AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Arshdeep Singh: സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ അര്‍ഷ്ദീപിന്റെ ‘ശുദ്ധികലശം’; വൈറല്‍ റീലുകളടക്കം നീക്കി

Arshdeep Singh Wipes Out Instagram Posts: ഇന്‍സ്റ്റഗ്രാം പോസ്റ്റുകളില്‍ ഭൂരിഭാഗവും നീക്കം ചെയ്ത് അര്‍ഷ്ദീപ് സിങ്. ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ നീക്കാന്‍ അര്‍ഷ്ദീപിനെ പ്രേരിപ്പിച്ച കാരണമെന്തെന്ന് വ്യക്തമല്ല. താരങ്ങളുടെ 'റീല്‍ ഭ്രമം' വര്‍ധിക്കുന്നത് ബിസിസിഐ ഗൗരവത്തോടെയാണ് കാണുന്നത്. ഇതിനെതിരെ കര്‍ശന നിര്‍ദ്ദേശവും ബോര്‍ഡ് പുറപ്പെടുവിച്ചിരുന്നു.

Arshdeep Singh: സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ അര്‍ഷ്ദീപിന്റെ ‘ശുദ്ധികലശം’; വൈറല്‍ റീലുകളടക്കം നീക്കി
Arshdeep SinghImage Credit source: PTI
Jayadevan AM
Jayadevan AM | Published: 27 May 2026 | 08:49 PM

Arshdeep Singh Deletes Instagram Posts: പഞ്ചാബ് കിങ്‌സ് ഐപിഎല്ലില്‍ പ്ലേ ഓഫ് കാണാതെ പുറത്തായതിന് പിന്നാലെ തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകളില്‍ ഭൂരിഭാഗവും നീക്കം ചെയ്ത് അര്‍ഷ്ദീപ് സിങ്. ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ നീക്കാന്‍ അര്‍ഷ്ദീപിനെ പ്രേരിപ്പിച്ച കാരണമെന്തെന്ന് വ്യക്തമല്ല. താരങ്ങളുടെ ‘റീല്‍ ഭ്രമം’ വര്‍ധിക്കുന്നത് ബിസിസിഐ ഗൗരവത്തോടെയാണ് കാണുന്നത്. ഇതിനെതിരെ കര്‍ശന നിര്‍ദ്ദേശവും ബോര്‍ഡ് പുറപ്പെടുവിച്ചിരുന്നു. ബിസിസിഐയുടെ മാര്‍ഗനിര്‍ദ്ദേശങ്ങളാണോ കാരണമെന്ന് വ്യക്തമല്ല. ഈ ഐപിഎല്‍ സീസണില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ താരത്തിന് സാധിച്ചിരുന്നില്ല.

14 മത്സരങ്ങളിൽ നിന്ന് വെറും 14 വിക്കറ്റുകൾ മാത്രമാണ് അർഷ്ദീപിന് നേടാനായത്. ധാരാളം റണ്‍സ് വിട്ടുകൊടുക്കുകയും ചെയ്തു. അര്‍ഷ്ദീപ് നിരവധി വൈഡുകള്‍ എറിഞ്ഞതും ചര്‍ച്ചയായിരുന്നു. കളിക്കളത്തിലെ പ്രകടനങ്ങള്‍ക്ക് പുറമെ, വൈറല്‍ റീലുകളിലൂടെയും ശ്രദ്ധേയനാണ് അര്‍ഷ്ദീപ്. എന്നാല്‍ ഇതില്‍ പല റീലുകളും താരം നീക്കം ചെയ്തു.

തന്റെ അക്കൗണ്ടിൽ നിന്ന് വിരാട് കോലിക്കൊപ്പമുള്ള വൈറൽ റീലും നീക്കം ചെയ്തിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം 15 മില്യൺ വ്യൂസ് നേടിയ ഒന്നായിരുന്നു ഈ റീൽ.

