Sanju Samson: നന്ദി പറയേണ്ടത് ഗംഭീറിനോടും, സൂര്യയോടും മാത്രം; രോഹിതും, കോഹ്ലിയും ക്രെഡിറ്റ് അര്‍ഹിക്കുന്നില്ല

Sanju Samson's success: സഞ്ജുവിന്റെ നേട്ടങ്ങള്‍ക്ക്‌ ഗൗതം ഗംഭീറിനും, സൂര്യകുമാര്‍ യാദവിനും നന്ദി അറിയിച്ച് ആരാധകര്‍. ഇരുവരും ടീമിന്റെ അമരത്ത് എത്തിയതിന് ശേഷം മാത്രമാണ് സഞ്ജുവിന് തുടര്‍ച്ചയായി അവസരങ്ങള്‍ ലഭിച്ചതെന്ന് ആരാധകര്‍.

Sanju Samson: നന്ദി പറയേണ്ടത് ഗംഭീറിനോടും, സൂര്യയോടും മാത്രം; രോഹിതും, കോഹ്ലിയും ക്രെഡിറ്റ് അര്‍ഹിക്കുന്നില്ല

സഞ്ജു സാംസൺ

Published: 

09 Mar 2026 | 06:26 PM

സഞ്ജു സാംസണ്‍ ടി20 ലോകകപ്പിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ പരിശീലകന്‍ ഗൗതം ഗംഭീറിനും, ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനും നന്ദി അറിയിച്ച് ആരാധകര്‍. ഇരുവരും ടീമിന്റെ അമരത്ത് എത്തിയതിന് ശേഷം മാത്രമാണ് സഞ്ജുവിന് തുടര്‍ച്ചയായി അവസരങ്ങള്‍ ലഭിച്ചതെന്ന് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിന് മുമ്പുണ്ടായിരുന്നു ക്യാപ്റ്റന്മാരും, പരിശീലകരും സഞ്ജുവിനെ അവഗണിച്ചെന്നാണ് വിമര്‍ശനം.

ടി20 ലോകകപ്പ് ദൈര്‍ഘ്യമേറിയ ടൂര്‍ണമെന്റാണിതെന്നും, അവസരം ലഭിക്കുമെന്നും, വിഷമിക്കരുതെന്നും സഞ്ജുവിനോട് മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പറയുന്ന വീഡിയോ ഐസിസി നേരത്തെ പുറത്തുവിട്ടിരുന്നു. അവസരം കിട്ടിയ സഞ്ജു മികച്ച പ്രകടനം പുറത്തെടുത്തതിന് പിന്നാലെ, രോഹിതിന്റെ ദീര്‍ഘവീക്ഷണത്തെ പ്രശംസിച്ച് അദ്ദേഹത്തിന്റെ ആരാധകര്‍ രംഗത്തെത്തിയിരുന്നു.

എന്നാല്‍ സഞ്ജുവിന്റെ നേട്ടത്തിന് പിന്നില്‍ രോഹിത് ഒരു ക്രെഡിറ്റും അര്‍ഹിക്കുന്നില്ലെന്നാണ് ഒരു പക്ഷത്തിന്റെ വാദം. കഴിഞ്ഞ ടി20 ലോകകപ്പില്‍ സഞ്ജുവിന് ഒരു മത്സരത്തില്‍ പോലും അവസരം കിട്ടിയില്ലെന്നതും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.

Also Read: Sanju Samson: ബേസില്‍ പറഞ്ഞതില്‍ കാര്യമുണ്ട്; ഒരു ബയോപിക്കിന് വേണ്ടതെല്ലാം സഞ്ജുവിന്റെ കരിയറിലുണ്ട്‌

സമാന വിമര്‍ശനമാണ് മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്കെതിരെയും ഉയരുന്നത്. കോഹ്ലി ക്യാപ്റ്റനായിരുന്നപ്പോഴും സഞ്ജുവിനെ പാടെ അവഗണിച്ചിരുന്നുവെന്നാണ് ആക്ഷേപം. ടി20 ലോകകപ്പിലെ സഞ്ജുവിന്റെ പ്രകടനത്തെ പ്രശംസിച്ച് വിരാട് കോഹ്ലി ഇന്‍സ്റ്റഗ്രാമില്‍ സ്‌റ്റോറി പങ്കുവച്ചിരുന്നു.

“ഏറ്റവും അർഹനായ മാൻ ഓഫ് ദി ടൂർണമെന്റ് സഞ്ജു സാംസണിൽ നിന്ന് ശ്രദ്ധേയമായ പ്രകടനം. ഏറ്റവും നിർണ്ണായകമായ ഘട്ടത്തിൽ തന്നെ നിങ്ങൾ മികച്ച രീതിയിൽ പൊരുതി. ചേട്ടാ, നിങ്ങളെ ഓർത്ത് ഒരുപാട് സന്തോഷം.”-എന്നായിരുന്നു കോഹ്ലിയുടെ വാക്കുകള്‍. ലോകകപ്പിലെ കിരീടനേട്ടത്തിന് ശേഷം സ്റ്റോറി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഏക സ്റ്റോറിയും സഞ്ജുവിനെക്കുറിച്ചായിരുന്നു.

Follow Us
മുടി വളരാൻ ഉലുവ മാത്രം മതി! ഇങ്ങനെ ഉപയോ​ഗിക്കണം
തടി കുറയ്ക്കാന്‍ രാത്രി ചോറ് കഴിക്കാതിരുന്നാല്‍ മതിയോ? സത്യമറിഞ്ഞോളൂ
ഒറ്റ നര പോലും ഇല്ലാതെ മുടി കറുപ്പിക്കാൻ ഇതാ ഒറ്റമൂലി
ഇഞ്ചി ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്? ഇതറിഞ്ഞോളൂ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്