SMAT 2026: സഞ്ജുവിന് ഇന്ന് നിർണായകം; ആദ്യ ജയം തേടി മഹാരാഷ്ട്രയ്ക്ക് എതിരെ കേരളം

Sanju Samson Eyes Comeback as Kerala Face Maharashtra in SMAT: നവംബര്‍ 16 തിങ്കളാഴ്ചയാണ് കേരളവും മഹാരാഷ്ട്രയും തമ്മിലുള്ള പോരാട്ടം. ന്യൂ ചണ്ഡീഗഡിലെ പിസിഎ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. ഇന്ത്യന്‍ സമയം വൈകിട്ട് 4.30നാണ് കളി ആരംഭിക്കുന്നത്. ഇരുടീമുകള്‍ക്കും ആദ്യ വിജയം ലക്ഷ്യമിടുന്നതിനാല്‍ മത്സരം ആവേശകരമാകുമെന്നാണ് പ്രതീക്ഷ.

SMAT 2026: സഞ്ജുവിന് ഇന്ന് നിർണായകം; ആദ്യ ജയം തേടി മഹാരാഷ്ട്രയ്ക്ക് എതിരെ കേരളം

സഞ്ജു സാംസണ്‍

Published: 

16 Nov 2026 | 07:08 AM

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ആദ്യ വിജയം തേടി കേരളം ഇന്ന് മഹാരാഷ്ട്രയ്‌ക്കെതിരെ ഇറങ്ങുന്നു. ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ നേതൃത്വത്തിലുള്ള കേരളത്തിന് ടൂര്‍ണമെന്റിലെ രണ്ടാം മത്സരമാണിത്. ആദ്യ മത്സരത്തില്‍ മധ്യപ്രദേശിനോട് അഞ്ച് റണ്‍സിന് തോറ്റ കേരളത്തിന് ഇനിയുള്ള മത്സരങ്ങള്‍ നിര്‍ണായകമാണ്. അതേസമയം, ആദ്യ മത്സരത്തില്‍ പുതുച്ചേരിയോട് 15 റണ്‍സിന് പരാജയപ്പെട്ട മഹാരാഷ്ട്രയും തിരിച്ചുവരവാണ് ലക്ഷ്യമിടുന്നത്.

നവംബര്‍ 16 തിങ്കളാഴ്ചയാണ് കേരളവും മഹാരാഷ്ട്രയും തമ്മിലുള്ള പോരാട്ടം. ന്യൂ ചണ്ഡീഗഡിലെ പിസിഎ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. ഇന്ത്യന്‍ സമയം വൈകിട്ട് 4.30നാണ് കളി ആരംഭിക്കുന്നത്. ഇരുടീമുകള്‍ക്കും ആദ്യ വിജയം ലക്ഷ്യമിടുന്നതിനാല്‍ മത്സരം ആവേശകരമാകുമെന്നാണ് പ്രതീക്ഷ.

സഞ്ജുവിനൊപ്പം ഓപ്പണറായി അസ്ഹറുദ്ദീന്‍

മഹാരാഷ്ട്രയ്‌ക്കെതിരായ മത്സരത്തില്‍ സഞ്ജു സാംസണും മുഹമ്മദ് അസ്ഹറുദ്ദീനും ഓപ്പണിങ് സ്ഥാനത്ത് ഇറങ്ങാനാണ് സാധ്യത. ആദ്യ മത്സരത്തില്‍ ഇരുവര്‍ക്കും മികച്ച പ്രകടനം പുറത്തെടുക്കാനായിരുന്നില്ല. അതിനാല്‍ ടീമിന് മികച്ച തുടക്കം നല്‍കുകയെന്ന ഉത്തരവാദിത്തം ഇരുവരിലുമാണ്.

അഹമ്മദ് ഇമ്രാന്‍ മൂന്നാം നമ്പറില്‍ കളിച്ചേക്കും. കഴിഞ്ഞ മത്സരത്തില്‍ 69 റണ്‍സ് നേടിയ സല്‍മാന്‍ നിസാര്‍ നാലാം സ്ഥാനത്ത് തുടരാനാണ് സാധ്യത. ആവശ്യാനുസരണം സല്‍മാന്റെ ബാറ്റിങ് ക്രമത്തില്‍ മാറ്റമുണ്ടായേക്കാം. വിഷ്ണു വിനോദ്, അഖില്‍ സ്‌കറിയ എന്നിവരും ബാറ്റിങ് നിരയിലുണ്ടാകും. കാര്‍ത്തിക് ബി നായര്‍ ഓള്‍റൗണ്ടറുടെ ചുമതല നിര്‍വഹിച്ചേക്കും.

