AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Vaibhav Sooryavanshi: സെഞ്ചുറിക്ക് അരികില്‍ വീണ് വൈഭവ്; നഷ്ടപ്പെട്ടത് വമ്പന്‍ റെക്കോഡ്‌

Vaibhav Sooryavanshi Smashes 97 Off 29 Balls: അതിവേഗ ഐപിഎല്‍ സെഞ്ചുറിയെന്ന നേട്ടത്തിന് തൊട്ടരികിലെത്തിയെങ്കിലും, ദൗര്‍ഭാഗ്യകരമായി പുറത്തായി വൈഭവ് സൂര്യവംശി. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ പോരാട്ടത്തില്‍ 29 പന്തില്‍ 97 റണ്‍സാണ് വൈഭവ് അടിച്ചുകൂട്ടിയത്. 12 സിക്‌സുകളും, അഞ്ച് ഫോറുകളും താരം നേടി.

Vaibhav Sooryavanshi: സെഞ്ചുറിക്ക് അരികില്‍ വീണ് വൈഭവ്; നഷ്ടപ്പെട്ടത് വമ്പന്‍ റെക്കോഡ്‌
Vaibhav SooryavanshiImage Credit source: PTI
Jayadevan AM
Jayadevan AM | Updated On: 27 May 2026 | 09:59 PM

Vaibhav Sooryavanshi 97 Off 29: ഐപിഎല്‍ ചരിത്രത്തിലെ അതിവേഗ സെഞ്ചുറിയെന്ന നേട്ടത്തിന് തൊട്ടരികിലെത്തിയെങ്കിലും, ദൗര്‍ഭാഗ്യകരമായി പുറത്തായി രാജസ്ഥാന്‍ റോയല്‍സിന്റെ പതിനഞ്ചുകാരന്‍ ഓപ്പണര്‍ വൈഭവ് സൂര്യവംശി. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ എലിമിനേറ്റര്‍ പോരാട്ടത്തില്‍ 29 പന്തില്‍ 97 റണ്‍സാണ് വൈഭവ് അടിച്ചുകൂട്ടിയത്. 12 സിക്‌സുകളും, അഞ്ച് ഫോറുകളും താരം നേടി. പ്രഫുല്‍ ഹിന്‍ഗെ എറിഞ്ഞ എട്ടാം ഓവറിലെ അവസാന പന്ത് ബൗണ്ടറി കടത്താനുള്ള സൂര്യവംശിയുടെ ശ്രമമാണ് പിഴച്ചത്. ഡീപ് തേഡില്‍ സ്മരണ്‍ രവിചന്ദ്രന്‍ ക്യാച്ചെടുക്കുകയായിരുന്നു.

തുടക്കം മുതല്‍ വൈഭവ് തകര്‍ത്തടിക്കുകയായിരുന്നു. സണ്‍റൈസേഴ്‌സ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് എറിഞ്ഞ മൂന്നാം ഓവറില്‍ വൈഭവ് സംഹാര താണ്ഡവമാടി. ആ ഓവറില്‍ മൂന്നു സിക്‌സും, ഒരു ഫോറുമാണ് വൈഭവ് അടിച്ചുകൂട്ടിയത്. നാലാം ഓവറിലും മൂന്ന് സിക്‌സ് നേടി. 16 പന്തില്‍ താരം അര്‍ധ ശതകം പിന്നിട്ടു.

നഷ്ടപ്പെട്ടത് റെക്കോഡ്‌

മുന്‍ താരം ക്രിസ് ഗെയ്‌ലിന്റെ പേരിലാണ് ഐപിഎല്ലിലെ അതിവേഗ സെഞ്ചുറിയുടെ റെക്കോഡുള്ളത്. 30 പന്തിലാണ് ഗെയ്ല്‍ സെഞ്ചുറി അടിച്ചത്. 29-ാമത്തെ പന്തില്‍ മൂന്ന് റണ്‍സ് കൂടി നേടിയിരുന്നെങ്കില്‍ വൈഭവിന് ആ റെക്കോഡ് മറികടക്കാമായിരുന്നു. പക്ഷേ, ആ പന്തില്‍ താരം ഔട്ടായി. 334.48 ആയിരുന്നു വൈഭവിന്റെ സ്‌ട്രൈക്ക് റേറ്റ്.

