AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Sanju Samson: ഐപിഎല്‍ കഴിഞ്ഞതും സഞ്ജു പരിക്കിന്റെ പിടിയില്‍; അയര്‍ലന്‍ഡ് പര്യടനത്തില്‍ തിരിച്ചടിയോ?

Sanju Samson Suffers Injury in IPL 2026: സഞ്ജു സാംസണ് അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പര നഷ്ടമാകുമോയെന്ന് ആശങ്ക. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തിനിടെയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് വിക്കറ്റ് കീപ്പറായ സഞ്ജുവിന് പരിക്കേറ്റത്. പരിക്കിനെ തുടര്‍ന്ന് സഞ്ജുവിന് കളം വിടേണ്ടി വന്നു.

Sanju Samson: ഐപിഎല്‍ കഴിഞ്ഞതും സഞ്ജു പരിക്കിന്റെ പിടിയില്‍; അയര്‍ലന്‍ഡ് പര്യടനത്തില്‍ തിരിച്ചടിയോ?
സഞ്ജു സാംസണ്‍ Image Credit source: PTI
Jayadevan AM
Jayadevan AM | Published: 22 May 2026 | 08:59 AM

Sanju Samson Injury News: ഐപിഎല്‍ 2026-ലെ അവസാന ലീഗ് മത്സരത്തില്‍ പരിക്കേറ്റതോടെ സഞ്ജു സാംസണ് അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പര നഷ്ടമാകുമോയെന്ന് ആശങ്ക. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തിനിടെയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് വിക്കറ്റ് കീപ്പറായ സഞ്ജുവിന് പരിക്കേറ്റത്. പരിക്കിനെ തുടര്‍ന്ന് സഞ്ജുവിന് കളം വിടേണ്ടി വന്നു. ഗുജറാത്ത് ഇന്നിങ്സിന്റെ രണ്ടാമത്തെ ഓവറിലായിരുന്നു സംഭവം. സ്പെൻസർ ജോൺസൺ എറിഞ്ഞ ഓവറിൽ ഗുജറാത്ത് ബാറ്റർ സായ് സുദർശനായിരുന്നു ക്രീസിൽ. ജോൺസൺ എറിഞ്ഞ പന്ത് ലെഗ് സൈഡിലേക്ക് വൈഡായി പോയപ്പോൾ, അത് ഡൈവ് ചെയ്ത് പിടിക്കാനുള്ള സഞ്ജുവിന്റെ ശ്രമമാണ് പരിക്കിൽ കലാശിച്ചത്. പന്ത് അദ്ദേഹത്തിന്റെ വിരലുകളിൽ ഇടിക്കുകയായിരുന്നു.

വേദനകൊണ്ട് അസ്വസ്ഥത പ്രകടിപ്പിച്ച സഞ്ജുവിനെ ഉടൻ തന്നെ ചെന്നൈ ടീമിന്റെ ഫിസിയോ വന്ന് പരിശോധിച്ചു. തുടർന്ന് കീപ്പിങ്‌ തുടരേണ്ടതില്ലെന്നും കളം വിടാനും തീരുമാനിക്കുകയായിരുന്നു. ഉർവിൽ പട്ടേലാണ് പിന്നീട് ചെന്നൈയ്ക്കായി വിക്കറ്റ് കീപ്പിങ് ചുമതല ഏറ്റെടുത്തത്. ഈ പരിക്കുമായാണ് സഞ്ജു ബാറ്റിങിന് ഇറങ്ങിയത്. മുഹമ്മദ് സിറാജ് എറിഞ്ഞ പന്തില്‍ താരം ഗോള്‍ഡന്‍ ഡക്കായി മടങ്ങി.

അയര്‍ലന്‍ഡ് പര്യടനം നഷ്ടമാകുമോ?

