AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Shreyas Iyer: ശ്രേയസ് അയ്യര്‍ക്ക് അര്‍ഷ്ദീപ് പണി കൊടുത്തു; 12 ലക്ഷം രൂപ പോകും; കാരണം ഇതാണ്‌

Shreyas Iyer fined Rs 12 lakh for slow-over rate: ശ്രേയസ് അയ്യര്‍ക്ക് 12 ലക്ഷം രൂപ പിഴ ചുമത്തി. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ നടന്ന കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരിലാണ് ശ്രേയസിനെതിരെ നടപടി സ്വീകരിച്ചത്. ഐപിഎല്‍ കോഡ് ഓഫ് കണ്ടക്ടിലെ ആര്‍ട്ടിക്കിള്‍ 2.2 പ്രകാരമാണ് നടപടി. അർഷ്ദീപ് സിംഗ് എറിഞ്ഞ അവസാന ഓവറാണ് സ്ലോ ഓവർ നിരക്കിന് പിന്നിലെ വലിയ കാരണം.

Shreyas Iyer: ശ്രേയസ് അയ്യര്‍ക്ക് അര്‍ഷ്ദീപ് പണി കൊടുത്തു; 12 ലക്ഷം രൂപ പോകും; കാരണം ഇതാണ്‌
Shreyas IyerImage Credit source: PTI
Jayadevan AM
Jayadevan AM | Edited By: Jenish Thomas | Updated On: 21 Apr 2026 | 02:23 PM

മൊഹാലി: പഞ്ചാബ് കിങ്‌സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്ക് 12 ലക്ഷം രൂപ പിഴ ചുമത്തി ഇന്ത്യൻ പ്രമീയർ ലീഗ്. കഴിഞ്ഞ ദിവസം ഗുജറാത്ത് ടൈറ്റന്‍സിനെതിരെ നടന്ന മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരിലാണ് ശ്രേയസ് അയ്യർക്കെതിരെ പിഴ നടപടി സ്വീകരിച്ചത്. ഐപിഎല്‍ കോഡ് ഓഫ് കണ്ടക്ടിലെ ആര്‍ട്ടിക്കിള്‍ 2.2 പ്രകാരമാണ് നടപടി. ഈ നടപടിക്ക് കാരം ഇന്ത്യൻ പേസർ അർഷ്ദീപ് സിംഗ് എറിഞ്ഞ അവസാന ഓവറാണ്. അവസാന ഓവറിൽ 11 പന്തുകൾ എറിഞ്ഞാണ് അർഷ്ദീപ് സ്ലോ ഓവർ നിരക്കിന് വഴിവെച്ചത്.

അർഷ്ദീപ് എറിഞ്ഞ അവസാന ഓവറില്‍ നാലു വൈഡും, ഒരു നോബോളും വഴങ്ങി 11 പന്തുകളാണ് എറിഞ്ഞത്. ഏതാണ്ട് രണ്ട് ഓവർ എറിയുന്നതിനു വേണ്ട സമയമാണ് ഈ ഒറ്റ ഓവറില്‍ പോയത്. ഇത് ടീമിനെ കുറഞ്ഞ ഓവര്‍ നിരക്കിലേക്കും നയിച്ചു. പിഴ ലഭിച്ചെങ്കിലും മത്സരത്തിൽ പഞ്ചാബ് ഗുജറാത്ത് ടൈറ്റൻസിനെ തോൽപ്പിച്ചിരുന്നു.

Also Read: IPL 2026: ഇവനോ സഞ്ജുവിന് പകരക്കാരന്‍? ഒരു സിക്‌സ് പോലുമില്ല; ഗില്ലിനെ എയറിലാക്കി ആരാധകര്‍

മത്സരത്തില്‍ സംഭവിച്ചത്‌

അര്‍ഷ്ദീപ് എക്‌സ്ട്രാസ് വാരികൂട്ടിയെങ്കിലും, മത്സരത്തില്‍ പഞ്ചാബ് വിജയിച്ചു. അഞ്ചു പന്തുകള്‍ ബാക്കിനില്‍ക്കെ മൂന്ന് വിക്കറ്റിനായിരുന്നു പഞ്ചാബ് കിങ്സിൻ്റെ ജയം. പുറത്താകാതെ 44 പന്തില്‍ 72 റണ്‍സെടുത്ത ഓസ്ട്രേലിയൻ താരം കൂപ്പര്‍ കോണോലിയുടെ പ്രകടനമികവിലാണ് പഞ്ചാബ് 163 റണ്‍സ് വിജയലക്ഷ്യം മറികടന്നത്. കൂപ്പര്‍ കോണോലിക്ക് പുറമെ 24 പന്തില്‍ 37 റണ്‍സെടുത്ത ഓപ്പണർ പ്രഭ്‌സിമ്രാന്‍ സിങും പഞ്ചാബിനായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. അതേസമയം പഞ്ചാബിൻ്റെ മറ്റ് ബാറ്റര്‍മാര്‍ നിരാശപ്പെടുത്തി. ജിടിക്കായി പ്രസിദ്ധ് കൃഷ്ണ മൂന്ന് വിക്കറ്റുകൾ സ്വന്തമാക്കി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ആറ് വിക്കറ്റ് നഷ്ടത്തിൽ 162 റൺസെടുക്കുകയായിരുന്നു.  ഗുജറാത്ത് ബാറ്റര്‍മാരില്‍ ഒരാള്‍ പോലും അര്‍ധ ശതകം നേടാനായില്ല. 27 പന്തില്‍ 39 റണ്‍സെടുത്ത ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലാണ് ടൈറ്റൻസ് നിരയിലെ ടോപ് സ്‌കോറര്‍. പഞ്ചാബിനായി വിജയ്കുമാര്‍ വൈശാഖ് മൂന്നു വിക്കറ്റ് വീഴ്ത്തി. മൂന്നാം തീയതി വെള്ളിയാഴ്ചയാണ് പഞ്ചാബ് കിങ്സിൻ്റെ സീസണിലെ അടുത്ത മത്സരം. സഞ്ജു സാംസണിൻ്റെ ചെന്നൈ സൂപ്പർ കിങ്സാണ് എതിരാളി. ഗുജറാത്ത് ആകട്ടെ നാലാം തീയതി ശനിയാഴ്ച രാജസ്ഥാൻ റോയിൽസിന് അവരുടെ തട്ടകത്തിൽ നേരിടും.

Follow Us