AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

പരീക്ഷയെഴുതാൻ അനുമതിയില്ല, സസ്പെൻഷനിലായ കാലടി യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികൾക്ക് ഹൈക്കോടതിയിൽ തിരിച്ചടി

കാലടി സർവകലാശാലയിൽ സസ്പെൻഷൻ നടപടി നേരിടുന്ന വിദ്യാർത്ഥികൾക്ക് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി. സസ്പെൻഷനിൽ ആയ വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതുന്നതിന് കോടതി അനുമതി നിഷേധിച്ചു. ഇതുമായി ബന്ധപ്പെട്ട സിംഗിൾ ബെഞ്ച് ഉത്തരവ് ചട്ട വിരുദ്ധമാണെന്ന് ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. സസ്പെൻഡ് ചെയ്ത വിദ്യാർത്ഥികളെ പരീക്ഷയെഴുതാൻ അനുവദിക്കണമെന്ന ഉത്തരവിനെതിരെ...

പരീക്ഷയെഴുതാൻ അനുമതിയില്ല, സസ്പെൻഷനിലായ കാലടി യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികൾക്ക് ഹൈക്കോടതിയിൽ തിരിച്ചടി
Kerala High CourtImage Credit source: Social Media
Amal KV
Amal KV | Updated On: 03 Nov 2026 | 05:04 PM

കൊച്ചി: കാലടി സർവകലാശാലയിൽ സസ്പെൻഷൻ നടപടി നേരിടുന്ന വിദ്യാർത്ഥികൾക്ക് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി. സസ്പെൻഷനിൽ ആയ വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതുന്നതിന് കോടതി അനുമതി നിഷേധിച്ചു. ഇതുമായി ബന്ധപ്പെട്ട സിംഗിൾ ബെഞ്ച് ഉത്തരവ് ചട്ട വിരുദ്ധമാണെന്ന് ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. സസ്പെൻഡ് ചെയ്ത വിദ്യാർത്ഥികളെ പരീക്ഷയെഴുതാൻ അനുവദിക്കണമെന്ന ഉത്തരവിനെതിരെ കാലടി സർവകലാശാല നൽകിയ അപ്പീലിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധി പറഞ്ഞിരിക്കുന്നത്.

നിലവിൽ സസ്പെൻഷനിൽ ആയ 16 വിദ്യാർത്ഥികളിൽ പത്ത് പേരാണ് പരീക്ഷ എഴുതാൻ ഉള്ളത്. ഇവർക്ക് നാളെ മുതലാണ് പരീക്ഷ തുടങ്ങുക. കഴിഞ്ഞ രണ്ടുമാസത്തിലേറെയായി ഇവർ അച്ചടക്ക നടപടിയുടെ ഭാഗമായി സസ്പെൻഷനിൽ തുടരുകയാണ്. സസ്പെൻഷനിൽ ആയ വിദ്യാർത്ഥികൾ മാപ്പ് എഴുതി നൽകിയാൽ നടപടി പിൻവലിക്കുന്ന കാര്യം പരിഗണിക്കാം എന്നാണ് ഇന്നലെ ചേർന്ന സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിന്റെ തീരുമാനം വന്നത്. ഓഗസ്റ്റ് 23 ആം തീയതി നടത്തിയ സമരം അക്രമത്തിലേക്ക് നീങ്ങി എന്നും വൈസ് ചാൻസിലറുടെ പ്രതികാത്മക ശവകോശ യാത്ര നടത്തി എന്നുമാണ് വിഷയവുമായി ബന്ധപ്പെട്ട അന്വേഷണ സമിതി സിൻഡിക്കേറ്റിനു മുന്നിൽ റിപ്പോർട്ട് വച്ചത്.

Also Read: നടിയെ ആക്രമിച്ച കേസ്: ജഡ്ജിക്കെതിരെ അതിജീവിതയുടെ അഭിഭാഷക ഹൈക്കോടതിയിൽ ഹർജി നൽകി

എന്നാൽ മാപ്പ് എഴുതി നൽകി കീഴടങ്ങാൻ തയ്യാറാല്ല എന്നാണ് എസ്എഫ്ഐ പ്രവർത്തകരുടെ തീരുമാനം. നേരത്തെ ഈ വിഷയവുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോണിനെതിരെ മഹാരാജാസ് കോളേജിൽ എസ്എഫ്ഐയുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തിയിരുന്നു. വിദ്യാർഥികളുടെ സസ്പെൻഷൻ പിൻവലിക്കുക എന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് കോളേജ് കോൺവെക്കേഷൻ ചടങ്ങിനിടെ ഉണ്ടായ പ്രതിഷേധം വലിയ ചർച്ചകൾക്ക് വഴിവെക്കുകയും ചെയ്തു.

എന്നാൽ കാലടി സർവകലാശാലയിലെ എസ്എഫ്ഐയുടെ സമരത്തെ പ്രാകൃതം എന്ന് വിശേഷിപ്പിച്ച അതേ നിലപാടിൽ ഉറച്ചു നിൽക്കുകയാണ് മന്ത്രി ചെയ്തത്. കഴിഞ്ഞ ദിവസം മന്ത്രിക്ക് എതിരെ പ്രതിഷേധം നടത്തിയ കോളേജ് യൂണിയൻ ഭാരവാഹികളായ രണ്ട് പേരെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. കാലടി സർവകലാശാലയിലെ വിദ്യാർത്ഥികളുടെ സസ്പെൻഷൻ അകാരണമാണെന്നും എത്രയും വേഗം വിദ്യാർത്ഥികൾക്ക് എതിരെയുള്ള നടപടികൾ അവസാനിപ്പിച്ച് പരീക്ഷ എഴുതാൻ അവസരം നൽകണമെന്നും ആണ് എസ്എഫ്ഐയുടെ ആവശ്യം.

English Summary

Students facing suspension at Kalady University have suffered a setback in the High Court. The court denied permission for the suspended students to appear for examinations. The Division Bench pointed out that the earlier order by the Single Bench in this regard was contrary to the rules.

Follow Us