Sanju Samson: സഞ്ജു സാംസണ്‍ സിഎസ്‌കെയിലെത്തുമോ? ജഡേജയ്‌ക്കൊപ്പം മറ്റൊരു താരത്തെയും ലക്ഷ്യമിട്ട് റോയല്‍സ്
Sanju Samson trade rumours: സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലെത്തുമോ? ട്രേഡ് ചര്‍ച്ചകള്‍ ചൂടുപിടിക്കുകയാണ്. രവീന്ദ്ര ജഡേജയെ കൂടാതെ മറ്റൊരു സിഎസ്‌കെ താരത്തെയും രാജസ്ഥാന്‍ റോയല്‍സ് ലക്ഷ്യമിടുന്നു
സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലെത്തുമോയെന്ന് സംബന്ധിച്ച് ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നു. സഞ്ജുവിനെ വിട്ടുകൊടുത്ത് സിഎസ്‌കെയില്‍ നിന്ന് രവീന്ദ്ര ജഡേജയെ സ്വന്തമാക്കുകയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ ലക്ഷ്യം. ജഡേജയുടെ പഴയ തട്ടകം കൂടിയാണ് റോയല്‍സ്. രണ്ട് താരങ്ങള്‍ക്കും 18 കോടി രൂപയാണ് ഐപിഎല്ലിലെ പ്രതിഫലം. അതുകൊണ്ട് തന്നെ ഇരുവരെയും ട്രേഡ് ചെയ്യാനുള്ള സാധ്യതകളേറെയാണ്. എന്നാല്‍ ജഡേജയെ മാത്രം ലഭിക്കുന്നതില്‍ റോയല്‍സ് തൃപ്തരല്ലെന്നാണ് റിപ്പോര്‍ട്ട്. ദക്ഷിണാഫ്രിക്കന്‍ താരം ഡെവാള്‍ഡ് ബ്രെവിസാണ് റോയല്‍സ് ലക്ഷ്യമിടുന്ന മറ്റൊരു താരം.
ക്രിക്ക്ബസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ സീസണിന്റെ മധ്യത്തിൽ പരിക്കേറ്റ ഗുർജപ്നീത് സിങ്ങിന് പകരക്കാരനായാണ് ബ്രെവിസ് ചെന്നൈ ടീമിലെത്തിയത്. എന്നാല്‍ ബ്രെവിസിനെ വിട്ടുകൊടുക്കാന്‍ ചെന്നൈയ്ക്ക് പദ്ധതിയില്ലെന്നാണ് വിവരം. ജഡേജയെ മാത്രം വിട്ടുകൊടുത്ത് ഡീല്‍ അന്തിമമാക്കാനാണ് ചെന്നൈയുടെ ആലോചന. ബ്രെവിസിനെ ലഭിച്ചില്ലെങ്കില്‍ സാം കറനെയും റോയല്‍സ് ലക്ഷ്യമിടുന്നുണ്ട്.
എന്നാല്‍ ട്രേഡിനുള്ള നീക്കത്തിന് ജഡേജ സമ്മതിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ താരം നിഷേധിച്ചതായും അഭ്യൂഹമുണ്ട്. എന്നാല്‍ ട്രേഡിങിനെ സംബന്ധിച്ച് ഇരു ഫ്രാഞ്ചെസികളും ഇതുവരെ ഒന്നും പ്രതികരിച്ചിട്ടില്ല. ഒന്നും സ്ഥിരീകരിച്ചിട്ടില്ലെന്ന് സിഎസ്‌കെ വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. നേരത്തെ സിഎസ്‌കെ പങ്കുവച്ച വീഡിയോ ചില അഭ്യൂഹങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
സിഎസ്‌കെയുടെ ഭാഗ്യചിഹ്നമായ (Macot) ലിയോ ഒരു ഫോണ്‍ കോളെടുക്കുന്നതാണ് വീഡിയോയിലുണ്ടായിരുന്നത്. ഫോണ്‍ കോളെടുക്കുമ്പോള്‍ വേട്ടയ്യനിലെ ‘ചേട്ടന്‍ വന്നല്ലേ’ എന്ന പാട്ടാണ് കേള്‍ക്കുന്നത്. ഈ പാട്ട് സഞ്ജു വരുന്നതിന്റെ സൂചനയായി ആരാധകര്‍ സംശയിച്ചു. സിഎസ്‌കെ ചീഫ് എക്‌സിക്യൂട്ടീവ് കാശി വിശ്വനാഥനും വീഡിയോയിലുണ്ട്. തന്നെപ്പോലും ട്രേഡ് ചെയ്തതായി അഭ്യൂഹം പ്രചരിക്കുന്നതായി കാശി തമാശരൂപേണ വീഡിയോയില്‍ പറയുന്നുണ്ട്. ഔദ്യോഗിക പ്രഖ്യാപനം വരുന്നത് വരെ അഭ്യൂഹങ്ങള്‍ വിശ്വസിക്കരുതെന്നാണ് സിഎസ്‌കെ ഈ വീഡിയോയിലൂടെ ആരാധകരോട് പറയുന്നത്.
വീഡിയോ കാണാം
We heard your questions 💬
Here’s Kasi Sir’s a̶n̶s̶w̶e̶r̶ twist! 😂Use #LeoHotline and ask your questions! 💛👇 #WhistlePodu pic.twitter.com/59gBKCrr2L
— Chennai Super Kings (@ChennaiIPL) November 8, 2025