Arshdeep Singh: എറിയുന്നതെല്ലാം എക്‌സ്ട്രാസ്; അര്‍ഹിച്ച വിക്കറ്റും നഷ്ടമായി; അര്‍ഷ്ദീപിന് കഷ്ടകാലമോ?

Arshdeep Singh's setbacks in PBKS vs GT IPL 2026: ഗുജറാത്ത് ടൈറ്റന്‍സിനെതിരെ നടന്ന മത്സരം പഞ്ചാബ് കിങ്‌സ് താരമായ അര്‍ഷ്ദീപ് സിങ് മറക്കാന്‍ ആഗ്രഹിക്കുന്നുണ്ടാകാം. ഒന്നല്ല, പലതാണ് കാരണങ്ങള്‍. പതിവില്‍ നിന്നും വ്യത്യസ്തമായി ലക്ഷ്യം തെറ്റുന്ന അര്‍ഷ്ദീപിനെയാണ് മൊഹാലി സ്റ്റേഡിയം പലവട്ടം സാക്ഷ്യം വഹിച്ചത്.

Arshdeep Singh: എറിയുന്നതെല്ലാം എക്‌സ്ട്രാസ്; അര്‍ഹിച്ച വിക്കറ്റും നഷ്ടമായി; അര്‍ഷ്ദീപിന് കഷ്ടകാലമോ?

Arshdeep Singh

Published: 

01 Apr 2026 | 03:17 PM

മൊഹാലിയില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ നടന്ന പോരാട്ടത്തില്‍ തന്റെ ടീം വിജയിച്ചെങ്കിലും, പഞ്ചാബ് കിങ്‌സ് താരമായ അര്‍ഷ്ദീപ് സിങ് ആ മത്സരം മറക്കാന്‍ ആഗ്രഹിക്കുന്നുണ്ടാകാം. ഒന്നല്ല, പലതാണ് കാരണങ്ങള്‍. പതിവില്‍ നിന്നും വ്യത്യസ്തമായി ലക്ഷ്യം തെറ്റുന്ന അര്‍ഷ്ദീപിനെയാണ് മൊഹാലി സ്റ്റേഡിയം പലവട്ടം സാക്ഷ്യം വഹിച്ചത്.

അവസാന ഓവര്‍ പൂര്‍ത്തിയാക്കാന്‍ 11 പന്തുകളാണ് അര്‍ഷ്ദീപിന് വേണ്ടിവന്നത്. അവസാന ഓവറില്‍ നാലു വൈഡും, ഒരു നോബോളുമാണ് അര്‍ഷ്ദീപ് എറിഞ്ഞത്. നാലോവര്‍ എറിഞ്ഞ താരം 42 റണ്‍സ് വഴങ്ങി. ഒരു വിക്കറ്റ് പോലും കിട്ടിയില്ല.

അര്‍ഹമായ വിക്കറ്റും നഷ്ടമായി

എക്‌സ്ട്രാസുകളുടെ പെരുമഴ മാത്രമല്ല, ക്രിക്കറ്റില്‍ അപൂര്‍വമായ മറ്റൊരു നിര്‍ഭാഗ്യവും അര്‍ഷ്ദീപിനെ തേടിയെത്തി. അര്‍ഷ്ദീപ് എറിഞ്ഞ ഒരു പന്തില്‍ ഗുജറാത്ത് ബാറ്റര്‍ രാഹുല്‍ തെവാട്ടിയക്ക് പിഴച്ചിരുന്നു. ഷോട്ട് തേർഡ് മാനിനപ്പുറത്തേക്ക് റാംപ് ചെയ്യാനായിരുന്നു തെവാട്ടിയയുടെ ശ്രമം.

Also Read: Shreyas Iyer: ശ്രേയസ് അയ്യര്‍ക്ക് അര്‍ഷ്ദീപ് പണി കൊടുത്തു; 12 ലക്ഷം രൂപ പോകും; കാരണം ഇതാണ്‌

എന്നാല്‍ പന്ത് കൃത്യമായി കണക്ട് ചെയ്യുന്നതില്‍ തെവാട്ടിയ പരാജയപ്പെട്ടു. തുടര്‍ന്ന് അലക്ഷ്യമായി വായുവില്‍ പറന്നുയര്‍ന്ന പന്ത് തേർഡ് മാനിലുള്ള വൈശാഖ് വിജയകുമാറിന്റെ കൈകളിലാണ് വീണത്. എന്നാല്‍ ആ പന്ത് വൈഡോ, നോബോളോ അല്ലാതിരുന്നിട്ട് പോലും അമ്പയര്‍ വിക്കറ്റ് അനുവദിച്ചില്ല. മാത്രമല്ല, ഫ്രീ ഹിറ്റ് അനുവദിക്കുകയും ചെയ്തു.

ഒരു ഓവറില്‍ രണ്ടില്‍ കൂടുതല്‍ ബൗണ്‍സറുകള്‍ എറിയാനാകില്ലെന്നതാണ് ഇവിടെ അര്‍ഷ്ദീപിന് തിരിച്ചടിയായത്. അര്‍ഷ്ദീപിന്റെ ബൗണ്‍സറിലായിരുന്നു തെവാട്ടിയക്ക് തെറ്റിയത്. എന്നാല്‍ ആ പന്തിന് മുമ്പ് രണ്ട് ബൗണ്‍സറുകള്‍ താരം എറിഞ്ഞിരുന്നതിനാല്‍ തെവാട്ടിയ രക്ഷപ്പെടുകയായിരുന്നു.

പക്ഷേ, ഭാഗ്യമുണ്ട്‌

എന്തായാലും, മത്സരം പഞ്ചാബ് ജയിച്ചതില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നത് അര്‍ഷ്ദീപ് ആകാം. ഒരുപക്ഷേ, തോറ്റിരുന്നെങ്കില്‍ അവസാന ഓവറില്‍ എറിഞ്ഞ എക്‌സ്ട്രാസിന്റെ പേരില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ വിമര്‍ശിക്കപ്പെടുക അര്‍ഷ്ദീപ് ആയിരുന്നിരിക്കാം.

Follow Us
രഞ്ജിത്ത് ജഡ്ജിന് മുൻപിൽ പറഞ്ഞത് എന്ത്?
പ്രധാനമന്ത്രി മാത്രമല്ല, തരൂരും ചെണ്ടകൊട്ടി
പാരാസെയിലിംഗിനിടെ കേബിള്‍ പൊട്ടി വിനോദസഞ്ചാരി കടലില്‍ വീണു; പിന്നാലെ രക്ഷപ്പെടുത്തി; സംഭവം ഗോവയില്‍
വൃത്തിയുമില്ല, വെടിപ്പുമില്ല; തെലങ്കാനയിലെ ഒരു ഐസ് കാന്‍ഡി യൂണിറ്റിലെ കാഴ്ച; ഒരാള്‍ അറസ്റ്റില്‍