഞ്ചുറി സ്വന്തമാക്കുന്നത്. 53 പന്തിൽ 15 ഫോറും 3 സിക്സറുകളുമായി 104 റൺസിൻ്റെ ഇന്നിങ്സാണ് ഗിൽ കാഴ്ചവെച്ചത്. ശേഷം വന്ന ബാറ്റർമാർക്ക് ടീമിനെ വിജയത്തിലേക്ക് അനയാസം സാധിക്കുകയും ചെയ്തു. രാജസ്ഥാന് വേണ്ടി ജോഫ്രെ ആർച്ചറും നന്ദ്രെ ബർഗറും ബ്രിജേഷ് ശർമയും ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തി. മെയ് 31-ാം തീയതി ഞായറാഴ്ചയാണ് സീസണിലെ ഫൈനലിൽ. കലാശപ്പോരാട്ടത്തിൽ ആർസിബിയെയാണ് ജിടി നേരുടുക. ആദ്യ ക്വാളിഫയറിൽ ജിടി ആർസിബിയോട് തോറ്റിരുന്നു.

English Summary

IPL 2026 RR vs GT Second Qualifier, Gujarat Titans beat Rajasthan Royals for 7 Wickets and Enters Season Finale. In Final Gujarat will meet Defending Champions Royal Challengers Bengaluru at Narendra Modi Stadium Ahmedabad On May 31st Sunday.

Follow Us
കേടായ മുട്ട എങ്ങനെ തിരിച്ചറിയാം? വഴിയുണ്ട്!
മഴക്കാലത്തും വേണം മുടി സംരക്ഷണം, വഴികൾ ഇതാ
തേങ്ങാപ്പാൽ ഫ്രിഡ്ജിൽ സൂക്ഷിക്കാമോ?
വറുത്ത മീനും സവാളയും ഒന്നിച്ച് കഴിക്കുന്നത് ദോഷമാണോ?
Viral Video: സ്വർണ്ണക്കടയിൽ പട്ടാപ്പകൽ മോഷണം
ഹാപ്പി ലാൻഡിൽ നടന്ന അപകടത്തിൻ്റെ ദൃശ്യം
പിണറായി വിജയൻ്റെ വസതിയിൽ റെയ്ഡ് ചെയ്ത ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിക്കുന്നു
കായംകുളം കറ്റാനത്ത് തുണിക്കടയും ജിമ്മും കത്തി നശിച്ചു