Laxman Sivaramakrishnan: സഹോദരന്റെ സംസ്‌കാരച്ചടങ്ങുകള്‍ക്ക് പിന്നാലെ വിളിപ്പിച്ചു; ദുരനുഭവങ്ങള്‍ വെളിപ്പെടുത്തി ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍

Laxman Sivaramakrishnan Opens Up on Heartbreaking Ordeal : മുന്‍ താരം ലക്ഷ്മൺ ശിവരാമകൃഷ്ണൻ മറ്റൊരു ആരോപണവുമായി രംഗത്ത്. ജോലിയോട് കാണിച്ച അങ്ങേയറ്റത്തെ ആത്മാർത്ഥതയ്ക്ക് പകരമായി തനിക്ക് ലഭിച്ചത് ക്രൂരമായ അനുഭവങ്ങളായിരുന്നുവെന്ന് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ അദ്ദേഹം ആരോപിച്ചു.

Laxman Sivaramakrishnan: സഹോദരന്റെ സംസ്‌കാരച്ചടങ്ങുകള്‍ക്ക് പിന്നാലെ വിളിപ്പിച്ചു; ദുരനുഭവങ്ങള്‍ വെളിപ്പെടുത്തി ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍

ലക്ഷ്മൺ ശിവരാമകൃഷ്ണൻ

Published: 

22 May 2026 | 01:45 PM

ചെന്നൈ: വംശീയാധിക്ഷേപം ആരോപിച്ച്‌ ബിസിസിഐ കമന്ററി പാനലിൽ നിന്ന് വിരമിച്ചതിന് പിന്നാലെ, മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ലക്ഷ്മൺ ശിവരാമകൃഷ്ണൻ മറ്റൊരു ആരോപണവുമായി രംഗത്ത്. ജോലിയോട് കാണിച്ച അങ്ങേയറ്റത്തെ ആത്മാർത്ഥതയ്ക്ക് പകരമായി തനിക്ക് ലഭിച്ചത് ക്രൂരമായ അനുഭവങ്ങളായിരുന്നുവെന്ന് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ അദ്ദേഹം ആരോപിച്ചു. തന്റെ മൂത്ത സഹോദരൻ മരണപ്പെട്ട് മണിക്കൂറുകൾക്കകം, സംസ്കാരച്ചടങ്ങുകൾ കഴിഞ്ഞയുടൻ തന്നെ ബിസിസിഐയുടെ അന്നത്തെ ബ്രോഡ്കാസ്റ്റിംഗ് ഡയറക്ടർ നിർബന്ധിച്ച് ജോലിക്ക് നിയോഗിച്ചുവെന്നാണ് ശിവരാമകൃഷ്ണന്റെ ആരോപണം.

“ഏതാനും വർഷങ്ങൾക്ക് മുമ്പ് എന്റെ മൂത്ത സഹോദരൻ അന്തരിച്ചു. വൈകുന്നേരത്തോടെ സംസ്കാരച്ചടങ്ങുകൾ പൂർത്തിയാക്കി. അത് കഴിഞ്ഞ് മിനിറ്റുകൾക്കകം ബിസിസിഐയുടെ ബ്രോഡ്കാസ്റ്റിംഗ് ഡയറക്ടർ എന്നെ വിളിച്ച് പറഞ്ഞു: ‘ഇപ്പോൾ സംസ്കാരം കഴിഞ്ഞ സ്ഥിതിക്ക്, നാളെ രാവിലെ മൊഹാലിയിൽ നടക്കുന്ന ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് മത്സരത്തിൽ കമന്ററി പറയാൻ നിങ്ങൾക്ക് ഫ്ലൈറ്റ് കയറാമോ?’. ഞാൻ പോയി,” ശിവരാമകൃഷ്ണൻ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ കുറിച്ചു.

തന്റെ വേദനങ്ങള്‍ മറച്ചുവെച്ചാണ് താന്‍ പോയത്. പിന്നീട് പൂനെയിൽ കമന്ററി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് അമ്മ അന്തരിക്കുന്നത്. ഇത്രയൊക്കെ ചെയ്തിട്ടും ഇത്രയൊക്കെ ചെയ്തിട്ടും തനിക്ക് കുറേ അനുഭവിക്കേണ്ടി വന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലക്ഷ്മൺ ശിവരാമകൃഷ്ണന്റെ ട്വീറ്റ്‌

തൊട്ടുപിന്നാലെ പങ്കുവെച്ച മറ്റൊരു പോസ്റ്റിൽ, താൻ ബിസിസിഐ. കമന്ററിയിൽ നിന്ന് വിരമിക്കാൻ കാരണം ഈ വ്യക്തിയാണെന്നും ശിവരാമകൃഷ്ണൻ ആരോപിച്ചു. എന്നാൽ ഈ വ്യക്തിയുടെ പേര് വെളിപ്പെടുത്താൻ അദ്ദേഹം തയ്യാറായില്ല.

