IPL 2027: സഞ്ജുവിനു വേണ്ടി ചെന്നൈ വിട്ടുകൊടുത്ത താരത്തെ രാജസ്ഥാന്‍ ഒഴിവാക്കുന്നു? ലക്ഷ്യം മുഹമ്മദ് ഷമി
Rajasthan Royals and LSG Eye Multi-Player Trade: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സില്‍ നിന്ന് മുഹമ്മദ് ഷമിയെ സ്വന്തമാക്കാന്‍ കരുനീക്കങ്ങളുമായി രാജസ്ഥാന്‍ റോയല്‍സ്. സാം കറനെ ലഖ്‌നൗവിന് വിട്ടുകൊടുത്ത് പകരം ഷമിയെ സ്വന്തമാക്കുന്നതിനുള്ള ട്രേഡ് സാധ്യതകളാണ് രാജസ്ഥാന്‍ പരിശോധിക്കുന്നത്. ഇരുഫ്രാഞ്ചെസികളും തമ്മില്‍ ചര്‍ച്ചകള്‍ തുടരുകയാണ്.

Mohammed Shami IPL Trade
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സില്‍ നിന്ന് മുഹമ്മദ് ഷമിയെ സ്വന്തമാക്കാന്‍ കരുനീക്കങ്ങളുമായി രാജസ്ഥാന്‍ റോയല്‍സ്. സാം കറനെ ലഖ്‌നൗവിന് വിട്ടുകൊടുത്ത് പകരം ഷമിയെ സ്വന്തമാക്കുന്നതിനുള്ള ട്രേഡ് സാധ്യതകളാണ് രാജസ്ഥാന്‍ പരിശോധിക്കുന്നത്. ഇരുഫ്രാഞ്ചെസികളും തമ്മില്‍ ചര്‍ച്ചകള്‍ തുടരുകയാണ്. കഴിഞ്ഞ വര്‍ഷം ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ നിന്ന് രവീന്ദ്ര ജഡേജയെയും, സാം കറനെയും സ്വന്തമാക്കിയാണ് രാജസ്ഥാന്‍ സഞ്ജു സാംസണെ വിട്ടുകൊടുത്തത്. എന്നാല്‍ പരിക്ക് മൂലം സാം കറന് കഴിഞ്ഞ സീസണില്‍ കളിക്കാന്‍ സാധിച്ചിരുന്നില്ല. കറനെ ലഖ്‌നൗവിന് കൈമാറി പകരം ഷമിയെ സ്വന്തമാക്കുകയാണ് രാജസ്ഥാന്റെ മാസ്റ്റര്‍പ്ലാന്‍.
ഷമിയോടും, കറനോടും ഫ്രാഞ്ചെസികള്‍ ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ട്. പ്രാഥമിക ചര്‍ച്ചകള്‍ മാത്രമാണ് പൂര്‍ത്തിയായത്. സാം കറന് വേണ്ടി ഷമിക്ക് പുറമെ എം സിദ്ധാര്‍ത്ഥിനെയും ലഖ്‌നൗ വിട്ടുകൊടുക്കാനാണ് സാധ്യത. 75 ലക്ഷം രൂപയ്ത്താണ് സിദ്ധാര്‍ത്ഥിനെ ലഖ്‌നൗ ടീമിലെത്തിച്ചത്. ഒമ്പത് മത്സരങ്ങളില്‍ കളിച്ച താരം ഒമ്പത് വിക്കറ്റുകളും നേടി.
റോയല്‍സിന് അതൃപ്തി
കഴിഞ്ഞ വര്‍ഷം പരിക്ക് മൂലം ഐപിഎല്ലില്‍ നിന്ന് വിട്ടുനിന്ന സാം കറന്‍ ഇംഗ്ലണ്ടില്‍ കൗണ്ടി ക്രിക്കറ്റ് കളിച്ചിരുന്നു. ഇതില്‍ രാജസ്ഥാന്‍ റോയല്‍സിന് കടുത്ത അതൃപ്തിയുണ്ടായിരുന്നു. കറന്റെ ഈ നീക്കത്തെ വിമര്‍ശിച്ച് മുഖ്യപരിശീലകന്‍ കുമാര്‍ സംഗക്കാര രംഗത്തെത്തുകയും ചെയ്തു. 2.4 കോടി രൂപയ്ക്കാണ് ചെന്നൈ കറനെ സ്വന്തമാക്കിയത്. ഇതേ തുകയ്ക്കാണ് താരത്തെ റോയല്‍സിലേക്ക് കൈമാറിയതും.
എനന്നാല്‍ പുതിയ ട്രേഡ് നീക്കത്തില്‍ പ്രതിഫലത്തുകയില്‍ മാറ്റം വരുത്തണമെന്ന് കറന്‍ ആവശ്യപ്പെട്ടതായാണ് വിവരമെന്ന് ക്രിക്ക്ബസ് റിപ്പോര്‍ട്ട് ചെയ്തു. ചര്‍ച്ചകള്‍ നീണ്ടുപോകുന്നതിന്റെ കാരണം ഇതാണെന്ന് കരുതുന്നു. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ക്രിക്കറ്റ് ഡയറക്ടറായ ടോം മൂഡിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന താരമാണ് കറന്‍. ട്രേഡ് നീക്കത്തിന് പിന്നില്‍ ഈ അടുപ്പവും കാരണമായിട്ടുണ്ടാകാം. മുമ്പ് ഓവൽ ഇൻവിൻസിബിൾസ്, ഡെസേർട്ട് വൈപ്പേഴ്സ് എന്നീ ടീമുകളിൽ ടോം മൂഡിക്ക് കീഴിൽ സാം കറന്‍ കളിച്ചിട്ടുണ്ട്.
നേരത്തെ രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് യശ്വസി ജയ്‌സ്വാളിനെ കൈമാറുന്നതുമായി ബന്ധപ്പെട്ട് നേരത്തെ ഇരുഫ്രാഞ്ചെസികളും ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ചര്‍ച്ചകള്‍ നടന്നെങ്കിലും ജയ്‌സ്വാളിന്റെ ട്രേഡ് നീക്കത്തില്‍ ധാരണയിലെത്താന്‍ ഇരുഫ്രാഞ്ചെസികള്‍ക്കും കഴിഞ്ഞില്ല.
English Summary
Rajasthan Royals and Lucknow Super Giants are negotiating a multi-player IPL trade involving Mohammed Shami and Sam Curran. LSG spinner Manimaran Siddharth is also part of the proposed deal to join the Royals. However, Curran’s demand for a revised fee is currently holding up the negotiations. Both franchises have also discussed trading Yashasvi Jaiswal, though no agreement has been reached yet.