AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Sanju Samson: സഞ്ജുവിന്റെ ക്യാപ്റ്റന്‍സി അരങ്ങേറ്റം ഉടന്‍? ആ ദൗത്യം അയര്‍ലന്‍ഡിനെതിരെ?

Sanju Samson Emerges as Frontrunner for Stop-Gap Captaincy: അയര്‍ലന്‍ഡിനെതിരായ പരമ്പരയില്‍ സഞ്ജു സാംസണ്‍ ഇന്ത്യയെ നയിക്കാന്‍ സാധ്യത. പരമ്പരയില്‍ മുതിര്‍ന്ന താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചേക്കാമെന്നും, സഞ്ജു താല്‍ക്കാലിക ക്യാപ്റ്റനായേക്കാമെന്നും റിപ്പോര്‍ട്ട്. ജൂണ്‍ 26-നും, 28-നും അയര്‍ലന്‍ഡിലാണ് മത്സരങ്ങള്‍ നടക്കുന്നത്.

Sanju Samson: സഞ്ജുവിന്റെ ക്യാപ്റ്റന്‍സി അരങ്ങേറ്റം ഉടന്‍? ആ ദൗത്യം അയര്‍ലന്‍ഡിനെതിരെ?
സഞ്ജു സാംസണ്‍ Image Credit source: PTI
Jayadevan AM
Jayadevan AM | Published: 14 May 2026 | 03:51 PM

India’s Tour of Ireland: അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ സഞ്ജു സാംസണ്‍ ഇന്ത്യയെ നയിക്കാന്‍ സാധ്യത. പരമ്പരയില്‍ മുതിര്‍ന്ന താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചേക്കാമെന്നും, സഞ്ജു താല്‍ക്കാലിക ക്യാപ്റ്റനായേക്കാമെന്നും റെവ്‌സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ട് ചെയ്തു. ജൂണ്‍ 26-നും, 28-നും അയര്‍ലന്‍ഡിലാണ് മത്സരങ്ങള്‍ നടക്കുന്നത്. ഒരു പരീക്ഷണാത്മക ടീമിനെ അയര്‍ലന്‍ഡ് പര്യടനത്തിന് അയയ്ക്കാനാണ്‌ ബിസിസിഐയുടെ നീക്കം. ജൂലൈ 1 മുതൽ ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരെയുള്ള അഞ്ച് ടി20 മത്സരങ്ങളില്‍ സീനിയര്‍ താരങ്ങള്‍ തിരിച്ചെത്തിയേക്കുമെന്നും റെവ്‌സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലെ താരങ്ങളെല്ലാം തുടര്‍ച്ചയായി ക്രിക്കറ്റ് കളിക്കുകയാണ്. ജനുവരിയില്‍ നടന്ന ന്യൂസിലന്‍ഡിനെതിരായ പരമ്പര മുതല്‍ താരങ്ങള്‍ തുടര്‍ച്ചയായി ടി20 കളിക്കുകയാണ്. ടി20 ലോകകപ്പ് അവസാനിച്ചതിന് തൊട്ടുപിന്നാലെ, ഐപിഎല്‍ ആരംഭിക്കുകയും ചെയ്തു.

ജസ്പ്രീത് ബുംറ അടക്കമുള്ള ചില താരങ്ങള്‍ കഴിഞ്ഞ സെപ്തംബര്‍ മുതല്‍ തുടര്‍ച്ചയായി കളിച്ചുകൊണ്ടിരിക്കുകയാണ്. നിലവില്‍ നടക്കുന്ന ഐപിഎല്ലില്‍ അദ്ദേഹത്തിന് മികച്ച പ്രകടനം പുറത്തെടുക്കാനാകുന്നില്ല. താരങ്ങള്‍ക്ക് വിട്ടുനില്‍ക്കാനാകുന്നുമില്ല. മുംബൈ ഇന്ത്യൻസ് പ്ലേ ഓഫ് റെയ്‌സിൽ നിന്ന് പുറത്തായ സാഹചര്യത്തിൽ, അടുത്ത മൂന്ന് മത്സരങ്ങളിൽ ബുംറയ്ക്ക് വിശ്രമം നൽകുമോ എന്ന് വ്യക്തമല്ല.

