Royal Challengers Bengaluru: ട്രോഫി നേടിയ ടീമിനെ മറിച്ചുവിൽക്കാൻ ആർസിബി മാനേജ്മെൻ്റ്; വാങ്ങാൻ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഉടമ

Adar Poonawalla To Buy RCB: ഐപിഎൽ ജേതാക്കളായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ വാങ്ങാൻ താത്പര്യമറിയിച്ച് അദാർ പൂനവാല. എക്സ് പോസ്റ്റിലൂടെയാണ് സൂചന.

Royal Challengers Bengaluru: ട്രോഫി നേടിയ ടീമിനെ മറിച്ചുവിൽക്കാൻ ആർസിബി മാനേജ്മെൻ്റ്; വാങ്ങാൻ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഉടമ

റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു

Published: 

02 Oct 2025 09:59 AM

ഇത്തവണത്തെ ഐപിഎൽ ജേതാക്കളായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ടീം വില്പനയക്ക്. ഉടമകളായ യുണൈറ്റഡ് സ്പിരിറ്റ്സ് ആർസിബിയെ പൂർണമായി വിൽക്കാനൊരുങ്ങുകയാണെന്നാണ് മുൻ ഐപിഎൽ ചെയർമാനായ ലളിത് മോദി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെ ടീം വാങ്ങാൻ താത്പര്യമുണ്ടെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഉടമ അദാർ പൂനവാല അറിയിക്കുകയും ചെയ്തു.

തൻ്റെ എക്സ് അക്കൗണ്ടിലൂടെയാണ് അദാർ പൂനവാല ടീം വാങ്ങാനുള്ള താത്പര്യമറിയിച്ചത്. ‘കൃത്യമായ വിലയിരുത്തലിൽ, ആർസിബി ഒരു മികച്ച ടീമാ’ണെന്ന് പൂനവാല തൻ്റെ എക്സ് അക്കൗണ്ടിൽ കുറിച്ചു. ഇത് ടീം വാങ്ങാനുള്ള പൂനവാലയുടെ താത്പര്യമാണ് കാണിക്കുന്നതെന്ന് ആരാധകർ അവകാശപ്പെടുന്നു. ബ്രിട്ടീഷ് മൾട്ടിനാഷണൽ മദ്യക്കമ്പനിയായ ഡിയേഗോയുടെ കീഴിലുള്ള ഇന്ത്യൻ മധ്യക്കമ്പനിയാണ് യുണൈറ്റഡ് സ്പിരിറ്റ്സ്. യുണൈറ്റഡ് സ്പിരിറ്റ്സ് ആണ് ആർസിബിയുടെ ഉടമകൾ.

Also Read: R Aswhin: എന്തൊക്കെ ബഹളമായിരുന്നു; ഒടുവിൽ ഐഎൽടി20യിൽ അശ്വിനെ വാങ്ങാൻ ആളില്ല!

കഴിഞ്ഞ ദിവസമാണ് ആർസിബി ടീം വിൽക്കാൻ ഉടമകൾ ശ്രമിക്കുകയാണെന്ന് ലളിത് മോദി തൻ്റെ എക്സ് അക്കൗണ്ടിൽ കുറിച്ചത്. കഴിഞ്ഞ കാലങ്ങളിലൊക്കെ ഇത് ആർസിബി മാനേജ്മെൻ്റ് നിഷേധിച്ചിട്ടുണ്ടെങ്കിലും ഇത്തവണ അവർ അത് വിൽക്കാൻ ശ്രമിക്കുകയാണെന്ന് മോദി പറഞ്ഞു. കഴിഞ്ഞ സീസണിൽ ഐപിഎൽ വിജയിച്ചതും കരുത്തരായ ആരാധക പിന്തുണയുള്ളതുമൊക്കെ ഇതിന് സഹായകമാണ്. ഒരു ഐപിഎൽ ഫ്രാഞ്ചൈസി എന്ന നിലയിൽ ലഭിക്കാവുന്ന ഒരേയൊരു ടീമാണിത്. ഇതിനെക്കാൾ നല്ല ഒരു നിക്ഷേപമില്ല. അത് ആർക്ക് ലഭിക്കുന്നോ അവർക്ക് ആശംസകളെന്നും ലളിത് മോദി കുറിച്ചു.

ഏതാണ്ട് രണ്ട് ബില്ല്യൺ ഡോളറാണ് (17,762 കോടി രൂപ) ആർസിബി ടീമിൻ്റെ മൂല്യം. സിറ്റി ബാങ്കാണ് വ്യവഹാരം നിയന്ത്രിക്കുക. വില്പനയുടെ കാര്യം യുണൈറ്റഡ് സ്പിരിറ്റ്സ് ഇതുവരെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും