IPL 2027: സഞ്ജുവടക്കം എല്ലാ വിക്കറ്റ് കീപ്പര്‍മാരും സേഫ്; സിഎസ്‌കെ ഒഴിവാക്കുന്നത് ആ അഞ്ച്‌ പേരെയോ?

CSK IPL 2027 Retention Strategy: സഞ്ജു സാംസണ്‍ ഭാഗമായ ചെന്നൈ സൂപ്പര്‍ കിങ്‌സ് ആരെയൊക്കെ നിലനിര്‍ത്തുമെന്ന് സംബന്ധിച്ച് നിരവധി ആരാധകരാണ് ഉറ്റുനോക്കുന്നത്. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഒരു പരിപാടിയില്‍ ഇതുസംബന്ധിച്ച് മുന്‍ താരങ്ങളായ ആകാശ് ചോപ്രയും, അഭിനവ് മുകുന്ദും പങ്കുവെച്ച നിരീക്ഷണം ശ്രദ്ധേയമാവുകയാണ്.

IPL 2027: സഞ്ജുവടക്കം എല്ലാ വിക്കറ്റ് കീപ്പര്‍മാരും സേഫ്; സിഎസ്‌കെ ഒഴിവാക്കുന്നത് ആ അഞ്ച്‌ പേരെയോ?

ചെന്നൈ സൂപ്പര്‍ കിങ്‌സ്‌ ഐപിഎല്‍

Updated On: 

09 Nov 2026 | 08:12 PM

ഐപിഎല്‍ 2027 താരലേലത്തിന് മുന്നോടിയായി ഏതൊക്കെ താരങ്ങളെ നിലനിര്‍ത്തണമെന്നും, ആരെയൊക്കെ ഒഴിവാക്കണമെന്നും ഫ്രാഞ്ചെസികള്‍ തീരുമാനമെടുത്ത് വരികയാണ്. ഇതിനിടെ ട്രേഡ് നീക്കങ്ങളും സജീവമായി നടക്കുന്നുണ്ട്. നവംബര്‍ 17-നാണ് ‘റീട്ടെന്‍ഷന്‍’ സമയപരിധി അവസാനിക്കുന്നത്. അതുകൊണ്ട് തന്നെ ആരെയൊക്കെ ഒഴിവാക്കുമെന്ന് ഒരാഴ്ചയ്ക്കകം അറിയാനാകും. സഞ്ജു സാംസണ്‍ ഭാഗമായ ചെന്നൈ സൂപ്പര്‍ കിങ്‌സ് ആരെയൊക്കെ നിലനിര്‍ത്തുമെന്ന് നിരവധി ആരാധകരാണ് ഉറ്റുനോക്കുന്നത്. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഒരു പരിപാടിയില്‍ ഇതുസംബന്ധിച്ച് മുന്‍ താരങ്ങളായ ആകാശ് ചോപ്രയും, അഭിനവ് മുകുന്ദും പങ്കുവെച്ച നിരീക്ഷണം ശ്രദ്ധേയമാവുകയാണ്.

സഞ്ജു സാംസണ്‍, എംഎസ് ധോണി, കാര്‍ത്തിക് ശര്‍മ, ഉര്‍വിള്‍ പട്ടേല്‍ എന്നിവരാണ് ചെന്നൈയുടെ വിക്കറ്റ് കീപ്പര്‍മാര്‍. ഇവരില്‍ ആരെയും ചെന്നൈ ഒഴിവാക്കാന്‍ സാധ്യതയില്ലെന്നാണ് ചോപ്രയുടെയും മുകുന്ദിന്റെയും നിരീക്ഷണം.

ചോപ്രയും മുകുന്ദും വിലയിരുത്തുന്നു-വീഡിയോ

എന്നാല്‍ ധോണിയുടെ കാര്യത്തില്‍ വ്യക്തതയില്ലെന്നും, അദ്ദേഹം എന്ത് തീരുമാനമെടുക്കുമെന്ന് കാത്തിരുന്ന് കാണേണ്ടിവരുമെന്നുമാണ് ഇവരുടെ വിലയിരുത്തല്‍. ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്‌വാദ്, ഡെവാള്‍ഡ് ബ്രെവിസ്, സര്‍ഫറാസ് ഖാന്‍, ആയുഷ് മാത്രെ എന്നിവരാണ് സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍മാര്‍. ഇവരില്‍ ആരെയും ചെന്നൈ ഒഴിവാക്കാനുള്ള സാധ്യത ചോപ്രയും മുകുന്ദും കാണുന്നില്ല.

