Yashasvi Jaiswal : യശ്വസ്വി ജയ്സ്വാൾ രാജസ്ഥാൻ വിടുന്നതാണ് നല്ലത്, അല്ലെങ്കിൽ വൈഭവ് സൂര്യവംശിയുടെ നിഴലായി പോകും

Yashasvi Jaiswal IPL 2026 Performance : നിലവിലെ ഐപിഎൽ സീസണിൽ 15 മത്സരങ്ങളിൽ നിന്നും 426 റൺസാണ് രാജസ്ഥാൻ റോയൽസ് ഓപ്പണർ യശ്വസ്വി ജയ്സ്വാൾ നേടിട്ടുള്ളത്. എന്നാൽ വൈഭവ് സൂര്യവംശി സീസണിൽ കാഴ്ചവെച്ച ആത്ഭുതങ്ങൾ ജയ്സ്വാളിൻ്റെ പ്രകടനത്തിന്മേൽ ഒരു മറയായി മാറി.

Yashasvi Jaiswal : യശ്വസ്വി ജയ്സ്വാൾ രാജസ്ഥാൻ വിടുന്നതാണ് നല്ലത്, അല്ലെങ്കിൽ വൈഭവ് സൂര്യവംശിയുടെ നിഴലായി പോകും

Yashasvi Jaiswal, Vaibhav Sooryavanshi

Updated On: 

29 May 2026 | 12:15 AM

കഴിഞ്ഞ സീസൺ വരെ സഞ്ജു സാംസൺ കഴിഞ്ഞാൽ രാജസ്ഥാൻ റോയൽസിൽ കേട്ടുകൊണ്ടിരുന്ന പേരാണ് യശ്വസ്വി ജയ്സ്വാൾ. രാജസ്ഥാൻ റോയൽസിന് വേണ്ടി മികവ് പുലർത്തിയ താരത്തിന് പിന്നീട് ദേശീയ ടീമിൻ്റെ മൂന്ന് ഫോർമാറ്റിലും ഇടം കണ്ടെത്താൻ സാധിച്ചു. പ്രത്യേകിച്ച് ഇന്ത്യൻ സീനിയർ ടീമിൻ്റെ ടെസ്റ്റ് ഫോർമാറ്റിൽ യശ്വസ്വി ജയ്സ്വാളിനെ അല്ലാതെ മറ്റൊരു താരത്തെ കണ്ടെത്താൻ ബിസിസിഐക്ക് സാധിക്കില്ല. സഞ്ജു സാംസണിൻ്റെ ചെന്നൈ സൂപ്പർ കിങ്സിലേക്കുള്ള കൂടുമാറ്റം, ജയ്സ്വാളിന് ടീമിൽ കൂടുതൽ ശ്രദ്ധ ലഭിക്കാൻ ഇടയാക്കുമെന്ന് എല്ലാവരും കരുതി. പക്ഷേ രാജസ്ഥാൻ ഇന്ത്യൻ ദേശീയ ടീമിൻ്റെ ഭാവി വാഗ്ദാനമായി എത്തിച്ച കൗമാര താരം വൈഭവ് സൂര്യവംശി ജയ്സ്വാളിൻ്റെ കരിയറിനെ തന്നെ ഇല്ലാതാക്കുന്ന സ്ഥിതിയാണ് ഒരുക്കിയിരിക്കുന്നത്.

2023ലെ താരം ഇപ്പോൾ നിഴൽ മാത്രം

2023 ഐപിഎൽ സീസണിൽ 600 റൺസ് അടിച്ചു കൂട്ടി ഇന്ത്യൻ ടീമിലേക്കുള്ള വഴി ഒറ്റയ്ക്ക് വെട്ടിയതാണ് ജയ്സ്വാൾ. തുടർന്ന് ദേശീയ ടീമിൽ പ്രത്യേകിച്ച് ടെസ്റ്റിൽ ഓപ്പണിങ് സ്ഥാനം ജയ്സ്വാളിൻ്റെ പേരിലായി. ഇന്ത്യൻ ടീമിൻ്റെ ബാറ്റിങ് ലൈനപ്പിൽ നേരിട്ട ഇടകൈയ്യൻ ബാറ്റർമാരുടെ വരൾച്ചയ്ക്ക് തടയിട്ടത് ജയ്സ്വാൾ തന്നെയാണ്. എന്നാൽ ജയ്സ്വാളിൻ്റെ കരിയറിന്മേൽ കരിനിഴൽ വരുത്തിയിരിക്കുകയാണ് മറ്റൊരു ഇടംകൈയ്യൻ താരവും കൂടിയായ വൈഭവ് സൂര്യവംശി. ഇക്കാര്യം തന്നെയാണ് മുൻ ഇന്ത്യൻ താരം അമ്പട്ടി റായിഡുവും വ്യക്തമാക്കുന്നത്. ഇനിയും ജയ്സ്വാൾ രാജസ്ഥാനിൽ തന്നെ തുടർന്നാൽ പൂർണമായും സൂര്യവംശിയുടെ നിഴലായി മാറേണ്ടി വരുമെന്നാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സൂചിപ്പിക്കുന്നത്.

