AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Priyansh Arya: ബൗണ്ടറി ലൈനിനരികെ മാര്‍ഷിന്റെ തകര്‍പ്പന്‍ ക്യാച്ച്; പ്രിയാന്‍ഷിന്റെ സെഞ്ചുറി മോഹം തകര്‍ന്നുടഞ്ഞു

Priyansh Arya 93 (37): പ്രിയാന്‍ഷ് ആര്യയ്ക്ക് സെഞ്ചുറി നഷ്ടം. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ 37 പന്തില്‍ 93 റണ്‍സാണ് പഞ്ചാബ് കിങ്‌സ് ഓപ്പണറായ ഈ 24-കാരന്‍ നേടിയത്. ഒമ്പത് സിക്‌സറുകളും, നാല് ഫോറുകളും അടങ്ങുന്നതായിരുന്നു പ്രകടനം. 251.35 ആയിരുന്നു സ്‌ട്രൈക്ക് റേറ്റ്.

Priyansh Arya: ബൗണ്ടറി ലൈനിനരികെ മാര്‍ഷിന്റെ തകര്‍പ്പന്‍ ക്യാച്ച്; പ്രിയാന്‍ഷിന്റെ സെഞ്ചുറി മോഹം തകര്‍ന്നുടഞ്ഞു
പ്രിയാൻഷ് ആര്യImage Credit source: PTI
Jayadevan AM
Jayadevan AM | Updated On: 19 Apr 2026 | 09:29 PM

PBKS vs LSG IPL 2026: മണിമാരന്‍ സിദ്ധാര്‍ത്ഥ് എറിഞ്ഞ പതിനാറാം ഓവറിലെ രണ്ടാം പന്ത്. 36 പന്തില്‍ 93 റണ്‍സുമായി പഞ്ചാബ് കിങ്‌സ് ഓപ്പണര്‍ പ്രിയാന്‍ഷ് ആര്യ ബാറ്റു ചെയ്യുന്നു. സിദ്ധാര്‍ത്ഥിന്റെ പന്തില്‍ സര്‍വശക്തിയുമെടുത്ത് പ്രിയാന്‍ഷിന്റെ പ്രഹരം. പക്ഷേ, ഷോട്ടിന് വേണ്ടത്ര ഉയരം ലഭിക്കുന്നില്ല. ഫ്ലാറ്റായി വന്ന പന്ത് തന്റെ തലയ്ക്ക് മുകളിൽ വെച്ച് ലോംഗ് ഓഫില്‍ മിച്ചല്‍ മാര്‍ഷ് കൈപ്പിടിയിലൊതുക്കുന്നു.

അതുവരെ ആവേശത്തിലായിരുന്ന മൊഹാലി സ്റ്റേഡിയം പൊടുന്നനെ നിശബ്ദതയിലേക്ക് വീണു. മത്സരം കണ്ട ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ആരാധകര്‍ പോലും പ്രിയാന്‍ഷിന്റെ സെഞ്ചുറി നഷ്ടത്തില്‍ ദുഃഖിച്ചിട്ടുണ്ടാകും. കാരണം കപ്പിനും ചുണ്ടിനും ഇടയിലായിരുന്നു 24കാരനായ പ്രിയാന്‍ഷിന് ഐപിഎല്ലിലെ രണ്ടാം സെഞ്ചുറി നഷ്ടമായത്.

തെല്ലൊന്ന് മാറിയിരുന്നെങ്കില്‍ സിക്‌സറാകേണ്ട പന്താണ് ബൗണ്ടറി ലൈനെന്ന ലക്ഷ്മണരേഖയില്‍ തൊടാതെ മിച്ചല്‍ മാര്‍ഷ് കൈപ്പിടിയിലൊതുക്കിയത്. അത് ഔട്ടാണോ, അതോ സിക്‌സറാണോയെന്ന സംശയം കുറച്ചു നിമിഷത്തേക്കെങ്കിലും മത്സരം കണ്ട എല്ലാവരിലുമുണ്ടായിരുന്നു. തുടര്‍ന്ന് നടന്ന വീഡിയോ പരിശോധനയിലാണ് മാര്‍ഷിന്റെ കാലുകള്‍ ബൗണ്ടറി ലൈനില്‍ തട്ടിയിട്ടില്ലെന്ന് സൈഡ് ഓണ്‍ റിപ്ലേകളില്‍ നിന്ന് വ്യക്തമായത്.

ഒടുവില്‍ 37 പന്തില്‍ 93 റണ്‍സുമായി പ്രിയാന്‍ഷ് പവലിയനിലേക്ക് മടങ്ങി. സെഞ്ചുറി നഷ്ടമായെങ്കിലും ലഖ്‌നൗ ബൗളര്‍മാരുടെ ‘പരിപ്പെടുക്കുന്ന’ പ്രകടനമാണ് പ്രിയാന്‍ഷ് പുറത്തെടുത്തത്. ഒമ്പത് സിക്‌സറുകളും, നാല് ഫോറുകളും അടങ്ങുന്നതായിരുന്നു പ്രകടനം. 251.35 സ്‌ട്രൈക്ക് റേറ്റിലാണ് ഈ യുവതാരം ലഖ്‌നൗ ബൗളര്‍മാരെ ഒരു കരുണയുമില്ലാതെ പ്രഹരിച്ചത്. കഴിഞ്ഞ വര്‍ഷം ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ 39 പന്തില്‍ പ്രിയാന്‍ഷ് സെഞ്ചുറി നേടിയിട്ടുണ്ട്.

Also Read: KKR vs RR: റിങ്കുവും, അനുകുലും പൊളിച്ചടുക്കി; കൊല്‍ക്കത്തയ്ക്ക് ആദ്യ ജയം

അശ്വിന്റെ പ്രവചനം കിറുകൃത്യം

” പന്ത് സിദ്ധാര്‍ത്ഥിന് നല്‍കൂ, അവന്‍ ഏതെങ്കിലുമൊരു ഇടംകൈയ്യന്‍ ബാറ്ററെ പുറത്താക്കും”-മുന്‍ താരം ആര്‍ അശ്വിന്‍ എക്‌സില്‍ കുറിച്ച വാക്കുകളാണിത്. ഈ ട്വീറ്റിന് തൊട്ടുപിന്നാലെയാണ് പ്രിയാന്‍ഷിനെ സിദ്ധാര്‍ത്ഥ് വീഴ്ത്തിയത്. ഇതോടെ അശ്വിന്റെ പ്രവചനത്തെ വാഴ്ത്തുകയാണ് ആരാധകര്‍. പ്രിയാന്‍ഷിനെ മാത്രമല്ല, മറ്റൊരു ഇടംകൈയ്യന്‍ ബാറ്ററായ നെഹാല്‍ വധേരയെ പുറത്താക്കിയതും സിദ്ധാര്‍ത്ഥായിരുന്നു.

Follow Us