RR vs SRH: എലിമിനേറ്ററില്‍ തീപാറും പോരാട്ടം; രാജസ്ഥാന് കൂറ്റന്‍ സ്‌കോര്‍
Rajasthan Royals vs Sunrisers Hyderabad: ഐപിഎല്‍ എലിമിനേറ്ററില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 244 റണ്‍സ് വിജയലക്ഷ്യം. 29 പന്തില്‍ 97 റണ്‍സ് നേടിയ വൈഭവ് സൂര്യവംശിയുടെയും, 21 പന്തില്‍ 50 റണ്‍സെടുത്ത ധ്രുവ് ജൂറലിന്റെയും ബാറ്റിങ് മികവിലാണ് രാജസ്ഥാന്‍ കൂറ്റന്‍ സ്‌കോര്‍ അടിച്ചുകൂട്ടിയത്. മറ്റ് ബാറ്റര്‍മാര്‍ നിരാശപ്പെടുത്തി. തുടക്കം മുതല്‍ തകര്‍ത്തടിക്കുകയായിരുന്നു സൂര്യവംശി.

Rajasthan Royals
മൊഹാലി: ഐപിഎല്‍ എലിമിനേറ്ററില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 244 റണ്‍സ് വിജയലക്ഷ്യം. 29 പന്തില്‍ 97 റണ്‍സ് നേടിയ വൈഭവ് സൂര്യവംശിയുടെയും, 21 പന്തില്‍ 50 റണ്‍സെടുത്ത ധ്രുവ് ജൂറലിന്റെയും ബാറ്റിങ് മികവിലാണ് രാജസ്ഥാന്‍ കൂറ്റന്‍ സ്‌കോര്‍ അടിച്ചുകൂട്ടിയത്. മറ്റ് ബാറ്റര്‍മാര്‍ നിരാശപ്പെടുത്തി. തുടക്കം മുതല്‍ തകര്‍ത്തടിക്കുകയായിരുന്നു സൂര്യവംശി.
സഹ ഓപ്പണര്‍ യശ്വസി ജയ്‌സ്വാളിന് കാഴ്ചക്കാരന്റെ റോള്‍ മാത്രമായിരുന്നു. ജയ്‌സ്വാളിന്റെ ബാറ്റിങ് മന്ദഗതിയിലായിരുന്നെങ്കിലും, തകര്‍പ്പനടികളിലൂടെ ആ വിടവ് സൂര്യവംശി നികത്തി. 29 പന്തില്‍ 29 റണ്‍സെടുക്കാനെ ജയ്‌സ്വാളിന് സാധിച്ചുള്ളൂ.
വൈഭവാണ് ആദ്യം പുറത്തായത്. ഐപിഎല്ലിലെ അതിവേഗ സെഞ്ചുറിയെന്ന റെക്കോഡിന് തൊട്ടടുത്ത് എത്തിയെങ്കിലും, താരത്തിന് ആ നേട്ടം സ്വന്തമാക്കാനായില്ല. എട്ടാം ഓവറില്‍ വൈഭവ് പുറത്താകുമ്പോള്‍ രാജസ്ഥാന്‍ 125 റണ്‍സ് നേടിയിരുന്നു.
വൈഭവ് തുടങ്ങിവെച്ച കടന്നാക്രമണത്തിന്റെ ചുമതല വണ്‍ ഡൗണായി ക്രീസിലെത്തിയ ധ്രുവ് ജൂറല്‍ എടുത്തുവെച്ചു. വൈഭവിന് തൊട്ടുപിന്നാലെ ജയ്‌സ്വാളും മടങ്ങി. മൂന്നാം വിക്കറ്റില്‍ ജൂറലും, ക്യാപ്റ്റന്‍ റയാന്‍ പരാഗും രാജസ്ഥാന് 55 റണ്‍സ് സമ്മാനിച്ചു. 12 പന്തില്‍ 26 റണ്‍സാണ് പരാഗ് നേടിയത്. ഇരുവരും മടങ്ങിയതിന് ശേഷം ക്രീസിലെത്തിയ രാജസ്ഥാന്‍ ബാറ്റര്‍മാരെല്ലാം നിരാശപ്പെടുത്തി.
മറ്റ് രാജസ്ഥാന്‍ ബാറ്റര്‍മാരുടെ സ്‌കോറുകള്‍: ഡൊനോവന്‍ ഫെരേര-ഒമ്പത് പന്തില്‍ 12, ദസുന്‍ ശനക-മൂന്ന് പന്തില്‍ അഞ്ച്, രവീന്ദ്ര ജഡേജ-ഒമ്പത് പന്തില്‍ 12 നോട്ടൗട്ട്, ജോഫ്ര ആര്‍ച്ചര്‍-അഞ്ച് പന്തില്‍ 14, നാന്ദ്രെ ബര്‍ഗര്‍-ഒരു പന്തില്‍ ഒന്ന്, സുശാന്ത് മിശ്ര-മൂന്ന് പന്തില്‍ ഒന്ന് നോട്ടൗട്ട്.