IPL 2027 Retention: ചെന്നൈ ഒഴിവാക്കിയത് ധോണിയടക്കം നാലു പേരെ; ഹെഡിനെ നിലനിര്‍ത്താതെ സണ്‍റൈസേഴ്‌സ്
IPL 2027 Released Players: ഐപിഎല്‍ 2027 താരലേലത്തിന് മുന്നോടിയായി ടീമുകള്‍ ഒഴിവാക്കിയ താരങ്ങളുടെ ലിസ്റ്റ് പുറത്ത്. ഐപിഎല്ലില്‍ നിന്നും വിരമിച്ചതിനെ തുടര്‍ന്ന് എംഎസ് ധോണിയെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഒഴിവാക്കി.വര്‍ക്ക്‌ലോഡ് മാനേജ്‌മെന്റിന്റെ ഭാഗമായി അടുത്ത ഐപിഎല്‍ സീസണില്‍ നിന്നു വിട്ടുനില്‍ക്കാന്‍ തീരുമാനിച്ച ട്രാവിസ് ഹെഡിനെ സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഒഴിവാക്കി.

IPL 2027 Released Players Update
ഐപിഎല്‍ 2027 താരലേലത്തിന് മുന്നോടിയായി ടീമുകള്‍ ഒഴിവാക്കിയ താരങ്ങളുടെ ലിസ്റ്റ് പുറത്ത്. ഐപിഎല്ലില്‍ നിന്നും വിരമിച്ചതിനെ തുടര്‍ന്ന് എംഎസ് ധോണിയെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഒഴിവാക്കി. ധോണിയടക്കം അഞ്ച് താരങ്ങളെയാണ് ചെന്നൈ ഒഴിവാക്കിയത്. പ്രശാന്ത് വീര്‍, മാറ്റ് ഹെന്റി, സ്‌പെണ്‍സര്‍ ജോണ്‍സണ്‍ എന്നിവരാണ് ചെന്നൈ ഒഴിവാക്കിയ മറ്റ് താരങ്ങള്‍. വര്‍ക്ക്‌ലോഡ് മാനേജ്‌മെന്റിന്റെ ഭാഗമായി അടുത്ത ഐപിഎല്‍ സീസണില്‍ നിന്നു വിട്ടുനില്‍ക്കാന്‍ തീരുമാനിച്ച ട്രാവിസ് ഹെഡിനെ സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഒഴിവാക്കി. ജെറാള്‍ഡ് കോറ്റ്‌സീ, ജയ്‌ദേവ് ഉനദ്കത് എന്നിവരെയും സണ്‍റൈസേഴ്‌സ് നിലനിര്‍ത്തിയില്ല.
ട്രെന്‍ഡ് ബോള്‍ട്ട്, ദീപക് ചഹര്‍, അല്ലാ ഗസന്‍ഫര്‍ എന്നിവരെയാണ് മുംബൈ ഇന്ത്യന്‍സ് ഒഴിവാക്കിയത്. മങ്കേഷ് യാദവ്, ജേക്കബ് ബെഥല്‍, റിച്ചാര്‍ഡ് ഗ്ലീസണ്‍ എന്നിവരെ നിലവിലെ ജേതാക്കളായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു നിലനിര്‍ത്തിയില്ല. മതീഷ പതിരാന, മുസ്തഫിസുര്‍ റഹ്‌മാന്‍, അജിങ്ക്യ രഹാനെ, രചിന്‍ രവീന്ദ്ര എന്നീ താരങ്ങളെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഒഴിവാക്കി.
Also Read: MS Dhoni: ഐപിഎല്ലില്‍ നിന്ന് വിരമിച്ച് എംഎസ് ധോണി, ഇനി സിഎസ്‌കെയുടെ മെന്റര്‍
മിച്ചല്‍ സ്റ്റാര്‍ക്ക്, നിതീഷ് റാണ, പഥും നിസങ്ക, അഭിഷേക് പോറല്‍ എന്നിവരെ ഡല്‍ഹി ക്യാപിറ്റല്‍സ് നിലനിര്‍ത്തിയില്ല. നെഹാല്‍ വധേര, മിച്ചല്‍ ഓവണ്‍, ലോക്കി ഫെര്‍ഗൂസണ്‍ എന്നീ താരങ്ങള്‍ പഞ്ചാബ് കിങ്‌സ് നിലനിര്‍ത്തിയ താരങ്ങളുടെ പട്ടികയിലില്ല. ഷിമ്രോണ്‍ ഹെറ്റ്‌മെയറെ രാജസ്ഥാന്‍ റോയല്‍സ് ഒഴിവാക്കിയതാണ് ശ്രദ്ധേയം. ഒപ്പം തുഷാര്‍ ദേശ്പാണ്ഡെ, ആദം മില്‍നെ, ക്വേന മഫാക്ക എന്നീ താരങ്ങളും റോയല്‍സ് ക്യാമ്പില്‍ നിന്ന് പുറത്തായി.
