AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

IPL 2026: പരിക്കില്‍ വലഞ്ഞ് ഫ്രാഞ്ചെസികള്‍; പകരക്കാരെ കണ്ടെത്തി കൊല്‍ക്കത്തയും, സണ്‍റൈസേഴ്‌സും

KKR and SRH announce replacements for injured players: ആകാശ് ദീപിന് പകരം, സൗരഭ് ദുബെയെ ടീമിലെത്തിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. അബുദാബിയില്‍ നടന്ന താരലേലത്തില്‍ ദുബെ അണ്‍സോള്‍ഡായിരുന്നു. ജാക്ക് എഡ്വേർഡ്സിന് പകരക്കാരനായി ഡേവിഡ് പെയ്നെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിലെത്തിച്ചു.

IPL 2026: പരിക്കില്‍ വലഞ്ഞ് ഫ്രാഞ്ചെസികള്‍; പകരക്കാരെ കണ്ടെത്തി കൊല്‍ക്കത്തയും, സണ്‍റൈസേഴ്‌സും
സൗരഭ് ദുബെImage Credit source: Kolkata Knight Riders Facebook Page
Jayadevan AM
Jayadevan AM | Published: 24 Mar 2026 | 01:43 PM

പരിക്കേറ്റ ആകാശ് ദീപിന് പകരം, ഇടംകൈയ്യന്‍ പേസര്‍ സൗരഭ് ദുബെയെ ടീമിലെത്തിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. പരിക്കുകള്‍ ഏറ്റവും കൂടുതല്‍ വലച്ച ഫ്രാഞ്ചെസിയാണ് കൊല്‍ക്കത്ത. ഹര്‍ഷിത് റാണയും പരിക്കേറ്റ് പുറത്തായിരുന്നു. ഹര്‍ഷിതിന്റെ പകരക്കാരനെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ബംഗ്ലാദേശ്‌ പേസര്‍ മുസ്തഫിസുര്‍ റഹ്‌മാനെ ഒഴിവാക്കിയതിനെ തുടര്‍ന്ന്, പകരം സിംബാബ്‌വെ താരം ബ്ലെസിങ് മുസറബാനിയെ കൊല്‍ക്കത്ത നേരത്തെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിരുന്നു.

ഇതിനിടെ ആകാശ് ദീപിന്റെ പരിക്കും ടീമിന് തിരിച്ചടിയായി. തുടര്‍ന്നാണ് ഐപിഎല്ലില്‍ പുതുമുഖമായ സൗരഭ് ദുബെയെ ടീമിലെത്തിച്ചത്. 28-കാരനായ ദുബെ ഇതുവരെ ഐപിഎല്ലില്‍ കളിച്ചിട്ടില്ല. ആഭ്യന്തര ക്രിക്കറ്റില്‍ വിദര്‍ഭയുടെ താരമാണ്.

നേരത്തെ സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ ഭാഗമായിരുന്നെങ്കിലും കളിക്കാന്‍ അവസരം ലഭിച്ചില്ല. എന്നാല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ താരത്തിന് പ്ലേയിങ് ഇലവനില്‍ അവസരം ലഭിക്കാനാണ് സാധ്യത. അബുദാബിയില്‍ നടന്ന താരലേലത്തില്‍ ദുബെ അണ്‍സോള്‍ഡായിരുന്നു. താരം നിലവില്‍ കെകെആര്‍ ക്യാമ്പില്‍ ചേര്‍ന്നിട്ടുണ്ട്.

Also Read: Suryakumar Yadav: ‘ഹാര്‍ദ്ദിക് വേണ്ട, സൂര്യകുമാറിനെ മുംബൈയുടെ ക്യാപ്റ്റനാക്കണം’

പകരക്കാരനെ കണ്ടെത്തി സണ്‍റൈസേഴ്‌സ്‌

ജാക്ക് എഡ്വേർഡ്സിന് പകരക്കാരനായി ഡേവിഡ് പെയ്നെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിലെത്തിച്ചു. 1.5 കോടി രൂപയ്ക്കാണ്‌ ഡേവിഡ് പെയ്ൻ സണ്‍റൈസേഴ്‌സിലെത്തിയത്. ഡേവിഡ് പെയ്‌ന്റെ വരവ് സണ്‍റൈസേഴ്‌സിന് ആശ്വാസകരമാണ്. ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് പരിക്ക് മൂലം പുറത്താണ്. താരം എന്ന് മുതല്‍ കളിക്കുമെന്ന് വ്യക്തമല്ല. കമ്മിന്‍സിന്റെ അസാന്നിധ്യത്തില്‍ ഇഷാന്‍ കിഷനെ എസ്ആര്‍ച്ച് ക്യാപ്റ്റനാക്കിയിരുന്നു.

Follow Us