Sanju Samson: ഗില്ലിന് വേണ്ടി അന്ന് സഞ്ജുവിനെ ഒഴിവാക്കിയത് വലിയ പിഴവ്‌; ടീം മാനേജ്‌മെന്റിനെതിരെ മഞ്ജരേക്കർ

Sanjay Manjrekar says team management made serious blunders in Sanju Samson's case: ശുഭ്മാന്‍ ഗില്ലിന് വേണ്ടി നേരത്തെ സഞ്ജുവിനെ ഓപ്പണര്‍ സ്ഥാനത്തുനിന്ന് മാറ്റി നിര്‍ത്തിയ ടീം മാനേജ്‌മെന്റിനെ വിമര്‍ശിച്ച് മുന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കർ രംഗത്ത്.

Sanju Samson: ഗില്ലിന് വേണ്ടി അന്ന് സഞ്ജുവിനെ ഒഴിവാക്കിയത് വലിയ പിഴവ്‌; ടീം മാനേജ്‌മെന്റിനെതിരെ മഞ്ജരേക്കർ

സഞ്ജു സാംസൺ

Published: 

11 Mar 2026 | 01:20 PM

ടി20 ലോകകപ്പിലെ ഇന്ത്യയുടെ ഹീറോയായ സഞ്ജു സാംസണെ പ്രശംസിച്ച് നിരവധി മുന്‍ താരങ്ങളും കമന്റേറ്റര്‍മാരും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, ശുഭ്മാന്‍ ഗില്ലിന് വേണ്ടി നേരത്തെ സഞ്ജുവിനെ ഓപ്പണര്‍ സ്ഥാനത്തുനിന്ന് മാറ്റി നിര്‍ത്തിയ ടീം മാനേജ്‌മെന്റിനെ വിമര്‍ശിച്ച് മുന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കർ രംഗത്തെത്തി. സഞ്ജുവിന്റെ കാര്യത്തില്‍ ടീം മാനേജ്‌മെന്റ് നേരത്തെ ഗുരുതരമായ പിഴവുകള്‍ വരുത്തിയെന്ന് ഇൻസ്റ്റഗ്രാം വീഡിയോയിൽ മഞ്ജരേക്കർ പറഞ്ഞു.

സഞ്ജു പക്വതയുള്ള താരമാണ്. ദക്ഷിണാഫ്രിക്ക പോലുള്ള ടീമുകള്‍ക്കെതിരെ അഞ്ച് ഇന്നിങ്‌സുകളില്‍ നിന്ന് മൂന്ന് ടി20 സെഞ്ചുറികള്‍ നേടിയ താരമാണ് സഞ്ജു. എന്നിട്ട് ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതിന്റെ പേരില്‍ ശുഭ്മാന്‍ ഗില്ലിനെ ടി20 ടീമിലെത്തിച്ച്, സഞ്ജുവിനെ ടോപ് ഓര്‍ഡറില്‍ നിന്ന് പുറത്താക്കിയെന്നും മഞ്ജരേക്കർ ആഞ്ഞടിച്ചു.

ടെസ്റ്റിലെ മികച്ച പ്രകടനത്തിന്റെ പേരില്‍ ഗില്ലിനെ ടി20യില്‍ കളിപ്പിച്ചതില്‍ യുക്തിയില്ല. ഓപ്പണറായിരുന്ന സഞ്ജുവിനെ മധ്യനിരയിലേക്ക് തള്ളിയതായിരുന്നു ഏറ്റവും മോശമായ കാര്യമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ തീരുമാനങ്ങൾ സാംസണിന്റെ താളത്തെ ബാധിച്ചു. ഒടുവില്‍ താരം മോശം ഫോമിലേക്ക് എത്തുകയായിരുന്നുവെന്നും സഞ്ജയ് മഞ്ജരേക്കർ ചൂണ്ടിക്കാട്ടി.

Also Read: Sanju Samson: ‘സഞ്ജുവിന് ക്യാപ്റ്റന്‍സി കിട്ടിയാലും അത്ഭുതമില്ല, ടെസ്റ്റ് കളിക്കുമെന്ന് തോന്നുന്നില്ല’

ടി20 ലോകകപ്പിന് തൊട്ടുമുമ്പ് പ്ലെയിംഗ് ഇലവനിൽ നിന്ന് പുറത്താകുന്നതിലേക്കും ഈ സാഹചര്യങ്ങള്‍ നയിച്ചു. ഏഷ്യാ കപ്പില്‍ താളം തെറ്റിയാണ് സഞ്ജു ബാറ്റു ചെയ്തത്. ടോപ് ഓര്‍ഡറില്‍ സ്ഥാനം നഷ്ടപ്പെട്ട സഞ്ജുവിന് ഒടുവില്‍ പ്ലേയിങ് ഇലവനിലെ സ്ഥാനം പോലും ഇല്ലാതായി. ഇവിടെയാണ് വിധി പ്രസക്തമാകുന്നത്. റിങ്കു സിങിന്റെ അസാന്നിധ്യത്തില്‍ സഞ്ജു പ്ലേയിങ് ഇലവനില്‍ എത്തി.

മൂന്നാം സ്ഥാനത്ത് ബുദ്ധിമുട്ടുകയായിരുന്ന തിലക് വർമ്മയെ മധ്യനിരയില്‍ കളിപ്പിച്ചു. പകരം ഇഷാന്‍ കിഷനെ മൂന്നാം പൊസിഷനില്‍ ഇറക്കി. സഞ്ജു ഓപ്പണറുമായി. അത് അദ്ദേഹത്തിന്റെ അവകാശമായിരുന്നു. പിന്നീട് സംഭവിച്ചതെല്ലാം ചരിത്രമാണെന്നും മഞ്ജരേക്കർ പറഞ്ഞു.

Follow Us
ഒറ്റ നര പോലും ഇല്ലാതെ മുടി കറുപ്പിക്കാൻ ഇതാ ഒറ്റമൂലി
ഇഞ്ചി ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്? ഇതറിഞ്ഞോളൂ
വീട്ടിൽ കൂൺ കൃഷി എങ്ങനെ ചെയ്യാം?
വനിതാ ടി20 ലോകകപ്പില്‍ ഉറ്റുനോക്കേണ്ട 7 ഇന്ത്യന്‍ താരങ്ങള്‍
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്