AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Sanju Samson: വിക്കറ്റ് കീപ്പര്‍ റോള്‍ നഷ്ടം, ബാറ്റിങില്‍ ഗോള്‍ഡന്‍ ഡക്കും! സഞ്ജുവിന് വീണ്ടും കഷ്ടകാലമോ?

Sanju Samson dismissed for golden duck after losing wicketkeeper role to Ishan Kishan: അയര്‍ലന്‍ഡിനെതിരായ രണ്ടാം ടി20യില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി കളിക്കുന്നത് ഇഷാന്‍ കിഷന്‍. ആദ്യ ടി20യില്‍ മലയാളി താരം സഞ്ജു സാംസണായിരുന്നു വിക്കറ്റ് കീപ്പര്‍.

Sanju Samson: വിക്കറ്റ് കീപ്പര്‍ റോള്‍ നഷ്ടം, ബാറ്റിങില്‍ ഗോള്‍ഡന്‍ ഡക്കും! സഞ്ജുവിന് വീണ്ടും കഷ്ടകാലമോ?
സഞ്ജു സാംസണും ഇഷാൻ കിഷനുംImage Credit source: PTI
Jayadevan AM
Jayadevan AM | Published: 28 Jun 2026 | 08:15 PM

യര്‍ലന്‍ഡിനെതിരായ രണ്ടാം ടി20യില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി കളിക്കുന്നത് ഇഷാന്‍ കിഷന്‍. ആദ്യ ടി20യില്‍ സഞ്ജു സാംസണായിരുന്നു വിക്കറ്റ് കീപ്പര്‍. എന്നാല്‍ രണ്ടാം ടി20യില്‍ സഞ്ജുവിനെ വിക്കറ്റ് കീപ്പര്‍ റോളില്‍ നിന്നും മാറ്റിയത് തികച്ചും അപ്രതീക്ഷിതമായി. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയും, ഏഷ്യന്‍ ഗെയിംസും വരാനിരിക്കെ രണ്ട് താരങ്ങളും വിക്കറ്റ് കീപ്പറായി കളിക്കാന്‍ മതിയായ അവസരം ഒരുക്കുന്നതിനാകാം മാനേജ്‌മെന്റ് ഈ തീരുമാനം സ്വീകരിച്ചത്. അതുകൊണ്ട് തന്നെ തീരുമാനത്തില്‍ അസ്വഭാവികതയില്ലെന്നാണ് ഒരു പക്ഷം. എന്നാല്‍ ഇത് സഞ്ജുവിനുള്ള മുന്നറിയിപ്പാകാം എന്ന് ഒരു വിഭാഗം ആരാധകര്‍ അഭിപ്രായപ്പെട്ടു.

ടി20 ലോകകപ്പിന് മുമ്പ് ന്യൂസിലന്‍ഡിനെതിരെ നടന്ന പരമ്പരയിലെ അഞ്ച് മത്സരങ്ങളിലും സഞ്ജു മോശം പ്രകടനമായിരുന്നു പുറത്തെടുത്തത്. പരമ്പരയിലെ അവസാന മത്സരത്തില്‍ അന്ന് സഞ്ജുവിന് പകരമായി ഇഷാന്‍ കിഷന്‍ വിക്കറ്റ് കീപ്പറായി കളിച്ചിരുന്നു. തുടര്‍ന്ന് നടന്ന ലോകകപ്പില്‍ തുടക്കത്തിലെ ചില മത്സരങ്ങളില്‍ സഞ്ജുവിന് അവസരം ലഭിച്ചതുമില്ല. നിലവിലെ സ്ഥിതിവിശേഷത്തെ അന്നത്തെ സാഹചര്യത്തോടാണ് ആരാധകര്‍ ഉപമിക്കുന്നത്.