Also Read: എലിമിനേറ്ററില്‍ തീപാറും പോരാട്ടം; രാജസ്ഥാന് കൂറ്റന്‍ സ്‌കോര്‍

ഗെയ്‌ലിന്റെ സെഞ്ചുറി

2013 ഏപ്രില്‍ 23-ന് ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിലാണ് അന്ന് ആര്‍സിബി താരമായിരുന്ന ഗെയ്ല്‍ ഐപിഎല്ലിലെ അതിവേഗ സെഞ്ചുറി നേടിയത്. പൂനെ വാരിയേഴ്‌സിനെതിരെയായിരുന്നു താരത്തിന്റെ നേട്ടം. ഓപ്പണറായി ഇറങ്ങിയ താരം 30 പന്തില്‍ സെഞ്ചുറി തികച്ചു. അതുകൊണ്ടും തീര്‍ന്നില്ല, പുറത്താകാതെ 66 പന്തില്‍ 175 റണ്‍സാണ് അന്ന് ഗെയ്ല്‍ അടിച്ചുകൂട്ടിയത്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ കൂടിയാണിത്.

വൈഭവിന്റെ പ്രകടനം

ഓറഞ്ച് ക്യാപ് പോരാട്ടം

എലിമിനേറ്റര്‍ മത്സരത്തിലെ പ്രകടനത്തോടെ ഓറഞ്ച് ക്യാപിനുള്ള പോരാട്ടത്തില്‍ സായ് സുദര്‍ശനെ മറികടന്ന് വൈഭവ് ഒന്നാമതെത്തി. 15 മത്സരങ്ങളില്‍ 680 റണ്‍സാണ് ഈ പതിനഞ്ചുകാരന്‍ നേടിയത്. 15 മത്സരങ്ങളില്‍ നിന്ന് 652 റണ്‍സാണ് ഗുജറാത്ത് ടൈറ്റന്‍സിന്റെ ഓപ്പണറായ സായ് നേടിയത്.

ഗുജറാത്ത് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലാണ് മൂന്നാമത്. ഗില്‍ 618 റണ്‍സ് നേടി. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഹെയിന്റിച്ച് ക്ലാസണ്‍ (606 റണ്‍സ്), ആര്‍സിബിയുടെ വിരാട് കോലി (600) എന്നിവരാണ് യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളില്‍.

ഈ സീസണില്‍ ഇതുവരെ 65 സിക്‌സറുകളാണ് വൈഭവ് പറത്തിയത്. ഒരു ഐപിഎല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടുന്ന താരമെന്ന റെക്കോഡും വൈഭവ് സ്വന്തമാക്കി. 2012-ല്‍ 59 സിക്‌സുകള്‍ നേടിയ ക്രിസ് ഗെയിലിന്റെ റെക്കോഡാണ് മറികടന്നത്. ഐപിഎല്‍ പ്ലേ ഓഫ് ചരിത്രത്തിലെ അതിവേഗ ഫിഫ്റ്റിയും വൈഭവ് നേടി. സുരേഷ് റെയ്‌നക്കൊപ്പമാണ് വൈഭവ് ഈ റെക്കോഡ് പങ്കിടുന്നത്‌. 2014-ലായിരുന്നു റെയ്‌നയുടെ നേട്ടം. ഒരു ഐപിഎല്‍ ഇന്നിങ്‌സില്‍ പവര്‍പ്ലേയില്‍ കൂടുതല്‍ സിക്‌സറുകള്‍ നേടിയ താരവും വൈഭവാണ്. എട്ട് സിക്‌സുകളാണ് പവര്‍പ്ലേയില്‍ വൈഭവ് നേടിയത്.

English Summary

Vaibhav Sooryavanshi scored a brilliant 29-ball 97 for Rajasthan Royals. He narrowly missed breaking Chris Gayle’s record for the fastest IPL century. Despite the heartbreak, he leads the Orange Cap race by crossing 680 runs this season. Vaibhav also broke the record for hitting the most sixes in a single IPL season.

Follow Us