Also Read: Sanju Samson: ഐപിഎല്‍ കഴിഞ്ഞതും സഞ്ജു പരിക്കിന്റെ പിടിയില്‍; അയര്‍ലന്‍ഡ് പര്യടനത്തില്‍ തിരിച്ചടിയോ?

അപ്രതീക്ഷിത വിരമിക്കല്‍

കഴിഞ്ഞ മാർച്ച് മാസം, ഐപിഎൽ 2026 സീസൺ ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് ശിവരാമകൃഷ്ണൻ ബിസിസിഐ കമന്ററി പാനലിൽ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. ഈ രംഗത്തേക്ക് പുതുതായി വന്നവർ തന്നെ മറികടന്നതിന് പിന്നിൽ വർണ്ണവിവേചനം’ ആണെന്ന് അന്ന് അദ്ദേഹം ആരോപിച്ചിരുന്നു. വിരമിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്നായി അദ്ദേഹം ആരോപിച്ചതും ഇതായിരുന്നു.

ലക്ഷ്മൺ ശിവരാമകൃഷ്ണൻ

1983 ഏപ്രില്‍ 28-ന് വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തിലാണ് താരം ടെസ്റ്റില്‍ അരങ്ങേറിയത്. 1986 ജനുവരി രണ്ടിന് ഓസ്‌ട്രേലിയക്കെതിരെയായികുന്നു അവസാന ടെസ്റ്റ് മത്സരം. ഏകദിനത്തിലെ ആദ്യ മത്സരം 1985 ഫെബ്രുവരി 20-ന് പാകിസ്ഥാനെതിരെയായിരുന്നു. 1987 ഒക്ടോബര്‍ 17-ന് സിംബാബ്‌വെയ്‌ക്കെതിരെയായിരുന്നു രാജ്യാന്തര ക്രിക്കറ്റിലെ അവസാന മത്സരം.

ഇന്ത്യയ്ക്കായി ഒമ്പത് ടെസ്റ്റ് മത്സരങ്ങളും, 16 ഏകദിനങ്ങളും കളിച്ചു. ഒമ്പത് ടെസ്റ്റില്‍ നിന്ന് 26 വിക്കറ്റുകള്‍ വീഴ്ത്തി. ഏകദിനങ്ങളില്‍ നിന്ന് 15 വിക്കറ്റുകള്‍ സ്വന്തമാക്കി. 76 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലും കളിച്ചു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ താരം 154 വിക്കറ്റുകള്‍ പിഴുതു. ലെഗ് സ്പിന്നറായിരുന്നു.

മദ്രാസ് ഇന്റർ-സ്കൂൾ ചാമ്പ്യൻഷിപ്പ് മത്സരത്തിൽ 2 റൺസിന് ഏഴു വിക്കറ്റുകള്‍ പിഴുതപ്പോളാണ് ശിവരാമകൃഷ്ണന്‍ ആദ്യം ശ്രദ്ധേയനാകുന്നത്. അന്ന് വെറും 12 വയസ് മാത്രമായിരുന്നു പ്രായം. 1980 ൽ രവി ശാസ്ത്രിയുടെ കീഴിൽ ശ്രീലങ്കയിൽ പര്യടനം നടത്തിയ അണ്ടർ 19 ഇന്ത്യൻ ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു അദ്ദേഹം. അന്ന് 15 വയസ് മാത്രമായിരുന്നു പ്രായം.

English Summary

Laxman Sivaramakrishnan shared another painful experience from his commentary days. BCCI director forced him to work right after his brother’s cremation. He previously retired before IPL 2026 due to alleged color discrimination. The former Indian spinner hid the official’s name but blamed him for his retirement.

Follow Us
കടല വെള്ളത്തിലിടാൻ മറന്നോ? വേറെ വഴിയുണ്ട്!
മഴക്കാലമല്ലേ... കുടിക്കുന്ന വെള്ളം എത്ര മിനിറ്റ് തിളപ്പിക്കണം
തേങ്ങ വാങ്ങുമ്പോൾ പറ്റിക്കപ്പെടാതിരിക്കാൻ ഇവ ശ്രദ്ധിക്കൂ
ഗ്യാസ്ട്രബിൾ അകറ്റാൻ ജീരകം കഴിക്കേണ്ടത് ഇങ്ങനെ
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്