Sanju Samson: കേരളത്തിന്റെ പട നയിക്കാൻ സഞ്ജു; സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കരുത്ത് കാണാം

Kerala Announces 18 Member Squad for Syed Mushtaq Ali Trophy 2026 Sanju Samson to Captain: ന്യൂസീലന്‍ഡിനെതിരായ ട്വന്റി20 പരമ്പരയ്ക്ക് ശേഷമുള്ള ഇടവേളയിലാണ് സഞ്ജു കേരളത്തിനായി കളിക്കാനിറങ്ങുന്നത്. ഇന്ത്യയുടെ അടുത്ത ട്വന്റി20 പരമ്പര ശ്രീലങ്കയ്‌ക്കെതിരെയാണ്. ഡിസംബര്‍ മൂന്നാം വാരത്തില്‍ മാത്രമാണ് ഈ പരമ്പര ആരംഭിക്കുന്നത്.

Sanju Samson: കേരളത്തിന്റെ പട നയിക്കാൻ സഞ്ജു; സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കരുത്ത് കാണാം

സഞ്ജു സാംസണ്‍

Published: 

11 Nov 2026 | 09:06 AM

ഇടവേളയ്ക്ക് ശേഷം ആഭ്യന്തര ക്രിക്കറ്റിലേക്ക് തിരിച്ചെത്താനൊരുങ്ങി ഇന്ത്യന്‍ താരം സഞ്ജു സാംസണ്‍. സയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി20 ടൂര്‍ണമെന്റില്‍ കേരള ടീമിന്റെ നായകനായി സഞ്ജുവിനെ തിരഞ്ഞെടുത്തു. 18 അംഗ ടീമിനെയാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പരിചയസമ്പന്നരായ താരങ്ങള്‍ക്കൊപ്പം കേരള ക്രിക്കറ്റ് ലീഗില്‍ മികച്ച പ്രകടനം നടത്തിയ യുവതാരങ്ങള്‍ക്കും ടീമില്‍ അവസരം ലഭിച്ചിട്ടുണ്ട്.

നവംബര്‍ 14 മുതല്‍ 26 വരെയാണ് ടൂര്‍ണമെന്റിന്റെ പ്രാഥമിക റൗണ്ട് മത്സരങ്ങള്‍. ന്യൂ ചണ്ഡിഗഡ്, മൊഹാലി എന്നിവിടങ്ങളിലായാണ് കേരളത്തിന്റെ മത്സരങ്ങള്‍ നടക്കുക. ഗ്രൂപ്പ് സിയിലാണ് കേരളം ഉള്‍പ്പെട്ടിരിക്കുന്നത്. മധ്യപ്രദേശിനെതിരെയാണ് ടീമിന്റെ ആദ്യ മത്സരം.

തിരക്കുകള്‍ക്ക് ശേഷം കേരളത്തിനായി

ന്യൂസീലന്‍ഡിനെതിരായ ട്വന്റി20 പരമ്പരയ്ക്ക് ശേഷമുള്ള ഇടവേളയിലാണ് സഞ്ജു കേരളത്തിനായി കളിക്കാനിറങ്ങുന്നത്. ഇന്ത്യയുടെ അടുത്ത ട്വന്റി20 പരമ്പര ശ്രീലങ്കയ്‌ക്കെതിരെയാണ്. ഡിസംബര്‍ മൂന്നാം വാരത്തില്‍ മാത്രമാണ് ഈ പരമ്പര ആരംഭിക്കുന്നത്. അതിനാല്‍ അതിനുമുമ്പ് കേരളത്തിനായി ആഭ്യന്തര ടൂര്‍ണമെന്റില്‍ കളിക്കാന്‍ സഞ്ജുവിന് അവസരം ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ജനുവരിയിലാണ് സഞ്ജു അവസാനമായി കേരളത്തിനായി കളിച്ചത്. വിജയ് ഹസാരെ ട്രോഫിയില്‍ പുതുച്ചേരിക്കെതിരായ മത്സരത്തിലായിരുന്നു അത്. കഴിഞ്ഞ സീസണിലും കേരള ടീമിനെ നയിച്ചത് സഞ്ജുവായിരുന്നു. എന്നാല്‍ എലീറ്റ് ഗ്രൂപ്പ് എയില്‍ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്ത കേരളത്തിന് അടുത്ത ഘട്ടത്തിലേക്ക് കടക്കാനായില്ല. ആറ് ഇന്നിങ്‌സുകളില്‍ നിന്ന് 233 റണ്‍സുമായി സഞ്ജു വ്യക്തിഗത പ്രകടനത്തില്‍ തിളങ്ങിയിരുന്നു. 137.86 ആയിരുന്നു സ്‌ട്രൈക്ക് റേറ്റ്.

Also Read: IPL 2027: സഞ്ജുവിന്റെ ചങ്ങാതി ചെന്നൈയിലേക്കില്ല; വിട്ടുകൊടുക്കില്ലെന്ന് ഡല്‍ഹി

കേരള ടീമിന്റെ 18 അംഗ സ്‌ക്വാഡ്

സഞ്ജു വി സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), രോഹന്‍ എസ് കുന്നുമ്മല്‍, മുഹമ്മദ് അസറുദ്ദീന്‍, അഹമ്മദ് ഇമ്രാന്‍, ഗോവിന്ദ് ദേവ് ഡി പൈ, കൃഷ്ണ ദേവന്‍ ആര്‍ജെ, വിഷ്ണു വിനോദ്, സല്‍മാന്‍ നിസാര്‍, അഖില്‍ സ്‌കറിയ, നിഖില്‍ എം, വിഘ്‌നേഷ് പുത്തൂര്‍, ബിജു നാരായണന്‍, കാര്‍ത്തിക് ബി നായര്‍, വൈശാഖ് ചന്ദ്രന്‍, കെഎം ആസിഫ്, എം.ഡി. നിധീഷ്, എന്‍എം ഷറഫുദ്ദീന്‍, ജലജ് സക്‌സേന.

ഗ്രൂപ്പ് ഘട്ടത്തില്‍ ഏഴ് എതിരാളികള്‍

ഗ്രൂപ്പ് സിയിലാണ് കേരളത്തിന്റെ സ്ഥാനം. ആന്ധ്രാപ്രദേശ്, അസം, ഹിമാചല്‍ പ്രദേശ്, മഹാരാഷ്ട്ര, പുതുച്ചേരി, ത്രിപുര, മധ്യപ്രദേശ് എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍. നവംബര്‍ 14ന് മധ്യപ്രദേശിനെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം.

English Summary

Sanju Samson has been named captain of Kerala for the Syed Mushtaq Ali Trophy 2026. The Kerala Cricket Association has announced an 18-member squad for the T20 tournament, featuring experienced players and promising young talents. Kerala will begin its campaign against Madhya Pradesh on November 14.

Loading...
Unable to load recommendations.
Follow Us
7000mAh ബാറ്ററി, 200MP ക്യാമറ; മോട്ടറോള സിഗ്നേച്ചർ 27 എത്തി
ഏമ്പക്കം എങ്ങനെ കുറയ്ക്കാം? 6 മാര്‍ഗങ്ങള്‍
മുൻജന്മത്തിലെ ഓർമകൾ ഇപ്പോഴും നിങ്ങളിലുണ്ടോ? സൂചനകൾ അറിയാം
മുട്ട വില കൂടി, പ്രോട്ടീന് പകരമായി ഇവ കഴിച്ചോളൂ
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി