IPL 2027: പണിപറ്റിച്ച് ഗാംഗുലി! യുവരാജിനെയും ചാമിന്ദ വാസിനെയും കൂടെകൂട്ടി, ഒപ്പം അമിത് മിശ്രയും; ഡല്‍ഹി ക്യാപിറ്റല്‍സ് രണ്ടും കല്‍പിച്ച്‌

Delhi Capitals Coaching Staff: സൗരവ് ഗാംഗുലിയെ മുഖ്യപരിശീലകനായി നിയമിച്ചതിന് പിന്നാലെ യുവരാജ് സിങിനെ അസിസ്റ്റന്റ്, ബാറ്റിങ് കോച്ചായി ഡല്‍ഹി നിയമിച്ചിരുന്നു. ഇപ്പോഴിതാ, മുന്‍ ശ്രീലങ്കന്‍ താരം ചാമിന്ദ വാസിനെയും, മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ അമിത് മിശ്രയെയും ഡല്‍ഹി പരിശീലക സംഘത്തിലെത്തിച്ചു. ചാമിന്ദ വാസിനെ ഫാസ്റ്റ് ബൗളിംഗ് കോച്ചായും, അമിത് മിശ്രയെ സ്പിൻ ബൗളിംഗ് കോച്ചായും നിയമിച്ചു.

IPL 2027: പണിപറ്റിച്ച് ഗാംഗുലി! യുവരാജിനെയും ചാമിന്ദ വാസിനെയും കൂടെകൂട്ടി, ഒപ്പം അമിത് മിശ്രയും; ഡല്‍ഹി ക്യാപിറ്റല്‍സ് രണ്ടും കല്‍പിച്ച്‌

Sourav Ganguly, Yuvraj Singh, Chaminda Vaas and Amit Mishra

Published: 

21 Oct 2026 | 09:32 PM

ഐപിഎല്ലില്‍ കന്നിക്കിരീടം ലക്ഷ്യമിട്ട്‌ പരിശീലക സംഘത്തില്‍ വന്‍ പൊളിച്ചുപണിയുമായി ഡല്‍ഹി ക്യാപിറ്റല്‍സ്. സൗരവ് ഗാംഗുലിയെ മുഖ്യപരിശീലകനായി നിയമിച്ചതിന് പിന്നാലെ യുവരാജ് സിങിനെ അസിസ്റ്റന്റ്, ബാറ്റിങ് കോച്ചായി ഡല്‍ഹി നിയമിച്ചിരുന്നു. ഇപ്പോഴിതാ, മുന്‍ ശ്രീലങ്കന്‍ താരം ചാമിന്ദ വാസിനെയും, മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ അമിത് മിശ്രയെയും ഡല്‍ഹി പരിശീലക സംഘത്തിലെത്തിച്ചു. ചാമിന്ദ വാസിനെ ഫാസ്റ്റ് ബൗളിംഗ് കോച്ചായും, അമിത് മിശ്രയെ സ്പിൻ ബൗളിംഗ് കോച്ചായും നിയമിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റിലും ഫ്രാഞ്ചൈസി ക്രിക്കറ്റിലുമായി വിപുലമായ അനുഭവസമ്പത്തുള്ള താരങ്ങളാണ് രണ്ടുപേരും.

ശ്രീലങ്കയുടെ എക്കാലത്തെയും മികച്ച ഫാസ്റ്റ് ബൗളർമാരിൽ ഒരാളാണ് ചാമിന്ദ വാസ്. 111 ടെസ്റ്റുകളിലും 322 ഏകദിനങ്ങളിലും 6 ടി20 മത്സരങ്ങളിലും കളിച്ചിട്ടുള്ള അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റിൽ 750-ലധികം വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. വർഷങ്ങളോളം ശ്രീലങ്കൻ ബൗളിംഗ് നിരയുടെ നെടുംതൂണായിരുന്നു. ഐപിഎല്ലിൽ 13 മത്സരങ്ങൾ കളിച്ചിട്ടുള്ള അദ്ദേഹം 18 വിക്കറ്റുകള്‍ വീഴ്ത്തി. 2009-ൽ ഐപിഎൽ കിരീടം സ്വന്തമാക്കിയ ഡെക്കാന്‍ ചാര്‍ജേഴ്‌സ് ടീമില്‍ വാസുമുണ്ടായിരുന്നു.