Also Read: Sanju Samson: മലയാളികളെ എന്തിനാണ് എല്ലാവരും ജോലിക്കെടുക്കുന്നത്‌? സഞ്ജു സാംസൺ പറയുന്നു ആ രഹസ്യം

ഈ സാഹചര്യത്തിലാണ് തുടര്‍ച്ചയായി കളിച്ചുകൊണ്ടിരിക്കുന്ന ബുംറ അടക്കമുള്ള താരങ്ങള്‍ക്ക് അയര്‍ലന്‍ഡ് പര്യടനത്തില്‍ വിശ്രമം അനുവദിക്കാന്‍ ബിസിസിഐ ആലോചിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലും ബുംറയ്ക്ക് വിശ്രമം നൽകിയേക്കാം. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പും 2027-ലെ ഏകദിന ലോകകപ്പും മുൻഗണനാ പട്ടികയിൽ മുന്നിലുള്ളതിനാൽ, അടുത്ത കുറച്ചു മാസങ്ങളിൽ നടക്കുന്ന ടി20 പരമ്പരകളിൽ ബുംറ കളിക്കാൻ സാധ്യത കുറവാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

സൂര്യകുമാറിന് പരിക്കോ?

നിലവിലെ ക്യാപ്റ്റനായ സൂര്യകുമാര്‍ യാദവ് പരിക്കിന്റെ പിടിയിലാണെന്ന് അഭ്യൂഹമുണ്ടെങ്കിലും ബിസിസിഐയോ മുംബൈ ഇന്ത്യന്‍സോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. എന്നാലും ഐപിഎല്ലിന് ശേഷം ബുറയ്‌ക്കൊപ്പം സൂര്യയ്ക്കും വിശ്രമം അനുവദിക്കാനാണ് സാധ്യത. എന്നാല്‍ ഫിറ്റ്‌നസ് ഉണ്ടെങ്കിൽ ഇംഗ്ലണ്ടിനെതിരായ അഞ്ച് ടി20 മത്സരങ്ങളിൽ സൂര്യ തന്നെ ഇന്ത്യയെ നയിക്കാനാണ് സാധ്യതയെന്നും റെവ്‌സ്‌പോര്‍ട്‌സിന്റെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

സഞ്ജുവും ജനുവരി മുതല്‍ തുടര്‍ച്ചയായി ടി20 കളിക്കുന്നുണ്ട്. എന്നാല്‍ സഞ്ജുവിന് അയര്‍ലന്‍ഡ് പര്യടനത്തില്‍ വിശ്രമം അനുവദിക്കാന്‍ സാധ്യത കുറവാണ്. ക്യാപ്റ്റന്‍സിയില്‍ സൂര്യയുടെ പിന്‍ഗാമിയാകാന്‍ സാധ്യതയുള്ള താരത്തിനെ, അയര്‍ലന്‍ഡ് പര്യടനത്തില്‍ ‘ലീഡര്‍ഷിപ്പ്’ ഏല്‍പിക്കാനാണ് സാധ്യത.

എന്നാല്‍ അതിനുശേഷം ഇംഗ്ലണ്ടിനെതിരെ നടക്കുന്ന പര്യടനത്തില്‍ സൂര്യ ക്യാപ്റ്റനായി തിരിച്ചെത്താന്‍ സാധ്യതയുള്ളതിനാല്‍, താല്‍ക്കാലിക ക്യാപ്റ്റന്റെ ചുമതലയാകാം സഞ്ജുവിന് ലഭിക്കുന്നത്. ഇംഗ്ലണ്ട് പര്യടനത്തില്‍ സഞ്ജു വൈസ് ക്യാപ്റ്റനാകാനും സാധ്യതയുണ്ട്. അയര്‍ലന്‍ഡ് പര്യടനത്തില്‍ പുതുമുഖ താരങ്ങള്‍ ടീമിലെത്താന്‍ സാധ്യതയുണ്ട്. വൈഭവ് സൂര്യവംശി, പ്രിന്‍സ് യാദവ്, പ്രിയാന്‍ഷ് ആര്യ തുടങ്ങിയ താരങ്ങള്‍ സ്‌ക്വാഡിലെത്തിയേക്കാം. കൂടാതെ യശസ്വി ജയ്‌സ്വാളും ടി20 ടീമിലേക്ക് തിരിച്ചെത്തിയേക്കാം.

English Summary

Sanju Samson may lead India for the Ireland T20Is. Senior players like Jasprit Bumrah likely need rest after the World Cup. Suryakumar Yadav remains the preferred full-time captain for the England tour. Selectors are considering young talents like Vaibhav Sooryavanshi for the experimental squad.

Follow Us