AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

VD Satheesan: ശബരിമലയിൽ തിരുപ്പതി മോഡൽ മെഗാ പ്രൊജക്റ്റ് നടപ്പിലാക്കും; മുഖ്യമന്ത്രി

ശബരിമലയിൽ എത്തുന്ന തീർത്ഥാടകർക്ക് ഒരുവിധത്തിലും ഉള്ള പ്രയാസങ്ങൾ ഇല്ലാതെ എല്ലാവിധ ആധുനിക സൗകര്യങ്ങളും ഒരുക്കി ശബരിമലയിലും അവിടേക്ക് എത്തുന്ന മറ്റു വഴികളിലും എല്ലാവിധ സൗകര്യങ്ങളും സജ്ജമാക്കാനുള്ള നടപടികൾ ആരംഭിക്കും എന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. ഈ വർഷത്തെ മണ്ഡലകാലം കഴിഞ്ഞാൽ ഉടനെ തന്നെ ഇതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും യോഗം വിളിച്ചുചേർക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.....

VD Satheesan: ശബരിമലയിൽ തിരുപ്പതി മോഡൽ മെഗാ പ്രൊജക്റ്റ് നടപ്പിലാക്കും; മുഖ്യമന്ത്രി
Vd Satheesan, SabarimalaImage Credit source: PTI Photos
Ashli C
Ashli C | Published: 17 Nov 2026 | 06:06 PM

കൊച്ചി: ശബരിമലയെ തിരുപ്പതി ക്ഷേത്രത്തിന്റെ മാതൃകയിൽ എല്ലാവിധ ആധുനിക സൗകര്യങ്ങളും സജ്ജീകരിച്ചുകൊണ്ട് പ്രൊഫഷണൽ ആയ കേന്ദ്രമാക്കി മാറ്റാനുള്ള പദ്ധതികൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ശബരിമലയിൽ എത്തുന്ന തീർത്ഥാടകർക്ക് ഒരുവിധത്തിലും ഉള്ള പ്രയാസങ്ങൾ ഇല്ലാതെ എല്ലാവിധ ആധുനിക സൗകര്യങ്ങളും ഒരുക്കി ശബരിമലയിലും അവിടേക്ക് എത്തുന്ന മറ്റു വഴികളിലും എല്ലാവിധ സൗകര്യങ്ങളും സജ്ജമാക്കാനുള്ള നടപടികൾ ആരംഭിക്കും എന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്.

ഈ വർഷത്തെ മണ്ഡലകാലം കഴിഞ്ഞാൽ ഉടനെ തന്നെ ഇതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും യോഗം വിളിച്ചുചേർക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അടുത്ത മണ്ഡലകാലം ആരംഭിക്കുന്നതിനു മുന്നോടിയായി തന്നെ നല്ലൊരു ശതമാനം നിർമ്മാണം പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് കരുതുന്നത് എന്ന് മുഖ്യമന്ത്രി പറയുന്നു.

ALSO READ:ഭക്ഷണത്തിൽ പോലും വിഷം ചേർക്കാൻ മടിക്കാത്തവരുണ്ട്, ശബരിമലയിൽ പ്രതിസന്ധി സൃഷ്ടിക്കാൻ ശ്രമം : മന്ത്രി കെ. മുരളീധരൻ

പില്‍ഗ്രീം ടൂറിസം വികസിപ്പിക്കാൻ പദ്ധതിയിടുന്നതായും മുഖ്യമന്ത്രി…

ഇത്തരത്തിൽ എല്ലാവിധ സൗകര്യങ്ങളും ഒരുക്കി കഴിഞ്ഞാൽ ഇപ്പോൾ വരുന്ന തീർത്ഥാടകരെക്കാൾ 50 ശതമാനം അധികം തീർത്ഥാടകർ ശബരിമലയിൽ എത്തിച്ചേരുമെന്നാണ് പ്രതീക്ഷ എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഇതോടെ തീർത്ഥാടകർ ശബരിമല സന്ദർശിച്ചു ഉടൻ മടങ്ങാതെ അവിടെ തങ്ങി ചുറ്റുവട്ടമുള്ള മറ്റു ക്ഷേത്രങ്ങളും കൂടി സന്ദർശിക്കുന്ന രീതിയിൽ പില്‍ഗ്രീം ടൂറിസം വികസിപ്പിക്കാൻ പദ്ധതിയിടുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഇത് നടപ്പിലാക്കുന്നതോടെ സർക്കാറിന് മാത്രമല്ല പ്രാദേശിക മേഖലയ്ക്കും നല്ല സാമ്പത്തിക നേട്ടം ഉണ്ടാകുമെന്നാണ് മുഖ്യമന്ത്രിയുടെ നിരീക്ഷണം. ശബരിമല വികസന പദ്ധതിക്ക് സിയാലിന്റെ പൂർണ്ണ പിന്തുണ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ENGLISH SUMMARY

Chief Minister V.D. Satheesan announced the launch of initiatives to transform Sabarimala into a professionally managed center, modeled after the Tirupati temple and equipped with comprehensive modern amenities. The Chief Minister clarified that steps will be taken to ensure that pilgrims visiting Sabarimala face no hardships; this includes providing modern facilities at the shrine itself as well as along the various routes leading to it.

Follow Us