ഐപിഎല്ലിലെ അവസാന ലീഗ് മത്സരത്തില്‍ പരിക്കേറ്റതോടെ സഞ്ജുവിന് വരാനിരിക്കുന്ന അയര്‍ലന്‍ഡ് പര്യടനം നഷ്ടമാകുമോയെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. വിരലിനേറ്റ പരിക്ക് ചെറിയ ചതവ് മാത്രമാണെങ്കില്‍ ചുരുങ്ങിയ ദിവസത്തെ വിശ്രമം കൊണ്ട് താരത്തിന് തിരിച്ചെത്താനാകും. പരിക്കില്‍ നിന്ന് മുക്തനാകാന്‍ താരത്തിന് സമയവുമുണ്ടെന്നത് ആശ്വാസമാണ്. താരത്തിന്റെ പരിക്കുകള്‍ നിസാരമാണെന്നാണ് വിവരം. സഞ്ജു ബാറ്റ് ചെയ്യാനെത്തിയത് പരിക്ക് നിസാരമായതുകൊണ്ടാണെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.

Also Read: Sanju Samson: അനാവശ്യമായി സഞ്ജുവിനെ ചൊറിഞ്ഞു; ക്ലാസന്റെ പേജില്‍ ആരാധകരുടെ ‘പൊങ്കാല’

അയര്‍ലന്‍ഡ് പര്യടനത്തില്‍ ഇന്ത്യയ്ക്ക് രണ്ട് ടി20 മത്സരങ്ങളാണുള്ളത്. ജൂണ്‍ 26, 28 തീയതികളിലാണ് മത്സരം. ഐപിഎല്ലില്‍ മികവ് തെളിയിച്ച യുവതാരങ്ങളെ ഈ പരമ്പരയില്‍ ഉള്‍പ്പെടുത്തിയേക്കും. ക്യാപ്റ്റനായി പരിഗണിക്കുന്നവരില്‍ സഞ്ജുവും ഉണ്ടെന്നാണ് വിവരം.

കനത്ത ശിക്ഷ

അതേസമയം, സഞ്ജു അടക്കമുള്ള എല്ലാ ചെന്നൈ സൂപ്പര്‍ കിങ്‌സ് താരങ്ങള്‍ക്കും ഐപിഎല്‍ ഗവേണിങ് കൗണ്‍സില്‍ പിഴശിക്ഷ വിധിച്ചു. കുറഞ്ഞ ഓവര്‍ റേറ്റാണ് കാരണം. ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്‌വാദിന് 24 ലക്ഷം രൂപയാണ് പിഴ ചുമത്തിയത്. ഇമ്പാക്ട് പ്ലെയര്‍ അടക്കമുള്ള മറ്റ് ചെന്നൈ താരങ്ങള്‍ക്ക് ആറു ലക്ഷം രൂപ വീതം പിഴ ചുമത്തി. ഗുജറാത്തിനോട് 89 റണ്‍സിന് തോറ്റ ചെന്നൈയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ അവസാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പിഴശിക്ഷ ലഭിച്ചത്.

“അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ നടന്ന ടാറ്റ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2026-ലെ 66-ാം മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സ് നിശ്ചിത സമയത്തിനുള്ളിൽ ഓവറുകൾ പൂർത്തിയാക്കാത്തതിനെ തുടർന്ന് ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്‌വാദിന് പിഴ ചുമത്തി. മിനിമം ഓവർ റേറ്റ് ലംഘനങ്ങളുമായി ബന്ധപ്പെട്ട ഐപിഎല്ലിന്റെ പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.22 പ്രകാരം ഈ സീസണിൽ അദ്ദേഹത്തിന്റെ ടീം വരുത്തുന്ന രണ്ടാമത്തെ വീഴ്ചയാണ്. ഇംപാക്ട് പ്ലെയർ ഉൾപ്പെടെ പ്ലേയിങ് ഇലവനിലെ മറ്റ് അംഗങ്ങൾക്ക് 6 ലക്ഷം രൂപയോ അല്ലെങ്കിൽ അവരുടെ മാച്ച് ഫീയുടെ 25 ശതമാനമോ, ഇതിൽ ഏതാണോ കുറവ്, അത് പിഴയായി ഈടാക്കും”-ഐപിഎല്‍ പ്രസ്താവനയില്‍ അറിയിച്ചു.

English Summary

Sanju Samson suffered a finger injury during an IPL 2026 match against Gujarat Titans. The Chennai Super Kings wicketkeeper was forced to leave the field for medical attention. His injury has raised concerns about his participation in India’s upcoming tour of Ireland. His inclusion depends heavily on the upcoming medical scans and fitness reports.

Follow Us