ആവേശ് ഖാന്‍, ആന്റിച്ച് നോഷെ, വനിന്ദു ഹസരങ്ക എന്നീ മൂന്ന് താരങ്ങളെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് നിലനിര്‍ത്തിയില്ല. ഷാരൂഖ് ഖാന്‍, ഇഷാന്ത് ശര്‍മ, ലൂക്ക് വുഡ്, കുൽവന്ത് ഖെജ്രോലിയ എന്നിവരെ ഗുജറാത്ത് ടൈറ്റന്‍സ് ഒഴിവാക്കി.
ഒഴിവാക്കിയ താരങ്ങള്‍
| ഫ്രാഞ്ചെസി | ഒഴിവാക്കിയ താരങ്ങള്‍ | ബാക്കിയുള്ള തുക |
| ചെന്നൈ സൂപ്പര്‍ കിങ്‌സ് | എംഎസ് ധോണി, പ്രശാന്ത് വീര്‍, മാറ്റ് ഹെന്റി, സ്‌പെണ്‍സര്‍ ജോണ്‍സണ്‍ | 28.05 കോടി രൂപ |
| സണ്‍റൈസേഴ്‌സ് ഹൈദരാബാദ് | ട്രാവിസ് ഹെഡ്, ജെറാള്‍ഡ് കോറ്റ്‌സീ, ജയ്‌ദേവ് ഉനദ്കത് | 40.15 കോടി രൂപ |
| മുംബൈ ഇന്ത്യന്‍സ് | ട്രെന്‍ഡ് ബോള്‍ട്ട്, ദീപക് ചഹര്‍, അല്ലാ ഗസന്‍ഫര്‍ | 32.6 കോടി രൂപ |
| ആര്‍സിബി | മങ്കേഷ് യാദവ്, ജേക്കബ് ബെഥല്‍, റിച്ചാര്‍ഡ് ഗ്ലീസണ്‍ | 14.15 കോടി രൂപ |
| കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് | മതീഷ പതിരാന, മുസ്തഫിസുര്‍ റഹ്‌മാന്‍, അജിങ്ക്യ രഹാനെ, രചിന്‍ രവീന്ദ്ര | 41.65 കോടി രൂപ |
| ഡല്‍ഹി ക്യാപിറ്റല്‍സ് | മിച്ചല്‍ സ്റ്റാര്‍ക്ക്, നിതീഷ് റാണ, പഥും നിസങ്ക, അഭിഷേക് പോറല്‍ | 39.5 കോടി രൂപ |
| പഞ്ചാബ് കിങ്‌സ് | നെഹാല്‍ വധേര, മിച്ചല്‍ ഓവണ്‍, ലോക്കി ഫെര്‍ഗൂസണ്‍ | 18.6 കോടി രൂപ |
| രാജസ്ഥാന്‍ റോയല്‍സ് | ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍, തുഷാര്‍ ദേശ്പാണ്ഡെ, ആദം മില്‍നെ, ക്വേന മഫാക്ക | 27.05 കോടി രൂപ |
| ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് | ആവേശ് ഖാന്‍, ആന്റിച്ച് നോഷെ, വനിന്ദു ഹസരങ്ക | 47.45 കോടി രൂപ |
| ഗുജറാത്ത് ടൈറ്റന്‍സ് | ഷാരൂഖ് ഖാന്‍, ഇഷാന്ത് ശര്‍മ, ലൂക്ക് വുഡ്, കുൽവന്ത് ഖെജ്രോലിയ | 8.75 കോടി രൂപ |
English Summary
The list of players released by franchises ahead of the IPL 2027 auction has been announced. Chennai Super Kings released MS Dhoni following his IPL retirement, while Sunrisers Hyderabad let go of Travis Head after he opted out for workload management. Mumbai Indians parted ways with Trent Boult and Deepak Chahar, and defending champions Royal Challengers Bengaluru released players including Jacob Bethell and Richard Gleeson. Other notable releases include Mitchell Starc from Delhi Capitals, Shimron Hetmyer from Rajasthan Royals, and Wanindu Hasaranga from Lucknow Super Giants.