Also Read: Vaibhav Sooryavanshi: സെഞ്ചുറിക്ക് അരികില്‍ വീണ് വൈഭവ്; നഷ്ടപ്പെട്ടത് വമ്പന്‍ റെക്കോഡ്‌

വൈറല്‍ റീല്‍

കഴിഞ്ഞ ഡിസംബറിലാണ് അര്‍ഷ്ദീപ് കോലികൊപ്പമുള്ള റീല്‍ പോസ്റ്റ് ചെയ്തത്. “പാജി, റൺസ് കുറഞ്ഞുപോയി, അല്ലെങ്കിൽ ഇന്ന് സെഞ്ച്വറി ഉറപ്പായിരുന്നു” എന്നായിരുന്നു അർഷ്ദീപ് ഈ റീലില്‍ കോലിയോട്‌ പറഞ്ഞത്. ഇതിന് കോലി തമാശ രൂപേണ പറഞ്ഞ മറുപടിയും ശ്രദ്ധേയമായി.: “ടോസ് ജയിച്ചത് നന്നായി, ഇല്ലായിരുന്നെങ്കിൽ പിച്ചിന്റെ ഈർപ്പത്തിൽ നീയും ഒരു സെഞ്ച്വറി വഴങ്ങുമായിരുന്നു (അടി വാങ്ങിക്കൂട്ടുമായിരുന്നു)”, എന്നായിരുന്നു കോലിയുടെ മറുപടി.

ഇതായിരുന്നു ആ വീഡിയോ

നിലവിൽ അര്‍ഷ്ദീപിന്റെ അക്കൗണ്ടിൽ വെറും 44 പോസ്റ്റുകൾ മാത്രമാണുള്ളത്. പഞ്ചാബ് കിങ്സ് താരങ്ങള്‍ ഉൾപ്പെടുന്ന വീഡിയോകൾ ഇനി മുതൽ ഫ്രാഞ്ചൈസിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ മാത്രമേ നിർമ്മിച്ച് പോസ്റ്റ് ചെയ്യാവൂ എന്ന തരത്തിലുള്ള പുതിയ റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടയിലാണ് അർഷ്ദീപിന്റെ ഈ നീക്കമെന്നതും ശ്രദ്ധേയമാണ്.

“സിഇഒ താരങ്ങളുമായി സംസാരിക്കുകയും ബിസിസിഐ പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ വായിച്ചു കേൾപ്പിക്കുകയും ചെയ്യും. ഏതെങ്കിലും ഒരു താരത്തെ മാത്രം ലക്ഷ്യം വെച്ചല്ല ഇത്. നിയമങ്ങൾ ബഹുമാനിക്കപ്പെടുകയും കർശനമായി പാലിക്കപ്പെടുകയും വേണം,” എന്ന് ഒരു ടീം വൃത്തം പിടിഐയോട് വ്യക്തമാക്കി.

പഞ്ചാബിന്റെ പ്രകടനം

ലീഗ് ഘട്ടത്തില്‍ അഞ്ചാമതായാണ് ശ്രേയസ് അയ്യര്‍ നയിക്കുന്ന പഞ്ചാബ് കിങ്‌സ് ഫിനിഷ് ചെയ്തത്. 14 മത്സരങ്ങളില്‍ ഏഴെണ്ണത്തില്‍ ജയിച്ചു. ആറെണ്ണത്തില്‍ തോറ്റു. ഒരു മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. 15 പോയിന്റാണ് പഞ്ചാബ് നേടിയത്. ആദ്യ ആറു മത്സരങ്ങളില്‍ അപരാജിതരായി കുതിച്ചതിന് ശേഷമാണ് പഞ്ചാബ് അപ്രതീക്ഷിത തകര്‍ച്ച നേരിട്ടത്. പ്ലേ ഓഫില്‍ അനായാസം കടക്കുമെന്ന് കരുതിയ ടീമാണ് അവസാന നാലില്‍ ഇടം നേടാനാകാതെ പുറത്തായത്.

English Summary

Arshdeep Singh deleted most of his Instagram posts following Punjab Kings’ elimination from IPL 2026. Among the deleted content was a viral reel with Virat Kohli that had over 15 million views. His social media cleanup comes amid strict new BCCI and franchise guidelines regarding player videos. Arshdeep had a tough IPL season, while Punjab Kings finished fifth in the league stage with 15 points.

Follow Us