Sanju Samson: ചെപ്പോക്കിലെ പിച്ചിൽ സഞ്ജുവിൻ്റെ കണക്കുകൾ മോശം; ചെന്നൈയിലെത്തിയാൽ അവസ്ഥ എന്താവും?

Sanju Samson At Chepauk: ചെന്നൈ സൂപ്പർ കിംഗ്സിലേക്കെത്തുമെന്നുറപ്പിച്ച സഞ്ജുവിനെ കാത്തിരിക്കുന്നത് ചെപ്പോക്കിലെ സ്ലോ പിച്ച്. ചെപ്പോക്കിൽ സഞ്ജുവിൻ്റെ പ്രകടനങ്ങൾ മോശമാണ്.

Sanju Samson: ചെപ്പോക്കിലെ പിച്ചിൽ സഞ്ജുവിൻ്റെ കണക്കുകൾ മോശം; ചെന്നൈയിലെത്തിയാൽ അവസ്ഥ എന്താവും?

സഞ്ജു സാംസൺ

Published: 

10 Nov 2025 | 08:07 AM

സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്സിലേക്കെന്ന റിപ്പോർട്ടുകൾ ഏറെക്കുറെ ഉറപ്പിക്കാമെന്ന നിലയിലാണ് ക്രിക്കറ്റ് ലോകം. ട്രേഡ് ഡീലിൻ്റെ വിശദവിവരങ്ങൾ വ്യക്തമല്ലെങ്കിലും സഞ്ജു അടുത്ത സീസണിൽ ചെന്നൈ സൂപ്പർ കിംഗ്സിൽ തന്നെയാവും കളിക്കുക. എന്നാൽ, ചെപ്പോക്കിലെ സ്ലോ പിച്ചിൽ സഞ്ജുവിൻ്റെ കണക്കുകൾ മോശമാണ്. ഇത് ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ പ്രകടനങ്ങളെ ബാധിക്കുമോ എന്ന ആശങ്കയുണ്ട്.

ചെപ്പോക്കിൽ സഞ്ജു ആകെ കളിച്ചത് ആറ് ഐപിഎൽ മത്സരങ്ങളാണ്. ആകെ നേടിയത് 64 റൺസ്. സ്ട്രൈക്ക് റേറ്റ് 97, ശരാശരി 10.7. 2015 സീസണിൽ നേടിയ 26 റൺസാണ് ടോപ്പ് സ്കോർ. മൊത്തം ടി20കൾ പരിഗണിക്കുമ്പോൾ 11 മത്സരങ്ങളിൽ നിന്ന് 134 റൺസ്. 12.18 ശരാശരിയും 100.75 സ്ട്രൈക്ക് റേറ്റും. ഉയർന്ന സ്കോർ 31.

Also Read: Sanju Samson: സഞ്ജു സാംസൺ സിഎസ്‌കെയിലെത്തുമോ? ജഡേജയ്‌ക്കൊപ്പം മറ്റൊരു താരത്തെയും ലക്ഷ്യമിട്ട് റോയൽസ്‌

ഈ കണക്കുകൾ പരിശോധിക്കുമ്പോൾ സഞ്ജു ചെന്നൈയിൽ കളിക്കുന്നത് എത്രത്തോളം വിജയമാവുമെന്നത് കണ്ടറിയേണ്ടതുണ്ട്. സ്പിന്നിനെ തുണയ്ക്കുന്ന സ്ലോ പിച്ചുകളിൽ സഞ്ജു പൊതുവേ കുറച്ച് ബുദ്ധിമുട്ടാറുണ്ട്. യുഎഇയിലെ സ്ലോ പിച്ചുകളിൽ നടന്ന കഴിഞ്ഞ ഏഷ്യാ കപ്പിലും ഇത് തെളിഞ്ഞുകണ്ടു. ഒരു അർദ്ധസെഞ്ചുറി നേടിയെങ്കിലും അത് സ്വതസിദ്ധ ശൈലിയിൽ ആയിരുന്നില്ല.

ചെന്നൈ സൂപ്പർ കിംഗ്സും രാജസ്ഥാൻ റോയൽസും തമ്മിൽ ട്രേഡ് ഡീൽ ധാരണ ആയെന്നാണ് റിപ്പോർട്ടുകൾ. സഞ്ജുവിന് പകരമായി രവീന്ദ്ര ജഡേജ, സാം കറൻ എന്നീ രണ്ട് താരങ്ങൾ രാജസ്ഥാൻ റോയൽസിലെത്തും. ഒരു നല്ല ഓൾറൗണ്ടർക്കായുള്ള രാജസ്ഥാൻ്റെ നീണ്ട കാത്തിരിപ്പിനാണ് ഇതോടെ അവസാനമാവുന്നത്. എന്നാൽ, ടി20യിൽ നിന്ന് വിരമിച്ച ജഡേജയ്ക്ക് ബാറ്റ് കൊണ്ട് ലോവർ ഓർഡറിൽ തിളങ്ങാൻ കഴിയുമോ എന്ന ആശങ്കയുണ്ട്. എങ്കിലും സാം കറൻ, രവീന്ദ്ര ജഡേജ എന്നീ രണ്ട് ക്വാളിറ്റി താരങ്ങളെ രാജസ്ഥാന് ലഭിക്കും.

 

ചർമ്മത്തിലെ ഈ മാറ്റങ്ങൾ തൈറോയിഡിന്റേയോ?
രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ
മൃണാൾ താക്കൂർ ധരിച്ച വസ്ത്രത്തിന്റെ വില കേട്ടോ?
ഉഴുന്നുവടയില്‍ ദ്വാരം ഇടുന്നതിന്റെ കാരണമെന്ത്?
റോഡിലൂടെ വാഹനത്തില്‍ വരുന്നവരെല്ലാം വീഴുന്നു; സംഭവം യുപിയിലെ അമ്രോഹയില്‍
അതൊരു കടുവയല്ലേ? സുല്‍ത്താന്‍ ബത്തേരി കോട്ടക്കുന്ന് ജനവാസ കേന്ദ്രത്തിന് സമീപം കണ്ട കാഴ്ച
മഞ്ഞില്‍ പുതഞ്ഞ് ഒരു വന്ദേ ഭാരത് യാത്ര; കശ്മീരിലെ കാഴ്ച
ആരും ഇത് കാണുന്നില്ലേ? ആ കുട്ടി നിൽക്കുന്നത് എവിടെയാണെന്ന് കണ്ടോ?