Also Read: Kerala vs Maharashtra: ഫോമിലേക്ക് എത്താന്‍ സഞ്ജു; ആദ്യം വിജയം തേടി കേരളം; എതിരാളികള്‍ മഹാരാഷ്ട്ര

ബൗളിങ് നിരയില്‍ മാറ്റമുണ്ടാകുമോ?

ബിജു നാരായണന്‍, നിഖില്‍ എം, എംഡി നിധീഷ്, കെഎം ആസിഫ് എന്നിവര്‍ക്കാണ് ബൗളിങ് ചുമതല ലഭിക്കാന്‍ സാധ്യത. ആദ്യ മത്സരത്തിലെ തോല്‍വിക്ക് പിന്നാലെ ടീമിന്റെ പ്രകടനം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാകും കേരളം ഇറങ്ങുക.

മറുവശത്ത് പൃഥ്വി ഷാ നയിക്കുന്ന മഹാരാഷ്ട്രയും കരുത്തുറ്റ നിരയുമായാണ് എത്തുന്നത്. പൃഥ്വി ഷാ, അര്‍ഷിന്‍ കുല്‍ക്കര്‍ണി, സാഹില്‍ പരാഖ്, രാഹുല്‍ ത്രിപാഠി തുടങ്ങിയ ബാറ്റര്‍മാര്‍ മഹാരാഷ്ട്രയ്ക്കുണ്ട്. മുകേഷ് ചൗധരി, വികി ഓസ്ത്വാള്‍, പ്രശാന്ത് ചൗധരി എന്നിവരും ബൗളിങ് നിരയിലുണ്ട്.

കേരളത്തിന്റെ സാധ്യത പ്ലേയിങ് ഇലവന്‍

സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), മുഹമ്മദ് അസ്ഹറുദ്ദീന്‍ (വിക്കറ്റ് കീപ്പര്‍), അഹമ്മദ് ഇമ്രാന്‍, വിഷ്ണു വിനോദ്, സല്‍മാന്‍ നിസാര്‍, അഖില്‍ സ്‌കറിയ, കാര്‍ത്തിക് ബി നായര്‍, ബിജു നാരായണന്‍, നിഖില്‍ എം, എംഡി നിധീഷ്, കെഎം ആസിഫ്.

English Summary

Sanju Samson and Mohammed Azharuddeen are likely to open for Kerala against Maharashtra in the Syed Mushtaq Ali Trophy 2026-27. Salman Nizar and Vishnu Vinod are also expected to feature as Kerala look to secure their first win after losing their opening match.

Loading...
Unable to load recommendations.
Follow Us
ജിയോ VS എയർടെൽ: ബെസ്റ്റ് 365 ദിവസ വാലിഡിറ്റി പ്ലാൻ
ഹെൽത്തി കോഫി സ്മൂത്തി: വെറും 5 മിനിറ്റിൽ തയ്യാറാക്കാം ഈ കിടിലൻ ഡ്രിങ്ക്!
കാത്സ്യം കുറവാണോ? ഈ 6 ഭക്ഷണങ്ങൾ മാറ്റിനിർത്തരുത്!
മുട്ടയിൽ കുരുമുളക് ചേർത്ത് കഴിക്കാറുണ്ടോ?
ലോറിയുടെ ഡീസൽ ടാങ്ക് തകർന്നാൽ
ചോറ്റാനിക്കരയിൽ തുലാഭാരം നടത്തി മുഖ്യമന്ത്രി വിഡി സതീശൻ
ആരും ശ്രദ്ധിക്കില്ല, കാറിനുള്ളിലെ പാമ്പിനെ കണ്ടോ?
ജീവനക്കാർക്ക് 1 ലക്ഷം വീതം സമ്മാനം നൽകിയയാൾ