എന്നാല്‍ ഓള്‍ റൗണ്ടര്‍മാരില്‍ പ്രശാന്ത് വീര്‍, മാത്യു ഷോര്‍ട്ട്, സാക്ക് ഫോക്ക്‌സ്, ഡയാന്‍ ഫോറസ്റ്റര്‍ എന്നിവരെ ഒഴിവാക്കിയേക്കാമെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ബൗളര്‍മാരില്‍ മാറ്റ് ഹെന്റിയെ ഒഴിവാക്കാന്‍ സാധ്യതയുണ്ട്. ശിവം ദുബെ, ജാമി ഒവര്‍ട്ടണ്‍, അമന്‍ ഖാന്‍, രാമകൃഷ്ണ ഘോഷ്, മാക്നീൽ നോറോഞ്ഞ, അന്‍ഷുല്‍ കാംബോജ്, ഗുര്‍ജപ്നീത് സിങ്, മുകേഷ് ചൗധരി, സ്‌പെണ്‍സര്‍ ജോണ്‍സണ്‍, ആകാശ് മധ്‌വാല്‍, കുല്‍ദീപ് യാദവ്, നൂര്‍ അഹമ്മദ്, രാഹുല്‍ ചഹര്‍, അകീല്‍ ഹൊസൈന്‍, ശ്രേയസ് ഗോപാല്‍ എന്നിവരെ നിലനിര്‍ത്തിയേക്കാമെന്നും ഇവര്‍ നിരീക്ഷണം പങ്കുവെച്ചു.

Also Read: Sanju Samson: അപ്രതീക്ഷിതമായി സഞ്ജു മുന്നില്‍; കൂടെയൊരു സെല്‍ഫിയും! അഖിലയ്ക്ക് ഇത് ‘ഫാന്‍ ഗേള്‍ മൊമന്റ്’

ലിയം ലിവിങ്സ്റ്റണ്‍, ജാക്ക് എഡ്വേര്‍ഡ്‌സ് എന്നിവരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദില്‍ നിന്ന് ചെന്നൈ ട്രേഡ് ചെയ്തിരുന്നു. പകരം ഖലീല്‍ അഹമ്മദിനെയും, നഥാന്‍ എല്ലിസിനെയും വിട്ടുകൊടുത്തു.

പഴയ ‘ഡാഡ്‌സ് ആര്‍മി’യല്ല

പഴയ ‘ഡാഡ്‌സ് ആര്‍മി’ എന്ന നിലയിലല്ല ചെന്നൈ ഇപ്പോള്‍ ചിന്തിക്കുന്നതെന്നും, യുവതാരങ്ങളെ പിന്തുണയ്ക്കാനാണ് ചെന്നൈയുടെ ശ്രമമെന്നും ചോപ്രയും മുകുന്ദും അഭിപ്രായപ്പെട്ടു. സപ്പോര്‍ട്ട് സ്റ്റാഫില്‍ വലിയ മാറ്റങ്ങള്‍ വന്നു. സഹീര്‍ ഖാനും സംഘവും ടീമില്‍ എന്തൊക്കെ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് കാത്തിരുന്ന് കാണാമെന്നും അവര്‍ വ്യക്തമാക്കി.

English Summary

Former cricketers Aakash Chopra and Abhinav Mukund shared their CSK retention predictions. They expect Sanju Samson and all other wicketkeepers to be retained. However, the franchise might release six players including Matt Henry. Meanwhile, MS Dhoni’s participation remains uncertain ahead of the deadline.

Loading...
Unable to load recommendations.
Follow Us
ആട്ടിൻപാൽ vs പശുവിൻപാൽ: ഏതാണ് കേമൻ?
​വൈകിക്കിട്ടിയ ദീപാവലി സമ്മാനം! മൂന്ന് പ്രീപെയ്ഡ് പ്ലാനുകളുമായി BSNL
ഉറക്കത്തിൽ കൂർക്കം വലിക്കുന്നത് ഹൃദ്രോഗത്തിന്റെ സൂചനയോ?
പഴയ ബാറ്ററി ഉണ്ടോ? എലിയെ തുരത്താം
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി