അച്ഛന്റെ സുഹൃത്തെന്ന വ്യാജേന 14-കാരിയെ ബൈക്കിൽ കയറ്റി ചോക്ലേറ്റ് നൽകി പീഡിപ്പിച്ചു; പ്രതിക്ക് 13 വർഷം കഠിനതടവും പിഴയും
അഥവാ പ്രതി പിഴ ഒടുക്കിയിട്ടില്ലെങ്കിൽ മൂന്നുവർഷവും ഒൻപത് മാസവും അധികമായി ശിക്ഷ അനുഭവിക്കേണ്ടതായി വരും.പിഴത്തുകയും ലീഗൽ സർവീസ് അതോറിറ്റി നഷ്ടപരിഹാരവും അതിജീവിതയ്ക്ക് നൽകണമെന്നും കോടതി വിധിന്യായത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞവർഷം അതായത് 2025 ജനുവരി 24നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഇന്നേദിവസം പെൺകുട്ടി രാവിലെ...............
തിരുവനന്തപുരം: 14 കാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിക്ക് 13 വർഷം കഠിന തടവും പിഴയും. അനിയനോടൊപ്പം സ്കൂളിലേക്ക് പോവുകയായിരുന്ന പെൺകുട്ടിയെ അച്ഛന്റെ സുഹൃത്താണെന്ന വ്യാജേനയാണ് ഇയാൾ ബൈക്കിൽ കയറ്റി കൊണ്ടുപോയി ചോക്ലേറ്റ് നൽകി പീഡിപ്പിച്ചത്. സംഭവത്തിൽ പ്രതിക്ക് 13 വർഷം കഠിനതടവും നാൽപ്പതിനായിരം രൂപ പിഴയുമാണ് കോടതി വിധിച്ചത്. പത്തനംതിട്ട പന്തളം സ്വദേശിയായ സദ്ദാം ഹുസൈൻ അഥവാ കിച്ചാമണി എന്ന് വിളിപ്പേരുള്ള 35 വയസ്സുകാരനെയാണ് സംഭവത്തിനു പിന്നിൽ. അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ചു മീര ബിർള ആണ് തടവും പിഴയും നൽകി ശിക്ഷിച്ചത്.
അഥവാ പ്രതി പിഴ ഒടുക്കിയിട്ടില്ലെങ്കിൽ മൂന്നുവർഷവും ഒൻപത് മാസവും അധികമായി ശിക്ഷ അനുഭവിക്കേണ്ടതായി വരും.പിഴത്തുകയും ലീഗൽ സർവീസ് അതോറിറ്റി നഷ്ടപരിഹാരവും അതിജീവിതയ്ക്ക് നൽകണമെന്നും കോടതി വിധിന്യായത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞവർഷം അതായത് 2025 ജനുവരി 24നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഇന്നേദിവസം പെൺകുട്ടി രാവിലെ 7:45 ഓട തന്റെ അനിയനോടൊപ്പം സ്കൂളിലേക്ക് പോവുകയായിരുന്നു.
ALSO READ:നടിയെ ആക്രമിച്ച കേസ്: ജഡ്ജിക്കെതിരെ അതിജീവിതയുടെ അഭിഭാഷക ഹൈക്കോടതിയിൽ ഹർജി നൽകി
കുട്ടികളുടെ അടുത്തേക്ക് ബൈക്കിൽ എത്തിയ പ്രതി ഇവരുടെ അച്ഛന്റെ സുഹൃത്താണെന്ന് പറഞ്ഞ സ്വയം പരിചയപ്പെടുത്തുകയും സ്കൂളിൽ കൊണ്ട് ചെന്ന് ആക്കാമെന്ന് പറഞ്ഞ ബൈക്കിൽ തന്ത്രപൂർവം കയറ്റുകയും ആയിരുന്നു. തുടർന്ന് അനുജനെ പാതിവഴിയിൽ ഇറക്കിയ ശേഷം ചോക്ലേറ്റ് വാങ്ങി തരാം എന്ന് പറഞ്ഞ് ഇയാൾ പെൺകുട്ടിയെയും കുട്ടി ഒരു കടയിലേക്ക് പോയി അവിടെ നിന്നും ചോക്ലേറ്റ് വാങ്ങി നൽകി.
കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തുകയും…
ചോക്ലേറ്റ് നൽകിയശേഷം തിരികെ കൊണ്ടുവിടുന്നതിനിടയിൽ ഒരിടവഴിയിൽ നിർത്തിയാൽ പെൺകുട്ടിയോട് ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. പിന്നീട് തുറന്നു പറഞ്ഞ പുറത്ത് ആരോടെങ്കിലും ഈ വിവരം പറയുകയാണെങ്കിൽ കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തുകയും പിന്നീട് വഴിയിലെത്തി അനുജനേയും പെൺകുട്ടിയെയും ഒന്നിച്ച് ബൈക്കിൽ സ്കൂളിന് മുന്നിൽ നിർത്തുകയായിരുന്നു.
എന്നാൽ കുട്ടി ഈ സംഭവത്തിനുശേഷം ആകെ ഭയന്നു വീട്ടുകാരുടെ സമ്മതമില്ലാതെ ഒരാളുടെ ബൈക്കിനു പുറകിൽ കയറിയതിന്റെ പേരിൽ വീട്ടിൽ നിന്നും വഴക്ക് കിട്ടുമെന്ന് പേടിച്ച് കുട്ടി ആരോടും വിവരങ്ങളൊന്നും പറഞ്ഞില്ല. മാനസികമായി വല്ലാത്ത അവസ്ഥയിലായി. തുചർന്ന് കുട്ടിയുടെ സുഹൃത്ത് ചോദിച്ചപ്പോഴാണ് തനിക്ക് നേരിടേണ്ടി വന്ന അവസ്ഥയെക്കുറിച്ച് പെൺകുട്ടി ആ കുട്ടിയോട് തുറന്നു പറഞ്ഞത്.
കൂട്ടുകാരി ഉടനെ തന്നെ ആ വിവരം അധ്യാപകരെ അറിയിക്കുകയായിരുന്നു. ഇതോടെയാണ് വിവരം പുറത്തറിഞ്ഞത്. അതേസമയം സമാനമായ മറ്റൊരു കേസും ഇതേ കോടതിയിൽ പ്രതിക്കെതിരെ വിചാരണ നടക്കുന്നുണ്ട്.12-കാരിയെ അശ്ലീല ചിത്രങ്ങൾ കാണിച്ച് പീഡിപ്പിച്ച കേസിൽ കരുനാഗപ്പള്ളി കോടതി പ്രതിയെ നേരത്തെ ശിക്ഷിച്ചിട്ടിണ്ട്. ആ വിധി പകർപ്പും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയതായാണ് റിപ്പോർട്ട്.
ENGLISH SUMMARY
A man has been sentenced to 13 years of rigorous imprisonment and fined for the sexual assault of a 14-year-old girl. The victim was on her way to school with her younger brother when the perpetrator, falsely claiming to be a friend of her father, took her away on his motorcycle; he then gave her a chocolate and sexually assaulted her. The court has sentenced the accused to 13 years of rigorous imprisonment and imposed a fine of 40,000 rupees. The individual responsible is 35-year-old Saddam Hussain—also known by the nickname ‘Kichamani’—a native of Pandalam in Pathanamthitta.