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും പരിചയസമ്പന്നരായ ഇന്ത്യൻ സ്പിന്നർമാരിൽ ഒരാളാണ് അമിത് മിശ്ര. 162 ഐപിഎൽ മത്സരങ്ങൾ കളിച്ചിട്ടുള്ള താരം 174 വിക്കറ്റുകൾ വീഴ്ത്തി. ഡൽഹിയിലൂടെയാണ് അദ്ദേഹം തന്റെ ഐപിഎൽ കരിയർ തുടങ്ങിയത്. ഇപ്പോള്‍ പരിശീലകന്റെ കുപ്പായത്തില്‍ ഡല്‍ഹിയിലേക്ക് വീണ്ടും തിരിച്ചെത്തുകയാണ്.

Also Read: ധോണിയും സീനിയർ താരങ്ങളും തമ്മിൽ അസ്വാരസ്യമുണ്ടായിരുന്നോ? വെളിപ്പെടുത്തി ഹര്‍ഭജന്‍

“ഐ.പി.എല്ലിന്റെ ആദ്യ സീസൺ നടന്നപ്പോൾ ഞാൻ ഡല്‍ഹിയുടെ ഭാഗമായിരുന്നു. ഇന്ന്, അതേ ടീമിലൂടെ എന്റെ കോച്ചിംഗ് കരിയർ ആരംഭിക്കുമ്പോൾ ഞാൻ വളരെ സന്തോഷവാനാണ്. ഡൽഹി എന്റെ ഹൃദയത്തുടിപ്പാണ്, വർഷങ്ങളായി ആരാധകർ കാത്തിരിക്കുന്ന സന്തോഷം ഞങ്ങൾ ടീമിനായി കൊണ്ടുവരാൻ ശ്രമിക്കും”-അമിത് മിശ്ര പറഞ്ഞു.

വന്‍ അഴിച്ചുപണികള്‍

കന്നി ഐപിഎൽ കിരീടം ലക്ഷ്യമിട്ടുകൊണ്ട് കോച്ചിംഗ് സ്റ്റാഫിലും സ്ക്വാഡിലും വൻ അഴിച്ചുപണികളാണ് ഡല്‍ഹി ക്യാപിറ്റല്‍സ് നടത്തിയിരിക്കുന്നത്. ട്രേഡ് വിൻഡോയിൽ, കുൽദീപ് യാദവിന് പകരമായി ലഖ്‌നൗ സൂപ്പർ ജയന്റ്സിൽ നിന്ന് ഋഷഭ് പന്തിനെ ഡൽഹി ക്യാപിറ്റൽസ് തിരികെ ടീമിലെത്തിച്ചിരുന്നു. അതോടൊപ്പം, ലെഗ് സ്പിന്നറായ സീഷൻ അൻസാരിയെയും സ്വന്തമാക്കി. പകരം ഇടംകൈയ്യൻ പേസർ ടി. നടരാജനെ സൺറൈസേഴ്സ് ഹൈദരാബാദിന് കൈമാറി.

English Summary

Delhi Capitals have appointed Chaminda Vaas and Amit Mishra as their new bowling coaches. They join Head Coach Sourav Ganguly and Assistant Coach Yuvraj Singh in a revamped setup.

Loading...
Unable to load recommendations.
Follow Us
ഉപകരണങ്ങളില്ലാതെ വീട്ടിൽ ചെയ്യാവുന്ന 7 ബോഡി വെയിറ്റ് വ്യായാമങ്ങൾ!
മുസംബി ആണോ ഓറഞ്ച് ആണോ ആരോഗ്യഗുണത്തിൽ കേമൻ?
പച്ചമുളക് കഴിച്ചാൽ കൊളസ്‌ട്രോൾ കുറയുമോ?
ഉലുവ മതി! ഹെയർ ടോണർ ഇനി പൈസ കൊടുത്ത് വാങ്ങല്ലേ..
സെക്കൻ്റുകൾ കൊണ്ട് സംഭവിച്ച അപകടം
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്