എന്നാല്‍ അയര്‍ലന്‍ഡിനെതിരായ ആദ്യ ടി20യില്‍ സഞ്ജു മാത്രമല്ല നിരാശപ്പെടുത്തിയത്. ഇഷാന്‍ കിഷനും നിറം മങ്ങിയിരുന്നു. സഞ്ജു നേടിയത് നാലു പന്തില്‍ അഞ്ച് റണ്‍സ്. അഞ്ച് പന്ത് നേരിട്ട കിഷാന്‍ വെറും ഒരു റണ്‍സ് മാത്രമാണ് ആദ്യ മത്സരത്തില്‍ നേടിയത്. അതുകൊണ്ട് തന്നെ ഇന്നത്തെ മത്സരത്തില്‍ ഇഷാന്‍ കിഷനെ വിക്കറ്റ് കീപ്പറായി കളിപ്പിക്കുന്നത് സഞ്ജുവിനുള്ള മുന്നറിയിപ്പായി കരുതേണ്ടതില്ലെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.

എക്‌സിലെ ചില പ്രതികരണങ്ങള്‍:

ബാറ്റിങിലും നിരാശ

രണ്ടാം ടി20യിലും സഞ്ജുവിന് ബാറ്റിങിന് നിരാശ. നേരിട്ട ആദ്യ പന്തില്‍ താരം പുറത്തായി. ജയ് മൂന്ദ്ര എറിഞ്ഞ പന്തില്‍ താരം എല്‍ബിഡബ്ല്യുവില്‍ കുരുങ്ങുകയായിരുന്നു. ഗോള്‍ഡന്‍ ഡക്കായി മടങ്ങിയത് സഞ്ജുവിന് തിരിച്ചടിയാകുമോയെന്ന ആശങ്കയിലാണ് ആരാധകര്‍.

Also Read: India vs Ireland : അയ്യേ നാണക്കേട്! ലോക ചാമ്പ്യന്മാരെ ഞെട്ടിച്ച് അയർലൻഡ്

വൈഭവ് സൂര്യവംശിക്ക് അവസരമില്ല

അതേസമയം, 15-കാരന്‍ വൈഭവ് സൂര്യവംശിക്ക് ഇന്നത്തെ മത്സരത്തിലും അരങ്ങേറ്റത്തിന് അവസരം ലഭിച്ചില്ല. അയർലൻഡിനെതിരായ പരമ്പരയ്ക്ക് തൊട്ടുപിന്നാലെ ഇന്ത്യ ഇംഗ്ലണ്ടുമായി അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിൽ ഏറ്റുമുട്ടും. ഈ പരമ്പരയില്‍ സൂര്യവംശിക്ക് അരങ്ങേറ്റത്തിന് അവസരം ലഭിക്കാനാണ് സാധ്യത.

ആദ്യ മത്സരത്തിൽ വൈഭവ് സൂര്യവംശിക്ക് അവസരം നൽകാതിരുന്നതിൽ ടീം മാനേജ്‌മെന്റിനെതിരെ ആരാധകരിൽ നിന്നും വിമർശനങ്ങൾ ഉയർന്നിരുന്നു. എന്നാൽ, നിലവിൽ മികച്ച ഫോമിലുള്ള സീനിയർ കളിക്കാരെ പെട്ടെന്ന് മാറ്റിനിർത്തുന്നത് ശരിയായ നടപടിയല്ലെന്നാണ് ഇന്ത്യൻ ബാറ്റിങ് പരിശീലകൻ സിതാൻഷു കോട്ടക് അഭിപ്രായപ്പെട്ടത്.

അവസരത്തിനായി വൈഭവ് കാത്തിരിക്കുന്നതിനാല്‍ സഞ്ജു ഒട്ടും അലംഭാവം കാണിക്കരുതെന്ന് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ മുന്നറിയിപ്പ് നൽകുന്നു. വൈഭവ് സൂര്യവംശി തൊട്ടുപിന്നാലെ അവസരത്തിനായി കാത്തുനിൽക്കുന്നുണ്ടെന്ന കാര്യം എപ്പോഴും ഓർക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

English Summary

Ishan Kishan replaced Sanju Samson as the wicketkeeper in the second T20I against Ireland. Team management likely made this tactical switch to test both players ahead of upcoming tournaments. Some fans viewed the sudden change as a direct warning to Samson regarding his consistency. Samson’s pressure increased further after he was dismissed for a golden duck in the match.

Follow Us