Sanju Samson: വാര്‍ണറെ വീഴ്ത്താന്‍ സഞ്ജുവും, രാഹുലും; ആ നേട്ടം ആരു സ്വന്തമാക്കും?
IPL 2026 DC vs CSK 48th Match Expected Milestones: ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടിയ താരങ്ങളില്‍ ആറാം സ്ഥാനം സ്വന്തമാക്കാന്‍ ലക്ഷ്യമിട്ട് സഞ്ജു സാംസണും, കെഎല്‍ രാഹുലും ഇന്ന് ഇറങ്ങുന്നു. വാര്‍ണറെ മറികടന്ന് ആറാമതെത്താന്‍ സഞ്ജുവിന് മൂന്ന് സിക്‌സുകള്‍ മതി.
IPL Most sixes milestone, 5-5-2026: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടിയ താരങ്ങളില്‍ ആറാം സ്ഥാനം സ്വന്തമാക്കാന്‍ ലക്ഷ്യമിട്ട് സഞ്ജു സാംസണും, കെഎല്‍ രാഹുലും ഇന്ന് ഇറങ്ങുന്നു. ഡേവിഡ് വാര്‍ണറെ മറികടന്ന് ആറാമതെത്താന്‍ സഞ്ജുവിന് വെറും മൂന്ന് സിക്‌സുകള്‍ മതി. 236 സിക്‌സുകളാണ് വാര്‍ണര്‍ ഇതുവരെ നേടിയത്. സഞ്ജു നേടിയതാകട്ടെ 234 സിക്‌സുകളും. 181 ഇന്നിങ്‌സുകളില്‍ നിന്നാണ് സഞ്ജു 234 സിക്‌സുകള്‍ നേടിയത്. രണ്ട് സിക്‌സുകള്‍ നേടിയാല്‍ വാര്‍ണര്‍ക്കൊപ്പം ആറാം സ്ഥാനം പങ്കിടാം. വാര്‍ണറെ മറികടക്കാന്‍ അഞ്ച് സിക്‌സുകളാണ് രാഹുലിന് വേണ്ടത്. 145 ഇന്നിങ്‌സുകളില്‍ നിന്ന് താരം 232 സിക്‌സുകള്‍ നേടിയിട്ടുണ്ട്. 184 ഇന്നിങ്‌സുകളില്‍ നിന്നാണ് വാര്‍ണറിന്റെ നേട്ടം.
അഞ്ചാം സ്ഥാനത്തുള്ള എബി ഡി വില്ലിയേഴ്‌സ് 251 സിക്‌സുകള്‍ നേടിയിട്ടുണ്ട്. ഡിവില്ലിയേഴ്‌സിനെ മറികടക്കാന്‍ ഈ താരങ്ങള്‍ക്ക് ഇന്ന് സാധിക്കില്ലെങ്കിലും, ഈ സീസണിലോ, അടുത്ത സീസണിലോ ചിലപ്പോള്‍ സാധിച്ചേക്കാം. 357 സിക്‌സുകള്‍ നേടിയ ക്രിസ് ഗെയിലാണ് ഒന്നാമത്.
വെറും 141 ഇന്നിങ്‌സുകളില്‍ നിന്നാണ് ഗെയ്ല്‍ 357 സിക്‌സുകള്‍ അടിച്ചുകൂട്ടിയത്. അടുത്ത കാലത്തൊന്നും ഈ റെക്കോഡിന് ഇളക്കം തട്ടില്ല. 272 ഇന്നിങ്‌സുകളില്‍ നിന്ന് 317 സിക്‌സുകള്‍ നേടിയ രോഹിത് ശര്‍മയാണ് രണ്ടാമത്. 268 ഇന്നിങ്‌സുകളില്‍ നിന്ന് 306 സിക്‌സുകള്‍ നേടിയ വിരാട് കോലി മൂന്നാമതുണ്ട്. നാലാമതുള്ള എംഎസ് ധോണി 242 ഇന്നിങ്‌സുകളില്‍ നിന്ന് 264 സിക്‌സുകള്‍ പറത്തി. ആന്ദ്രെ റസല്‍, കീറോണ്‍ പൊള്ളാര്‍ഡ് എന്നിവരാണ് ടോപ് 10-ലെ മറ്റ് താരങ്ങള്‍.




Also Read: Rajasthan Royals: രാജസ്ഥാന്‍ റോയല്‍സിന് ഇനി പുതിയ ഉടമസ്ഥര്‍; 15,600 കോടിയുടെ ഇടപാട്
ഈ സീസണില്‍
ഈ സീസണില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടിയവരില്‍ രാഹുല്‍ മൂന്നാമതാണ്. ഒമ്പത് സിക്‌സുകളാണ് താരം ഇതുവരെ നേടിയത്. ആറു സിക്‌സുകള്‍ നേടിയ സഞ്ജു സാംസണ്‍ 28-ാമതാണ്. 12 സിക്‌സുകള്‍ അടിച്ചുകൂട്ടിയ വൈഭവ് സൂര്യവംശിയാണ് ഒന്നാമത്.
ഓറഞ്ച് ക്യാപ്
ഓറഞ്ച് ക്യാപിനുള്ള പോരാട്ടത്തില്‍ രണ്ടാമതാണ് രാഹുല്‍. ഒമ്പത് ഇന്നിങ്‌സുകളില്‍ നിന്ന് ഇതുവരെ 433 റണ്‍സ് നേടി. 315 റണ്‍സുകള്‍ നേടിയ സഞ്ജു 14-ാമതാണ്. 440 റണ്‍സ് അടിച്ചുകൂട്ടിയ അഭിഷേക് ശര്‍മയാണ് മുന്നില്‍.
ഡല്‍ഹി-ചെന്നൈ പോരാട്ടം
അതേസമയം, ഇന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സും, ഡല്‍ഹി ക്യാപിറ്റല്‍സും ഏറ്റുമുട്ടും. വൈകിട്ട് 7.30-ന് ഡല്‍ഹി അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് മത്സരം. ഒമ്പത് മത്സരങ്ങളില്‍ നിന്ന് അഞ്ച് ജയങ്ങള്‍ നേടിയ ചെന്നൈ പോയിന്റ് ടേബിളില്‍ ആറാമതാണ്. ഒമ്പത് മത്സരങ്ങളില്‍ നിന്ന് നാലു വിജയങ്ങള്‍ നേടിയ ഡല്‍ഹി ഏഴാമതും.
ഗ്രൂപ്പ് ഘട്ടത്തില്‍ ആദ്യം ഏറ്റുമുട്ടിയപ്പോള്‍ ചെന്നൈ ഡല്‍ഹിയെ 23 റണ്‍സിന് തോല്‍പിച്ചിരുന്നു. ഏപ്രില്‍ 11-ന് നടന്ന ഈ മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത ഡല്‍ഹി രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സ് നേടി. ഡല്‍ഹിയുടെ പോരാട്ടം 89 റണ്‍സില്‍ അവസാനിച്ചു. സെഞ്ചുറി നേടിയ സഞ്ജു സാംസണായിരുന്നു കളിയിലെ താരം. സഞ്ജു പുറത്താകാതെ 56 പന്തില്‍ 115 റണ്‍സ് നേടി.
English Summary
Sanju Samson has a chance to become the sixth player to hit the most sixes in IPL history. If he hits three sixes in the CSK vs DC match today, May 5, Sanju can surpass David Warner and become the sixth player. If hits five sixes, KL Rahul can also become the sixth player. Who among the two players will achieve that feat today?