ALSO READ : Vaibhav Sooryavanshi: സെഞ്ചുറിക്ക് അരികില്‍ വീണ് വൈഭവ്; നഷ്ടപ്പെട്ടത് വമ്പന്‍ റെക്കോഡ്‌

ജയ്സ്വാൾ തൻ്റേതായ ഇടം കണ്ടെത്തണം

ജയ്സ്വാൾ തൻ്റെ കളിയിൽ മാറ്റം വരുത്തണം, കാരണം സൂര്യവംശിക്കൊപ്പം വെറുതെ ബാറ്റ് ചെയ്യാനോ അല്ലെങ്കിൽ നിഴലായി മാറാനോ ജയ്സ്വാളിനാകില്ല. അദ്ദേഹത്തിൻ്റേതായ രീതിയിൽ ജയ്സ്വാൾ ഒരു മികച്ച താരമാണ്. ജയ്സ്വാൾ ഇനി മറ്റൊരു ടീമിലേക്ക് മാറിയാൽ, അയാളുടേതായ ശൈലിയിൽ മത്സരങ്ങൾ ജയിക്കാൻ സാധിക്കും. ജയ്സ്വാളിന് തൻ്റേതായ ഒരു ഇടം വേണം. അല്ലെങ്കിൽ സൂര്യവംശി എന്നും മറ്റുള്ളവരുടെ പ്രകടനത്തെ വെറും നിഴലാക്കി മാറ്റുമെന്ന് അമ്പട്ടി റായിഡു ഇഎസ്പിഎൻ ക്രിക്ക് ഇൻഫോയോട് പറഞ്ഞു. ഒരു സീനിയർ താരത്തിനൊപ്പം ഓപ്പണിങ് ഇറങ്ങുന്നതാണ് ജയ്സ്വാളിൻ്റെ കരിയറിന് നല്ലത്. മുംബൈ ഇന്ത്യൻസാകും ജയ്സ്വാളിന് തൻ്റെ മികവ് കാഴ്ചവെക്കാൻ പറ്റിയ ഇടമെന്നും റായിഡു കൂട്ടിച്ചേർത്തു.

English Summary

Rajasthan Royals opener Yashasvi Jaiswal should leave his franchise and join other team next season. Otherwise he will overshadowed by Teenager Vaibhav Sooryavanshi Says For India Cricketer Ambati Rayudu.

Follow Us
ചായയിൽ പഞ്ചസാര ഇടേണ്ടത് എപ്പോൾ?
മഴക്കാലത്ത് ചിക്കനും ബീഫും കഴിക്കുന്നവർ ശ്രദ്ധിക്കുക
മുളപ്പിച്ച പയറിൽ പ്രോട്ടീൻ കുറവായിരിക്കുമോ? ഇതറിഞ്ഞോളൂ
വെറുംവയറ്റിൽ ഈ ശീലങ്ങളുണ്ടോ? എങ്കിൽ ഗ്യാസ് വിട്ടുമാറില്ല
ഹാപ്പി ലാൻഡിൽ നടന്ന അപകടത്തിൻ്റെ ദൃശ്യം
പിണറായി വിജയൻ്റെ വസതിയിൽ റെയ്ഡ് ചെയ്ത ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിക്കുന്നു
കായംകുളം കറ്റാനത്ത് തുണിക്കടയും ജിമ്മും കത്തി നശിച്ചു
കുന്നംകുളത്ത് നിർത്തിട്ടിരുന്ന ഓട്ടോയിലേക്ക് കാർ ഇടിച്ചു കയറി, 3 പേർക്ക് പരിക്ക്